Showing posts with label ഭക്തിഗാനം. Show all posts
Showing posts with label ഭക്തിഗാനം. Show all posts

Saturday, April 11

കണികാണും നേരം കമലാനേത്രന്റെ



ചിത്രം : ഓമനക്കുട്ടന്‍
ഗാനരചന : അജ്ഞാതകര്‍തൃകം
സംഗീതം : ജി.ദേവരാജന്‍
ആലാപനം : പി.ലീല

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ... (കണികാണും നേരം...)
.
നരക വൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കുസൃതിയും
തിരുമെയ് ശോഭയും തഴുകിപ്പോകുന്നേന്‍
അടുത്തുവാ ഉണ്ണീ കണികാണ്മാന്‍... (നരക വൈരിയാം...)
.
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
‍പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍... (മലര്‍മാതിന്‍ കാന്തന്‍...)
.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ‍ കണി കാണാന്‍...(ശിശുക്കളായുള്ള...)
.
ഗോപസ്ത്രീകള്‍ തന്‍ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍... (ഗോപസ്തീകള്‍ തന്‍...)‍
.
എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍ (എതിരേ ഗോവിന്ദനരികില്‍...)
.
കണികാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞത്തുകില്‍ ചാര്‍ത്തീ...
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ....

Thursday, August 21

ഇനിയെന്നു കാ‍ണും



ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഭക്തിനിര്‍ഭരമായ വരികള്‍ക്ക് ശരത്തിന്റെ സംഗീതസംവിധാനത്തില്‍ ഉണ്ണികൃഷ്ണന്‍ ആലപിച്ച മനോഹരമായ ഒരു ഭക്തിഗാനത്തിന്റെ വരികള്‍ ഈ വരുന്ന അഷ്ടമിരോഹിണി നാളിലേയ്ക്ക് നിങ്ങള്‍ക്കായി.....
.
ആല്‍ബം : ഗോപീചന്ദനം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടി
സംഗീതം : ശരത്
ആലാപനം: പി. ഉണ്ണികൃഷ്ണന്‍

ഇനിയെന്നുകാണും ഞാന്‍‍ ഇനിയെന്നു കാണും ഞാന്‍
അതുമാത്രമാണെന്‍ വിചാരം കണ്ണാ…(2)
ആ നടയിലെത്തുവാന്‍ എന്തിത്രതാമസം
അതുമാത്രമാണെന്‍ വിഷാദം കണ്ണാ..(2) (ഇനിയെന്നുകാണും…)

പലനാളും നിന്മുന്നില്‍ തൊഴുതുനില്‍കുമ്പോള്‍
പറയേണമെന്നു ഞാന്‍ ഓര്‍ക്കും, പലതും
പറയേണമെന്നു ഞാന്‍ ഓര്‍ക്കും…
കരുണാനിധേ…നിന്നെ കാണുന്ന മാത്രയില്‍
കരുതിയതെല്ലാം മറക്കും
ഞാന്‍ കരുതിയതെല്ലാം മറക്കും (ഇനിയെന്നുകാണും…)

കണ്ണനാമുണ്ണിയെ നാളെയും കാണാം
എന്നോര്‍ത്തു വേഗം മടങ്ങും
ഞാനെന്‍‍ ഓര്‍മ്മയില്‍ വീണു മയങ്ങും…
അന്നേരം നാളെ ഉണരുവാന്‍ വൈകുമോ-
എന്ന വിഷാദം തുടങ്ങും
ഉടനേ ഞാന്‍ കാണാനൊരുങ്ങിയിറങ്ങും.... (ഇനിയെന്നു കാണും …)

Saturday, August 16

ചന്ദനചര്‍ച്ചി‍ത നീലകളേബരം



ആല്‍ബം : മയില്‍പ്പീലി
ഗാനരചന : എസ്.രമേശന്‍ നായര്‍
സംഗീതം : ജയവിജയ (ജയന്‍)
ആലാപനം : കെ.ജെ.യേശുദാസ്

സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നികമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിര്‍മഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)

ആ തിരുമാറിലെ വനമാലപ്പൂക്കളില്‍
ആദ്യവസന്തം ഞാന്‍…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാന്‍
നിന്റെ ഗീതവും വേദവും ഈ ഞാന്‍ …(ചന്ദനചര്‍ച്ചിത..)

കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാന്‍ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാന്‍ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാന്‍ നിര്‍ത്തീ നീ….(ചന്ദനചര്‍ച്ചിത..)

Sunday, April 13

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ



ആല്‍ബം : തുളസീതീര്‍ത്ഥം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി
സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം : കെ.ജെ. യേശുദാസ്

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം (2)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം ……(2) (ഒരു നേരമെങ്കിലും…)


ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും (ഹരിനാമ)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നില്‍ മിന്നിമായും…..(2) (ഒരു നേരമെങ്കിലും…)


അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരില്‍)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം …(2) (ഒരു നേരമെങ്കിലും…)