Thursday, June 26

മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാ‍വേ...





ചിത്രം : സ്വാഗതം
ഗാനരചന : ബിച്ചുതിരുമല
സംഗീതം : രാജാമണി
ആലാപനം : ജി. വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍

ഉം………ഉം…….തതനാ‍ാ‍ാ.…നാ‍ാ‍ാ.……
ലാലാലാ…. ലാ ..ലാ‍ാ.ലാ‍ാ ലല ലാലലലാ‍ാ...
മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ….
ഉള്ളിന്റെ ഉള്ളില്‍ തിരയുന്നതെന്തേ… (മഞ്ഞിന്‍…)
മൌനം മയങ്ങുന്ന മോഹങ്ങളാണോ …
തൂവല്‍ ചുണ്ടിലെ സിന്ദൂരമാണോ…..

നളിനങ്ങള്‍ നീന്തുന്ന നയനങ്ങളില്‍
നിഴല്‍ പോലെ വന്നു ഞാന്‍ ഏഴഴകേ… (നളിനങ്ങള്‍…)
പവിഴങ്ങള്‍ ചോരുന്ന ചുണ്ടില്‍ നിന്നും
പൊഴിയുന്നതെന്നുമെന്‍ നാമമല്ലേ…
അറിയാതെ കാല്‍ വിരല്‍ കുറിമാനമെഴുതുന്നുവോ….
ദേവീ ദേവീ ദേവീ…ദേവീ… ദേവീ .. ദേവീ



അമ്മലയില്‍ ഇമ്മലയിലൊരോമല്ക്കൂട്ടില്‍
ചേക്കേറും കിളിയമ്മേ….കൂ..കുക്കൂ കുക്കൂ …കൂ‍ൂ... (മഞ്ഞിന്‍…)

അതിലോലമോതിര കൈനുണഞ്ഞെന്‍
അകതാരില്‍ പെയ്യുന്ന പൂമഴയായ്… ( അതിലോല…)
മഴവില്ലുലാളിച്ച നിന്റ്റെ മുന്നില്‍
കിളിപീലി വീശിടുന്നോമനാളേ….
ശ്രുതിയാണുഞാനെന്നി-
ലലിയുന്നലയമാണുനീ…
ദേവീ ദേവീ ദേവീ…ദേവീ… ദേവീ .. ദേവീ



അമ്മലയില്‍ ഇമ്മലയിലൊരോമല്ക്കൂട്ടില്‍
ചേക്കേറും കിളിയമ്മേ….കൂ..കുക്കൂ കുക്കൂ …കൂ‍ൂ... (മഞ്ഞിന്‍…)


ലാലാലലാലാ ലലാലാ‍ാലലാ‍ാലാലാ‍ാ‍ാ
ലലാല ലാലാലലാ….ലാ..ലാ..ല..ലാ. ലാലലാ‍ാ.…


ഈ ഗാനം ഇവിടെ കേള്‍ക്കാം

Saturday, June 21

കണ്മണിപെണ്മണിയേ...കാര്‍ത്തിക പൊന്‍ കണിയേ




ചിത്രം : കാര്യം നിസ്സാരം
ഗാനരചന : കോന്നിയൂര്‍ ഭാസി
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ,ജെ.യേശുദാസ്

കണ്മണി പെണ്മണിയേ…
കാര്‍ത്തിക പൊന്‍ കണിയേ ..(കണ്മണി…)
താരോ തളിരോ ആരാരോ…
കന്നിക്കനിയേ…കണ്ണിന്‍ കുളിരേ…മുത്തേ നിന്നെ താരാട്ടാം..
മലരേ മധുരത്തേനൂട്ടാം….. (കണ്മണി പെണ്മണിയേ…)

പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍ പൊന്നിന്‍ കുടമേ കരയരുതേ..
രാരീരം രാരോ…..രാരീരം… രാരോ…. (പാലുതരാംഞാന്‍ …)
പുലരിക്കതിരേ..പുളകക്കുരുന്നേ…
അഴകേ നീയെന്‍ ആലോലം
അഴകേ നീയെന്‍ ആലോലം… (കണ്മണി പെണ്മണിയേ…)

