Wednesday, April 9

പുളിയിലക്കരയോലം പുടവചുറ്റി




ചിത്രം : ജാതകം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ആര്‍. സോമശേഖരന്‍
ആലാപനം : കെ.ജെ.യേശുദാസ്


പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)

11 comments:

ഹരിശ്രീ said...

പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…
ഞാന്‍ വിസ്മൃത നേത്രനായ് നിന്നൂ....

ശ്രീ said...

ലളിതസുന്ദരമായ ഒരു ഗാനം...
:)

Unknown said...

ഉഗ്രൻ പാട്ടാ മാഷേ! നന്ദി

Abe said...

Nalla Pattu,
Pakshe Chandrasekharan enno matto ulla oralanu ithinte music director ennu thonnunnu, kurachu naal munpu Manoramayil ayalude interview okke undayirunnu.
Thanks
Abe

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ലൊരു ഗാനം

Unknown said...

മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മൃത നേത്രനായ് നിന്നൂ
എത്ര ഭാവസുന്ദരമായ വരികള്‍
എത്ര കേട്ടാലും കോതി തിരുന്നില്ല
ശ്രിജിത്തിന്റെ സെലഷനുകള്‍

Gopan | ഗോപന്‍ said...

നല്ല ഗാനം ഹരിശ്രീ,

കുട്ടു | Kuttu said...

വിസ്മിത നേത്രന്‍ ആണ് ശരി...

ഹരിശ്രീ said...

ശോഭി,

ചന്ദൂട്ടന്‍,

അബീ,

പ്രിയാ,

അനൂപ്,

ഗോപന്‍ ജീ,

കുട്ടൂ,

ഈ ഗാനം ആസ്വദിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി....

വിഷുദിനാശംസകള്‍....

ഗീത said...

ഇങ്ങനെ ലിറിക്സ് പോസ്റ്റുന്നത് വളരെ ഉപകാരം തന്നെ ഹരിശ്രീ. ഞാന്‍ പാട്ടു കേള്‍ക്കുമ്പോള്‍ അതിന്റെ സംഗീതം മാത്രമാണ് ശ്രദ്ധിക്കുക, വേര്‍ഡ്സ് ഒന്നും അറിഞ്ഞുകൂടായിരിക്കും. ഏതായാലും ഈപോസ്റ്റില്‍ നിന്നും കുറേ പാട്ടു പഠിച്ചു.

ഹരിശ്രീ said...

ഗീതേച്ചി,

നന്ദിട്ടോ... വെറുതേ ഒരു രസത്തിന് തുടങ്ങിയതാണ് . പിന്നെ ചെറുപ്പത്തിലേ പാട്ടുകേള്‍ക്കുന്നത് വളരെ ഇഷ്ടമായിരുന്നു. ഗീതേച്ചി പറഞ്ഞപോലെ ഞാനും സംഗീതം ആണ് ശ്രദ്ധിക്കുക. പലപ്പോഴും തെറ്റിയാണ് വരികള്‍ പാടാറുള്ളത്.

എന്തായാലും ഈവരികള്‍ ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം....

എല്ല്ലാവര്‍ക്കും...
വിഷു ആശംസകള്‍...

:)