Wednesday, January 10

കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ...
ചിത്രം        : വില്ലൻ
ഗാനരചന  : ബി.കെ . ഹരിനാരായണൻ
സംഗീതം    : 4 മ്യുസിക്
ആലാപനം : കെ.ജെ.യേശുദാസ്
കണ്ടിട്ടും കണ്ടിട്ടും പോരാതെ തമ്മിൽ
കണ്ണോടു കണ്ണോരം ചേരുന്നു നാം...
പെയ്തിട്ടും പെയ്തിട്ടും തോരാതെ വീണ്ടും
വാർമേഘത്തെല്ലായി മാറുന്നു നാം ....(കണ്ടിട്ടും...)
ഞാറ്റുവേലക്കാലങ്ങളേറെ പോയ്മറഞ്ഞു ദൂരേ...
ഇന്നലേകൾ തൂമഞ്ഞുപോലെ മെല്ലെ മാഞ്ഞതെന്തേ...
എന്തെല്ലാമെന്തെല്ലാം ചൊല്ലാതെ ചൊല്ലി
കണ്ണീരും പൂന്തേനും കൈമാറി നാം
എന്നിട്ടും പിന്നെന്തോ തേടുന്നില്ലേ...(കണ്ടിട്ടും...)
സായം സന്ധ്യ ചായം തൂകും
നീയാം വാനിൽ മെല്ലെ ചായാൻ....
ഓരൊ യാമം താനേ പായും
വേനൽ വെയിലായ് ഞാനെത്തുന്നു
താരങ്ങൾ നരവിരലെഴുതി
മോഹത്തിൻ നറുമുടിയിഴയിൽ
എന്നിട്ടും നാമെന്തോ തേടുന്നില്ലേ...(കണ്ടിട്ടും...)
മുറ്റത്തെത്തും തെക്കൻ കാറ്റിൽ
മാമ്പൂ പൂക്കും ഈറൻ ഗന്ധം
ഓർമക്കൊമ്പിൽ ഊഞ്ഞാലാടാൻ...
ഞാനാ കാതിൽ പാട്ടായ് മാറാം
ആത്മാവിൻ ഇരുകര തഴുകീ
സനേഹത്തിൻ നിറനദിയൊഴുകീ
എന്നിട്ടും നാമെന്തോ തേടുന്നില്ലേ...(കണ്ടിട്ടും...)
ഗാനഗന്ധർവന് പിറന്നാള്‍ ആശംസകള്‍

Monday, September 4

ദൂരെയാണു കേരളം
ആല്‍ബം : ആവണിത്തെന്നല്‍
ഗാനരചന : യൂസഫലി കെച്ചേരി
സംഗീതം &; ആലാപനം : കെ.ജെ.യേശുദാസ്

 
ദൂരെ.............ദൂ‍രെ.....................................
ദൂരെയാണു കേരളം പോയ് വരാമോ...
പ്രേമദൂതുമായ് തെന്നലേ പോയ് വരാമോ... (ദൂരെയാണു കേരളം.....)

അവിടെയെല്ലാ മുറ്റത്തും പൂക്കളം കാണാം
എന്റെ അങ്കണത്തില്‍ മാത്രം കണ്ണു നീര്‍ക്കണം കാണാം..
മാബലിയെ വരവേല്‍ക്കും നാടുകാണാം
പ്രാണപ്രിയയെന്നെ കാത്തിരിക്കും വീടുകാണാം
വീടുപോറ്റാന്‍ നാടുവിട്ട നാഥനേയോര്‍ക്കേ
കണ്ണീര്‍ വീണ പൂങ്കവിളുമായെന്‍ കാന്തയേ കാണാം...
കാന്തയേ കാണാം.................. (ദൂരെയാണു കേരളം...)
.

