ചിത്രം : ഓമനക്കുട്ടന്‍
ഗാനരചന : അജ്ഞാതകര്‍തൃകം
സംഗീതം : ജി.ദേവരാജന്‍
ആലാപനം : പി.ലീല
കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ... (കണികാണും നേരം...)
.
നരക വൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കുസൃതിയും
തിരുമെയ് ശോഭയും തഴുകിപ്പോകുന്നേന്‍
അടുത്തുവാ ഉണ്ണീ കണികാണ്മാന്‍... (നരക വൈരിയാം...)
.
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍... (മലര്‍മാതിന്‍ കാന്തന്‍...)
.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ കണി കാണാന്‍...(ശിശുക്കളായുള്ള...)
.
ഗോപസ്ത്രീകള്‍ തന്‍ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍... (ഗോപസ്തീകള്‍ തന്‍...)
.
എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍ (എതിരേ ഗോവിന്ദനരികില്‍...)
.
കണികാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞത്തുകില്‍ ചാര്‍ത്തീ...
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ....