ആല്‍ബം : തുളസീതീര്‍ത്ഥം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി
സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം : കെ.ജെ. യേശുദാസ്
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി
സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം : കെ.ജെ. യേശുദാസ്
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം (2)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം ……(2) (ഒരു നേരമെങ്കിലും…)
ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും (ഹരിനാമ)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നില്‍ മിന്നിമായും…..(2) (ഒരു നേരമെങ്കിലും…)
അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരില്‍)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം …(2) (ഒരു നേരമെങ്കിലും…)
9 comments:
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം (2)
ദാസേട്ടന്‍ പാടിയ ഭക്തിസാന്ദ്രമായ ഒരു ശ്രീകൃഷ്ണഭക്തിഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി....
എല്ലാവര്‍ക്കും വിഷു ആശംസകള്‍....
ആ ഉണ്ണിക്കണ്ണനെ ഒരു നേരമെങ്കിലും കാണാന്‍ കൊതിക്കാത്താ ഒരു മനസ് ആര്‍ക്കാണുണ്ടാകുക
ഗുരുവായൂരായാല്‍ ഒരിക്കലും അവിടം വിട്ടു പോരാന്‍ തോന്നില്ല ഒരു നിമിഷമെങ്കിലും നമ്മുടെ ഉള്ളിലെ അഹം വെടിഞ്ഞു ആ ഉണ്ണികണ്ണന്റെ ഹരിനാമ കീര്‍ത്തന ധാരയില്‍ മുഴുകി ഇരിക്കുമ്പോല്‍
കിട്ടുന്ന ഒരു മനോ സുഖം മറ്റെവിടെയും കിട്ടില്ല
HAPPY VISHU !!!!
അനൂപ് ഭായ്,
നന്ദി
:)
മലയാള നാട് ,
നന്ദി :)
പണ്ടൊരു കലാമേളയ്ക്കു ഈ ഗാനം പാടി സമ്മാനം കിട്ടിയിട്ടുണ്ട്.
"അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ" എന്ന വരി മുറിച്ചു പാടാന്‍ വലിയാ പാടായിരുന്നു. യേശുദാസ് പാടുന്നതു പോലെ തന്നെ പാടണം എന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യം ആണോ?
നന്ദി. ഇനിയും ഈ വരാം. ആനകളെയും തെളിച്ചുകൊണ്ടു.
ജോസ് ജോസഫ്,
സ്വാഗതം.... നന്ദി സുഹൃത്തേ....
:)
ഒരുപാടിഷ്ടമുള്ള ഒരു ഗാനം..യേശുദാസിന്റെ മനോഹരശബ്ദത്തില്‍ ഇതു കേള്‍ക്കുമ്പോള്‍ മായക്കണ്ണനെ കണ്ട പ്രതീതി..വിഷുവിനു ഞങ്ങള്‍ക്കായ് സമര്‍പ്പിച്ച ഈ ഭക്തിഗാനത്തിനു ഒരുപാട് നന്ദി ഹരിശ്രീ..
റോസ്,
നന്ദി....
അഭിപ്രായങ്ങള്‍ക്കും.... ഇവിടെ വന്നതിനും...
:)
ഹരിശ്രീ... ഗാനം ഓര്‍മ്മിപ്പിച്ചതിന് നന്ദി... ഒരു ചെറിയ തിരുത്ത്... 'തുളസീ തീറ്‍ത്ഥം' ചിട്ടപ്പെടുത്തിയത് പെരുമ്പാവൂര്‍ രവീന്ദ്രനാഥല്ല.. റ്റി.എസ്.രാധാകൃഷ്ണനാണ്.
Post a Comment