Sunday, August 10

ബന്ധുവാര് ശത്രുവാര്


“ഗാനമലരുകള്‍” എന്ന ഈ ബ്ലോഗിലെ അമ്പതാം ഗാനം




ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍
ഗാനരചന, സംഗീതം : ശ്രീകുമാരന്‍ തമ്പി
ആലാപനം : കെ.ജെ.യേശുദാസ്

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)
അരങ്ങത്ത് ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2) (ബന്ധുവാര്…)

മനസ്സിന്റെ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി (മനസ്സിന്റെ..)
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എരിയുന്നൂ..(2)
അകലേ കുടിപ്പകയുടെ തീ ജ്വാലകള്‍ എരിയുന്നൂ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍…(2) (ബന്ധുവാര്…)

അകലേ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗ്രഹം ..(അകലേ..)
നിലകള്‍ എണ്ണിതില്‍ കഥയെന്ത് പൊരുളെന്ത് ??(2)
ഹൃദയലയം കാണും കുടിലേ മണിമാളിക…
ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണ്‍ കിളിമകളേ…
പ്രണയ്‌വും പരിണയവും വ്യാപാരം കിളിമകളേ…
എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്‍…(2) (ബന്ധുവാര്…)

18 comments:

ഹരിശ്രീ said...

ഗാനമലരുകള്‍ എന്ന ഈ സംരഭത്തിലെ അമ്പതാമത് ഗാനം...
ശ്രീകുമാരന്‍ തമ്പി രചനയും , സംഗീതവും പകര്‍ന്ന മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി...

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)

ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ തേങ്ങ ഉടക്കാനുള്ള നിയോഗം എനിക്കണല്ലേ.. ഐശ്വര്യമായി ഉടക്കട്ടെ !!

{{{{{{{{{{{{{{{{{{0}}}}}}}}}}}}}}}}

smitha adharsh said...

നല്ല ഗാനം...ഹാഫ് സെഞ്ചുറി ക്ക് ആശംസകള്‍..

മയില്‍പ്പീലി said...

ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ ...
50-ആം പോസ്റ്റിന് ആശംസകള്‍!!!!!!!

ബൈജു (Baiju) said...

ശ്രീകുമാരന്‍ തമ്പിസാറിന്‍റ്റെ, തത്ത്വചിന്താപരമായ ഒരുഗാനത്തോടെ, അന്‍പതാം റണ്‍ പൂര്‍ത്തിയാക്കിയ ഹരിശ്രീയ്ക്ക് അഭിനന്ദങ്ങള്‍.

ശ്രീ said...

അമ്പതാം ഗാനത്തിന് ആശംസകള്‍!
:)

sv said...

നന്മകള്‍ നേരുന്നു

നാടന്‍ said...

ആശംസകള്‍ !
"ചുംബനപ്പൂകൊണ്ട്‌ മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം ..." നല്ലതല്ലേ ??

Typist | എഴുത്തുകാരി said...

ആശംസകള്‍.

ഹരിശ്രീ said...

കാന്താരിക്കുട്ടി ചേച്ചി,

തേങ്ങയ്ക് നന്ദി...

:)
സ്മിതടീച്ചര്‍,

നന്ദി.

:)

മയില്‍പ്പീലി,

നന്ദി.

:)
ബൈജു ഭായ്,
നന്ദി...

:)
ശോഭി,

:)

എസ്. വി. ജീ,

നന്ദി.

:)

നാടന്‍ ഭായ്,

നന്ദി.

തീര്‍ച്ചയായും നല്ല ഗാനം ആണ്. മാത്രമല്ല ആ ചിത്രത്തിലെ എല്ലാ ഗാ‍നങ്ങളും മികച്ചതാണ്.
എല്ലാം ഹിറ്റും.

:)

എഴുത്തുകാരീ,

നന്ദി.

:)

മലയാളനാട് said...

Good Song.

:)

നിതേഷ് പാറക്കടവ് said...

Congratulations for 50 th post!!!!!!!!!

മായാവതി said...

Good Song.

പൊറാടത്ത് said...

അമ്പതിനാശംസകൾ..

ഹരിശ്രീ said...

മലയാളനാട്,

നിതേഷ് ചേട്ടന്‍,

അണ്ണാറക്കണ്ണന്‍,

പൊറാടത്ത് മാഷേ,

നന്ദി...

:)

GLPS VAKAYAD said...

ആശംസകള്‍
നൂറുനൂറാശംസകള്‍....

ഹരിശ്രീ said...

ദേവതീ‍ര്‍ത്ഥ,

നന്ദി...

:)

സൂര്യപുത്രന്‍ said...

ആശംസകള്‍ 50 ന്