അമ്മയ്കുവേണ്ടേ നീ…തങ്കമെന്‍ മോളല്ലെ…
അച്ഛന്റെ സുന്ദരി മണിയല്ലേ …….(അമ്മയ്കുവേണ്ടേ…)
കണ്ണേ പൊന്നേ കണിവെള്ളരിയേ…
കരളേ നീയെന്‍ കൈനീട്ടം……
കരളേ നീയെന്‍ കൈനീട്ടം……(കണ്മണി പെണ്മണിയേ…)

രാരീരം രാരോ…..രാരീരം… രാരോ….
രാരീരം രാരോ…..രാരീരം… രാരോ….

Sunday, June 15

ദൂരെ മാമലയില്‍...







ചിത്രം : വീണ്ടും
ഗാ‍നരചന : ഷിബു ചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ. യേശുദാസ്


ദൂരെ മാമലയില്‍
പൂത്തൊരു ചെമ്പകത്തിന്‍
പൂവാകെ നുള്ളീ പൂമാലകോര്‍ക്കുന്നതാരോ…
ആരോ ആവണി തിങ്കളോ….. (ദൂരെ മാമലയില്‍…)

ഉടയാത്തപൂനിലാ പൂന്തുകിലായ്
ഉടലാകെ മൂടിയ പെണ്‍കിടാവേ…
മാനത്തെ വീട്ടിലെ…മാണിക്യമുത്തല്ലേ…
താഴത്തു നീയും വായോ…. (ദൂരെ മാമലയില്‍…)

മുകിലിന്റെ ആശ്രമ വാടികളീല്‍
കളിയാടും മാനിനെ കൊണ്ടുത്തരാമോ
താഴത്ത് വയ്കാതെ താമരകണ്ണന്‍
താരാട്ട് ഞാന്‍ പാടാം. (ദൂരെ മാമലയില്‍…)

Thursday, June 5

പുടമുറിക്കല്യാണം ദേവീ…എനിക്കിന്ന് മാംഗല്യം



ചിത്രം : ചിലമ്പ്
രചന : ഭരതന്‍
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.എസ്സ്. ചിത്ര.

പുടമുറിക്കല്യാണം ദേവീ…എനിക്കിന്ന് മാംഗല്യം…(2)
ആതിരരാവില്‍ താലിയുമായ് കുരവയിടാന്‍…
കൂട്ടുകൂടി കുമ്മിയടിക്കാന്‍…
കൂടെവരില്ലേ…ദേവീ… ( പുടമുറിക്കല്യാണം...)

കാതില്‍ പൂത്തോടയുമായ് …കാലില്‍ പൊന്‍ ചിലമ്പണിഞ്ഞ് (2)
താരിളം കാറ്റില്‍ ചന്ദനം ചാര്‍ത്തി…കാതരയായി കളമൊഴിപാടി…
തരളമിഴിയില്‍ മദനനാടി…അരയില്‍ കിങ്ങിണി നൃത്തമാടി.
.അരളിമലരതേറ്റുപാടീ..പാടീ..പാടീ… ( പുടമുറിക്കല്യാണം ...)

ഗന്ധര്‍വ്വകിന്നരി കേട്ടെന്മനസ്സിന്റെ അലങ്കാരചാര്‍ത്തുകള്‍ ഉലഞ്ഞു…(2)
അഗ്നിയില്‍ ഞാനൊരു വിഗ്രഹമായി ..
അഗ്നീഅവളെന്നെ തീര്‍ത്ഥമാടീ…
മദനലളിതമപരിമേയം…..രണരണതരുധിരഭാവം..
ദുന്ദുഭീതന്‍…താളം മേളം…മേളം …മേളം… (പുടമുറിക്കല്യാണം...)
.
ഇതു വരെ കേള്‍ക്കാത്തവര്‍ക്ക് ഈ ഗാനം ഇവിടെ കേള്‍ക്കാം