
ആല്‍ബം : ഓണപ്പാട്ടുകള്‍
ഗാനരചന : ഓ.എന്‍.വി.
സംഗീതം : ആലപ്പി രംഗനാഥ്
ആലാപനം : കെ.ജെ.യേശുദാസ്
വസന്തബന്ധുരവനഹൃദയം-
പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര)
പൂങ്കുയിലായ് പാടുന്നൂ (വസന്തബന്ധുര)
തൃസന്ധ്യയെ ദിനകരനണിയിപ്പൂ -
ഹൃദന്തസിന്ദൂരം ഹൃദന്തസിന്ദൂരം ( വസന്തബന്ധുര…)
വിരിയുകയായ് സമയശാഖിയില്‍
ഒരു പിടി സുരഭിലനിമിഷങ്ങള്‍ (വിരിയുകയായ്)
ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ
ദൂരെവാകമരങ്ങളില്‍ അരുണിമ പൂത്തിറങ്ങുന്നൂ
ഋതുമംഗലമായ് വിടരുകയായ്
ഒരുപിടി മദകരനിമിഷങ്ങള്‍ ( വസന്തബന്ധുര…)
ജീര്‍ണ്ണതമാലദലങ്ങള്‍ മൂടി ഈവഴിമറയുന്നൂ (2)
ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ
ഋതുശംഖൊലിയായ് ഉണരുകയായ്
മധുകരമൃദുലവമന്ത്രങ്ങള്‍ ( വസന്തബന്ധുര…)
ഹൃദന്തസിന്ദൂരം ഹൃദന്തസിന്ദൂരം ( വസന്തബന്ധുര…)
വിരിയുകയായ് സമയശാഖിയില്‍
ഒരു പിടി സുരഭിലനിമിഷങ്ങള്‍ (വിരിയുകയായ്)
ആരോ പാടിയ കദനകുദൂഹല രാഗമുറഞ്ഞതു പോലെ
ദൂരെവാകമരങ്ങളില്‍ അരുണിമ പൂത്തിറങ്ങുന്നൂ
ഋതുമംഗലമായ് വിടരുകയായ്
ഒരുപിടി മദകരനിമിഷങ്ങള്‍ ( വസന്തബന്ധുര…)
ജീര്‍ണ്ണതമാലദലങ്ങള്‍ മൂടി ഈവഴിമറയുന്നൂ (2)
ജീവനിലൊരുജനനാന്തരസൌഹൃദ സൌരഭമുതിരുന്നൂ
ഋതുശംഖൊലിയായ് ഉണരുകയായ്
മധുകരമൃദുലവമന്ത്രങ്ങള്‍ ( വസന്തബന്ധുര…)
10 comments:
നല്ല ഗാനം.
ഇനിയും നല്ല ലളിതഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു.
:)
എനിയ്ക്കും വളരെയിഷ്ട്ടമുള്ള ഒരു പാട്ടാണിത്.
വരികള്‍ക്ക് നന്ദി ഹരി
ശ്രീജിത്തേ.. വളരെ നന്ദി..
(തൃസന്ധ്യയെ ദിനകരനണിയിപ്പൂ... എന്ന മൂന്നാമാത്തെ വരി മിസ്സ് ആയോ ഇവിടെ..!!)
Good song
Sreeji
:)
വാസന്തബന്ധുര...
ഞാന്‍ ഇതുവരെ ഇതു കേട്ടിട്ടില്ല ഹരിശ്രീ ഏട്ടാ....
നല്ല വരികള്‍..
മയില്‍പ്പീലി,
നന്ദി.
:)
ഭൂമിപുത്രി,
നന്ദി. വീണ്ടും ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും...
:)
പൊറാടത്ത് മാഷേ,
നന്ദി.
(രണ്ടാം വട്ടം തിരുത്തല്‍ വരുത്തിയപ്പോള്‍ ആ ഭാഗം ഡിലീറ്റ് ആയിപ്പോയി. വീണ്ടും ചേര്‍ത്തിട്ടുണ്ട്...)
നിതേഷ് ചേട്ടാ,
നന്ദി.
:)
ശോഭി,
:)
സ്മിത ടീച്ചര്‍,
ഗാനം അയച്ചുതരുന്നതിനായി മെയില്‍ ഐഡി നോക്കിയെങ്കിലും കിട്ടിയില്ല. എനിക്ക് മെയില്‍ അഡ്രസ് അയച്ചുതരുന്നതിന് വിരോധമില്ലെങ്കില്‍ തീര്‍ച്ചയായും ഗാനം അയച്ചുതരാം...
:)
നല്ല ഗാനം.
സുന്ദരമായ വരികള്‍.
Post a Comment