Thursday, August 21

ഇനിയെന്നു കാ‍ണും



ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഭക്തിനിര്‍ഭരമായ വരികള്‍ക്ക് ശരത്തിന്റെ സംഗീതസംവിധാനത്തില്‍ ഉണ്ണികൃഷ്ണന്‍ ആലപിച്ച മനോഹരമായ ഒരു ഭക്തിഗാനത്തിന്റെ വരികള്‍ ഈ വരുന്ന അഷ്ടമിരോഹിണി നാളിലേയ്ക്ക് നിങ്ങള്‍ക്കായി.....
.
ആല്‍ബം : ഗോപീചന്ദനം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടി
സംഗീതം : ശരത്
ആലാപനം: പി. ഉണ്ണികൃഷ്ണന്‍

ഇനിയെന്നുകാണും ഞാന്‍‍ ഇനിയെന്നു കാണും ഞാന്‍
അതുമാത്രമാണെന്‍ വിചാരം കണ്ണാ…(2)
ആ നടയിലെത്തുവാന്‍ എന്തിത്രതാമസം
അതുമാത്രമാണെന്‍ വിഷാദം കണ്ണാ..(2) (ഇനിയെന്നുകാണും…)

പലനാളും നിന്മുന്നില്‍ തൊഴുതുനില്‍കുമ്പോള്‍
പറയേണമെന്നു ഞാന്‍ ഓര്‍ക്കും, പലതും
പറയേണമെന്നു ഞാന്‍ ഓര്‍ക്കും…
കരുണാനിധേ…നിന്നെ കാണുന്ന മാത്രയില്‍
കരുതിയതെല്ലാം മറക്കും
ഞാന്‍ കരുതിയതെല്ലാം മറക്കും (ഇനിയെന്നുകാണും…)

കണ്ണനാമുണ്ണിയെ നാളെയും കാണാം
എന്നോര്‍ത്തു വേഗം മടങ്ങും
ഞാനെന്‍‍ ഓര്‍മ്മയില്‍ വീണു മയങ്ങും…
അന്നേരം നാളെ ഉണരുവാന്‍ വൈകുമോ-
എന്ന വിഷാദം തുടങ്ങും
ഉടനേ ഞാന്‍ കാണാനൊരുങ്ങിയിറങ്ങും.... (ഇനിയെന്നു കാണും …)

Saturday, August 16

ചന്ദനചര്‍ച്ചി‍ത നീലകളേബരം



ആല്‍ബം : മയില്‍പ്പീലി
ഗാനരചന : എസ്.രമേശന്‍ നായര്‍
സംഗീതം : ജയവിജയ (ജയന്‍)
ആലാപനം : കെ.ജെ.യേശുദാസ്

സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നികമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിര്‍മഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)

ആ തിരുമാറിലെ വനമാലപ്പൂക്കളില്‍
ആദ്യവസന്തം ഞാന്‍…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാന്‍
നിന്റെ ഗീതവും വേദവും ഈ ഞാന്‍ …(ചന്ദനചര്‍ച്ചിത..)

കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാന്‍ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാന്‍ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാന്‍ നിര്‍ത്തീ നീ….(ചന്ദനചര്‍ച്ചിത..)

Sunday, August 10

ബന്ധുവാര് ശത്രുവാര്


“ഗാനമലരുകള്‍” എന്ന ഈ ബ്ലോഗിലെ അമ്പതാം ഗാനം




ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍
ഗാനരചന, സംഗീതം : ശ്രീകുമാരന്‍ തമ്പി
ആലാപനം : കെ.ജെ.യേശുദാസ്

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)
അരങ്ങത്ത് ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2) (ബന്ധുവാര്…)

മനസ്സിന്റെ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി (മനസ്സിന്റെ..)
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എരിയുന്നൂ..(2)
അകലേ കുടിപ്പകയുടെ തീ ജ്വാലകള്‍ എരിയുന്നൂ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍…(2) (ബന്ധുവാര്…)

അകലേ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗ്രഹം ..(അകലേ..)
നിലകള്‍ എണ്ണിതില്‍ കഥയെന്ത് പൊരുളെന്ത് ??(2)
ഹൃദയലയം കാണും കുടിലേ മണിമാളിക…
ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണ്‍ കിളിമകളേ…
പ്രണയ്‌വും പരിണയവും വ്യാപാരം കിളിമകളേ…
എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍…(2) (ബന്ധുവാര്…)

Thursday, August 7

പീലിയേഴും വീശി വാ




ചിത്രം : പൂവിന് പുതിയ പൂന്തെന്നല്‍
ഗാനരചന : ബിച്ചു തിരുമല
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ,ജെ.യേശുദാസ്, കെ.എസ്സ്. ചിത്ര

പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…
ആയിരം വരവര്ണ്ണങ്ങള്‍ ആടുമീ ഋതുസംന്ധ്യയില്‍… (പീലിയേഴും…)

മാധവം മദനോത്സവം വാഴുമീ വനവീധിയില്‍…
പാ‍ടുനീ രതി രജിയുടെ താളങ്ങളില്‍…
തേടു നീ ആകാശഗംഗകള്‍ (പീലിയേഴും…)

കാലികം ക്ഷണഭംഗുരം…ജീവിതം മരുഭൂജലം….
കേറുന്നു ദിനനിശകളിലാശാശതം….
പാറുന്നു മായാമയൂരികള്‍….. (പീലിയേഴും…)

നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ…
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍…ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍
ഭൂമിയില്‍ പരതുന്നുവോ…. (പീലിയേഴും…)

Saturday, August 2

വസന്തബന്ധുര വനഹൃദയം




ആല്‍ബം : ഓണപ്പാട്ടുകള്‍
ഗാനരചന : ഓ.എന്‍.വി.
സംഗീതം : ആലപ്പി രംഗനാഥ്
ആലാപനം : കെ.ജെ.യേശുദാസ്


വസന്തബന്ധുരവനഹൃദയം-
പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര)
തൃസന്ധ്യയെ ദിനകരനണിയിപ്പൂ -
ഹൃദന്തസിന്ദൂരം ഹൃദന്തസിന്ദൂരം ( വസന്തബന്ധുര…)

വിരിയുകയായ് സമയശാഖിയില്‍
ഒരു പിടി സുരഭിലനിമിഷങ്ങള്‍ (വിരിയുകയായ്)
ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ
ദൂരെവാകമരങ്ങളില്‍ അരുണിമ പൂത്തിറങ്ങുന്നൂ
ഋതുമംഗലമായ് വിടരുകയായ്
ഒരുപിടി മദകരനിമിഷങ്ങള്‍ ( വസന്തബന്ധുര…)

ജീര്‍ണ്ണതമാലദലങ്ങള്‍ മൂടി ഈവഴിമറയുന്നൂ (2)
ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ
ഋതുശംഖൊലിയായ് ഉണരുകയായ്
മധുകരമൃദുലവമന്ത്രങ്ങള്‍ ( വസന്തബന്ധുര…)