Friday, April 3

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍...




ചിത്രം : ഒന്നാണു നമ്മള്‍
ഗാനരചന : ബിച്ചുതിരുമല
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്



വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍
മീനോ ഇളം മാനോ.... (വാലിട്ടെഴുതിയ...)
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ.....(വാലിട്ടെഴുതിയ....)


ആ..ആ..ആ..ആ..ആ‍..ആ..ആ

ഇല്ലംനിറ നിറ നിറ വല്ലംനിറ
ചൊല്ലും കിളി വിഷുക്കണി കന്നിക്കിളി (ഇല്ലംനിറ...)
തുമ്പിലകള്‍ പിന്നി ...നീ കുമ്പിളുകള്‍ തുന്നുമോ
നാള്‍ തോറും മാറ്റേറും ഈയോമല്‍പെണ്ണിന്‍റെ
യൌവനവും പ്രായവും പൊതിഞ്ഞൊരുങ്ങുവാന്‍...(വാലിട്ടെഴുതിയ)


ആ...ആ....ആ...
ലലലല ലാലലാല ലാലലാല ലാലലാ....
ലലലല ലാലലാല ലാലലാല ലാലലാ...


പൊന്നുംകുല നിറപറ വെള്ളിത്തിര
നാദസ്വരം തകിലടി താലപ്പൊലി... (പൊന്നും...)
നാലുനിലപ്പന്തലില്‍ താലി കെട്ടും വേളയില്‍
നിന്നുള്ളില്‍ നിന്‍ കണ്ണില്‍ നിന്‍ മെയ്യില്‍ഞാന്‍ തേടും
ആദ്യരാവിന്‍ നാണവും തുടര്‍ക്കിനാക്കളും(വാലിട്ടെഴുതിയ...)

9 comments:

ഹരിശ്രീ said...

പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒന്നാണു നമ്മള്‍ എന്ന ചിത്രത്തില്‍ ബിച്ചുതിരുമലയുടെ വരികള്‍ക്ക് ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ ദാസേട്ടന്‍ പാടിയ ഒരു മനോഹരമായ ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി...

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍
മീനോ ഇളം മാനോ.... (വാലിട്ടെഴുതിയ...)
ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ
പീലി വീശിയാടും മാമയിലോ.....(വാലിട്ടെഴുതിയ....)

ശ്രീ said...

:)

Typist | എഴുത്തുകാരി said...

ഒരു നല്ല പാട്ടു കൂടി.

ജിജ സുബ്രഹ്മണ്യൻ said...

എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ റേഡിയോയിലൂടെ സ്ഥിരം കേൾക്കുമായിരുന്ന ഒരു പാട്ട്.ഈണത്തിലങ്ങനെ മൂളി നടക്കാറുണ്ടായിരുന്ന ഈ പാട്ട് പരിചയപ്പെടുത്തിയതിനു നന്ദി ഹരിശ്രീ.

Unknown said...

ഈ പാട്ട് ഈ സിനിമയിലെ ആയിരുന്നു അല്ലെ

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

ഈ ഹിന്ദി പാട്ട് ഞാനും കേട്ടിട്ടുണ്ടു

Jayasree Lakshmy Kumar said...

ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന് :)

ഹരിശ്രീ said...

ശോഭി,

:)
എഴുത്തുകാരി,


നന്ദി, :)
കാന്താരിക്കുട്ടിചേച്ചി,

നന്ദി, :)

അനൂപ് ഭായ്,

അതേ,അത് ഈ ചിത്രത്തിലെ ഗാനമാണ്. :)
പാവപ്പെട്ടവന്‍,

ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി,
:)

ലക്ഷ്മി,

സന്ദര്‍ശനത്തിന് നന്ദി... :)