ഓണനാളില്‍ ഉണ്ണികള്‍ തന്‍ പൂവിളി കേള്‍ക്കാം
എന്റെ ഓമനക്കിടാവില്‍ നിന്നോരുള്‍വിളി കേള്‍ക്കാം
അച്ഛന്‍ വേണമോണമുണ്ണാന്‍ എന്നവന്‍ ചൊല്‍കേ
ചാരെ അശ്രുനീര്‍ വിളമ്പുമെന്റെ നാഥയേ കാണാം..
നാഥയേ കാണാം.................... (ദൂരെയാണു കേരളം...)

Sunday, February 14

എന്റെ പ്രണയത്തിന്‍ താജ് മഹലില്‍ചിത്രം : ചെമ്പട്ട്
ഗാനരചന : റോബിന്‍ തിരുമല
സംഗീതം : മുസാഫിര്‍
ആലാപനം : നജീം അര്‍ഷാദ്


എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
വന്നു ചേര്‍ന്നൊരു വനശലഭമേ
എന്റെ യമുനതന്‍ തീരങ്ങളില്‍ (2)
അറിയാതെ കേഴുന്ന വേഴാമ്പലേ… (എന്റെ പ്രണയത്തിന്‍.. )

ദൂരെ കാര്‍മേഘക്കീഴില്‍ പീലിനീര്‍ത്തുന്ന കാറ്റില്‍
ഒരു മാരിവില്‍ പൂവായ് വിരിയും(ദൂരെ…)
നീ നിലാമഴയില്‍ ഈ ഷാജഹാന്‍ നനയും
നീ മൂളുന്നരാഗത്തില്‍ ഞാന്‍ ഒഴുകും
കഥയറിയാതെ പാടുന്ന ഗന്ധര്‍വ്വനാകും
എന്റെ പ്രണയത്തിന്‍……എന്റെ പ്രണയത്തിന്‍…
എന്റെ പ്രണയത്തിന്‍… …എന്റെ പ്രണയത്തിന്‍…

ആ ….നന്ദനംതം..ആ‍ാആ‍ാ...ആനന്ദനം…
ധിരനന…ധിരനന…ധിരനാ‍നാ‍ാ‍ാ..

വെണ്ണക്കല്ലിന്റെ കൂട്ടില്‍ ഹൃത്തില്‍ പ്രേമത്തിന്‍ മുന്നില്‍
ഒരു പട്ടിന്റെ പൂമെത്ത തീര്‍ക്കാന്‍…(വെണ്ണക്കല്ലിന്റെ..)
പ്രാണപ്രിയേ നിനക്കാകും മാതളപ്പൂങ്കിളിരായ്
നീ വിരല്‍തൊട്ടാല്‍ തേങ്ങുന്ന സാരംഗിയായ്
കഥയറിയാതെ പാടുന്ന പൂങ്കുയിലായ്…(എന്റെ പ്രണയത്തിന്‍.. )

Saturday, January 10

ഹൃദയം ഒരു വീണയായ്

ചിത്രം           : തമ്മില്‍ തമ്മില്‍
ഗാനരചന   : പൂവച്ചല്‍ ഖാദര്‍
സംഗീതം      : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്

 
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സൗഹൃദ വീധിയിൽ അലയും വേളയിൽ (ഹൃദയം ഒരു വീണയായ് )

 
സാഫല്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ ജന്മം (2)
വർ‌ണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും നാം
തമ്മിൽ തമ്മിൽ  (ഹൃദയം ഒരു വീണയായ് )
 
ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
കാലം പേറുന്നോരോ മോഹം (2)
അവയുടെ കയ്യിലെ പരിമളം അണിയും നാം
തമ്മിൽ തമ്മിൽ(ഹൃദയം ഒരു വീണയായ്....)

Sunday, May 25

പൊന്‍ വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ചിത്രം        : താളവട്ടം
ഗാനരചന   : പൂവച്ചല്‍ ഖാദര്‍
സംഗീതം    : രഘുകുമാര്‍
ആലാപനം : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര


പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍‌കും നിന്‍ നാദം നല്‍‌കൂ...
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍‌വീണേ...)

വെണ്‍‌മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍... (പൊന്‍‌വീണേ...)

Friday, January 10

യാത്രയായ് സൂര്യാങ്കുരം....

