Thursday, August 21

ഇനിയെന്നു കാ‍ണും



ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഭക്തിനിര്‍ഭരമായ വരികള്‍ക്ക് ശരത്തിന്റെ സംഗീതസംവിധാനത്തില്‍ ഉണ്ണികൃഷ്ണന്‍ ആലപിച്ച മനോഹരമായ ഒരു ഭക്തിഗാനത്തിന്റെ വരികള്‍ ഈ വരുന്ന അഷ്ടമിരോഹിണി നാളിലേയ്ക്ക് നിങ്ങള്‍ക്കായി.....
.
ആല്‍ബം : ഗോപീചന്ദനം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടി
സംഗീതം : ശരത്
ആലാപനം: പി. ഉണ്ണികൃഷ്ണന്‍

ഇനിയെന്നുകാണും ഞാന്‍‍ ഇനിയെന്നു കാണും ഞാന്‍
അതുമാത്രമാണെന്‍ വിചാരം കണ്ണാ…(2)
ആ നടയിലെത്തുവാന്‍ എന്തിത്രതാമസം
അതുമാത്രമാണെന്‍ വിഷാദം കണ്ണാ..(2) (ഇനിയെന്നുകാണും…)

പലനാളും നിന്മുന്നില്‍ തൊഴുതുനില്‍കുമ്പോള്‍
പറയേണമെന്നു ഞാന്‍ ഓര്‍ക്കും, പലതും
പറയേണമെന്നു ഞാന്‍ ഓര്‍ക്കും…
കരുണാനിധേ…നിന്നെ കാണുന്ന മാത്രയില്‍
കരുതിയതെല്ലാം മറക്കും
ഞാന്‍ കരുതിയതെല്ലാം മറക്കും (ഇനിയെന്നുകാണും…)

കണ്ണനാമുണ്ണിയെ നാളെയും കാണാം
എന്നോര്‍ത്തു വേഗം മടങ്ങും
ഞാനെന്‍‍ ഓര്‍മ്മയില്‍ വീണു മയങ്ങും…
അന്നേരം നാളെ ഉണരുവാന്‍ വൈകുമോ-
എന്ന വിഷാദം തുടങ്ങും
ഉടനേ ഞാന്‍ കാണാനൊരുങ്ങിയിറങ്ങും.... (ഇനിയെന്നു കാണും …)

9 comments:

ഹരിശ്രീ said...

ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഭക്തിനിര്‍ഭരമായ വരികള്‍ക്ക് ശരത്തിന്റെ സംഗീതസംവിധാനത്തില്‍ ഉണ്ണികൃഷ്ണന്‍ ആലപിച്ച മനോഹരമായ ഒരു ഭക്തിഗാനത്തിന്റെ വരികള്‍ ഈ വരുന്ന അഷ്ടമിരോഹിണി നാളിലേയ്ക്ക് നിങ്ങള്‍ക്കായി.....

ഇനിയെന്നുകാണും ഞാന്‍‍ ഇനിയെന്നു കാണും ഞാന്‍
അതുമാത്രമാണെന്‍ വിചാരം കണ്ണാ…(2)
ആ നടയിലെത്തുവാന്‍ എന്തിത്രതാമസം
അതുമാത്രമാണെന്‍ വിഷാദം

ഉപാസന || Upasana said...

ZreechchEttaa

IshTaayi Patte
:-)
Upasana

smitha adharsh said...

നല്ല വരികള്‍...

ശ്രീ said...

എനിയ്ക്കേറെ ഇഷ്ടമുള്ള ഒന്നാണ് ഗോലീചന്ദനം എന്ന ഭക്തിഗാന ആല്‍ബം... ഈ ഗാനമാണെങ്കില്‍ എത്ര കേട്ടാലും മതി വരുകയുമില്ല
:)

ജിജ സുബ്രഹ്മണ്യൻ said...

കണ്ണനെപറ്റിയുള്ള പാട്ടുകള്‍ എത്ര കേട്ടാലും മതി വരാറില്ല.നല്ല പാട്ട്

siva // ശിവ said...

എനിക്കും ഇഷ്ടമാ ഈ ഉണ്ണിക്കണ്ണനെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

നരിക്കുന്നൻ said...

ഭക്തി സാന്ദ്രമായ വരികള്‍

ഹരിശ്രീ said...

ഈ ഗാനം ആസ്വദിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി


:)