ചിത്രം : നിറം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : കെ.ജെ.യേശുദാസ്


ആകാശമേഘം മറഞ്ഞേ പോയ് അനുരാഗതീരം കരഞ്ഞേ പോയ്
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം...

.
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്‌നേഹം തേടി നോവുമായ് ആരോ പാടീ ...(2)

.
ആ ആ‍ ആ ആ ആ ആ....
ആ ആ‍ ആ ആ ആ ആ....

.
മായുന്നു വെണ്ണിലാവും നിന്‍ പാട്ടും-
പൂഴിമണ്ണില്‍ ‍വീഴും നിന്‍ കാലടിപ്പാടും തോഴീ...
പെയ്യാതെ വിങ്ങി നില്‍പ്പൂ നിന്‍ മേഘം-
കാത്തു നില്‍പ്പൂ ദൂരെ ശ്യാമയാം ഭൂമി വീണ്ടും...
ഒരോര്‍മ്മയായ് മാഞ്ഞു പോവതെങ്ങുനിന്‍ രൂപം(2)
(യാത്രയായ് സൂര്യാങ്കുരം))

.
ആരോടും മിണ്ടിടാതെ നീ പോകെ-
ഭാവുകങ്ങള് ‍നേര്‍ന്നീടാം നൊമ്പരത്തോടെയെന്നും...
എന്നെന്നും ഏറ്റു വാങ്ങാം ഈ മൌനം-
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍മുത്തുംപൊന്നേ...,...........................
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം(2)
(യാത്രയായ് സൂര്യാങ്കുരം )

Friday, August 23

കാലത്തിന്റെ കടംകഥയിലെ പാണന്‍ ചോദിച്ചൂ...ചെറിയ ഇടവേളയ്കു ശേഷം ....

ഗൃഹാതുരത്വം‍ ഉണര്‍ത്തുന്ന ഒരു ഓണപ്പാട്ട് ഇവിടെ നിങ്ങള്‍ക്കായി....

ആല്‍ബം   : ശ്രുതിലയതരംഗിണി
ഗാനരചന  : P.C.അരവിന്ദന്‍
സംഗീതം    :കണ്ണൂര്‍ രാജന്‍
ആലാപനം: കെ.ജെ. യേശുദാസ്

കാലത്തിന്റെ കടംങ്കഥയിലെ പാണന്‍ ചോദിച്ചൂ
വെറ്റില കെട്ടിലും ചൂടു പാളയും നാടന്‍ പാട്ടുമായ്
അത്തം ചിത്തിര ചോതിപ്പാടം കൊയ്തുവരുന്നവരേ…
പൂവിളിയുണ്ടോ…പൂക്കള്‍മുണ്ടോ… അത്തപ്പൂക്കളമുണ്ടോ
ഇന്നത്തപ്പൂക്കളമുണ്ടോ… (കാലത്തിന്റെ ..)

വെള്ളിപ്പറയില്‍ നൂറ് നൂറ് മേനി അളന്നോരേ…
പള്ളിയറയില്‍ ഉച്ചയ്ക്കുറങ്ങും തമ്പ്രാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചിങ്ങപ്പൂവിന്‍ കണ്ണീരോ…
കണ്ണാരം പൊത്തിക്കളിക്കാതെ കാവിലൊളിച്ചുകളിക്കാതെ..
എങ്ങോ പോകുന്ന കണ്ണാം തുമ്പികളെന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ…. (കാലത്തിന്റെ ..)

കന്നിവയലില്‍ വാരി വാരി മുത്ത് വിതച്ചോരേ…
തങ്കകിനാക്കളും കൊണ്ടു നടക്കും മേലാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചെല്ലകുരുവികളെങ്ങോ പോയ്
വെള്ളാരക്കല്ലുകള്‍ അടത്താതെ പൊന്മല നാടിനെ പുല്‍കാതെ
എങ്ങോ പായുന്ന നല്ലോലക്കിളി എന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ……….. (കാലത്തിന്റെ ..)