Tuesday, July 29

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍




ചിത്രം : നഖക്ഷതങ്ങള്‍
ഗാനരചന : ഓ.എന്‍.വി.
സംഗീതം : രവി ബോംബെ.
ആലാപനം : കെ.ജെ. യേശുദാസ്


ആ……..ആ‍ാ‍ാ.…ആ‍ാ‍ാ‍ാ‍ാ.…ആ‍ാ..ആ..ആ‍ാ‍ാ‍ാ...
ആ‍ാ...ആ‍ാ‍ാ...ആ‍ാ.അ..അ…ആ‍ാ‍ാ‍ാ‍ാ
ആആ‍ാ..ആ‍ാ.…ആ…ആ‍ാ.ആ‍ാ..ആ‍ാ‍ാ‍ാ‍ാ‍ാ‍

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍…(2)
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ…(2)… (നീരാടുവാന്‍…)

ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞൂ
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞൂ…(ഈറനാം..)
പൂമ്പുടവത്തുമ്പിലെ കസവെടുത്തൂ…
പൂക്കൈതകന്യകമാര്‍ മുടിയില്‍ വച്ചൂ….(നീരാടുവാന്‍…)

ആറ്റുവഞ്ചിപൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞൂ ..(2)
ആലിന്റെകൊമ്പത്തെ ഗന്ധര്‍വ്വനോ…
ആരെയോ മന്ത്രമോതിയുണര്‍ത്തിടുന്നൂ…(നീരാടുവാന്‍…)

14 comments:

ഹരിശ്രീ said...

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍…(2)
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ

ശ്രീ said...

എനിയ്ക്കു വളരെ ഇഷ്ടമുള്ള ഒരു ഗാനമാണ് ഇത്.
:)

നിതേഷ് പാറക്കടവ് said...

Very good selection

മയില്‍പ്പീലി said...

നല്ല ഗാനം

:)

അപ്പു | Appu said...

ആ ശ്രീയെക്കൊണ്ട് ഇതൊന്നു പാടിപ്പിച്ചു ഇവിടെ പോസ്റ്റ് ചെയ്യു‌. എന്തു നന്നായി ആ കുട്ടി പാടും!!

Gopan | ഗോപന്‍ said...

നല്ല ഗാനം ഹരിശ്രീ..

നാടന്‍ said...

"ആരേയും ഭാവഗായകനാക്കും" എന്ന ഗാനവും നല്ലതല്ലേ ?

siva // ശിവ said...

എന്റെ ജീവിതത്തില്‍ ഈ പാടിന് ഒരു പ്രത്യേക സ്ഥാനമുണ്ട്....ഞാന്‍ ഓര്‍മ്മ വച്ച നാളുകളില്‍ ആദ്യമായി കേട്ടത് ഈ ഗാനം ആയിരുന്നു..

Rare Rose said...

ഇടയ്ക്കിടെ കേള്‍ക്കാന്‍ കൊതിക്കുന്ന ഒരു മനോഹര ഗാനം....അപ്പോഴെല്ലാം മോനിഷയേം ഓര്‍ത്തു പോവാറുണ്ട്.....

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

നല്ല ഗാനങ്ങള്‍ തെരഞ്ഞെടുത്തവതരിപ്പിക്കുന്നതിന്‌ അഭിനന്ദനങ്ങള്‍.

ഓ.എന്‍വി. രവി ബോംബെ ടീമിന്‍റ്റെ എത്രയെത്ര നല്ല ഗാനങ്ങള്‍:

കേവല മര്‍ത്ത്യഭാഷ....
മഞ്ഞള്‍ പ്രസാദവും...
ആരേയും ഭാവഗായകനാക്കും..........
ആ രാത്രി മാഞ്ഞുപോയി....
സാഗരങ്ങളേ......
ഇന്ദുപുഷ്പം....
ഇന്ദ്രനീലിമയോലും.......
എന്നൊടൊത്തുണരുന്ന പുലരികളേ.......
കടലിന്നഗാധമാം.......
സഹസ്രദളസംശോഭിത നളിനം...............

ഇനിയുമെത്രയോ പാട്ടുകള്‍......

സുമയ്യ said...

ഈ പാട്ടു കേള്‍ക്കുമ്പോള്‍ മോനിഷയുടെ നിഷ്കളങ്ക മുഖം ഓര്‍മ്മവരാറുണ്ട്.വളരെ നല്ല പാട്ടാണത്.

smitha adharsh said...

എന്ത് നല്ല പാട്ട് ഹരിശ്രീ ചേട്ടാ.... നഖക്ഷതങ്ങളിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചമാണ് അല്ലെ?ഈ ഗാനത്തിന് നന്ദി.

ഹരിശ്രീ said...

ശോഭീ,

:),

നിതേഷ് ചേട്ടാ,

സന്തോഷം...

:)

മയില്‍പ്പീലി,,

നന്ദി..

:)

ഷിബു ഭായ്,

ഇവിടെ വന്നതിന് നന്ദി...
ശ്രീ മോശമില്ലാതെ പാടും...
:)

ഗോപന്‍ ജീ,

നന്ദി.
:)

നാടന്‍ ഭായ്,

തീര്‍ച്ചയായും, ആ ഗാനവും മികച്ചതാണ്..
:)

ശിവ,

നന്ദി

:)

റോസ്,

നന്ദി.

:)

ബൈജു ഭായ്,

നന്ദി...

ഈ ടീമിന്റെ കൂടുതല്‍ ഗാനങ്ങള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി...
:)

സുമയ്യാജീ,

സ്വാഗതം.. നന്ദി..

:)

സ്മിത ടീച്ചര്‍,

നന്ദി...

:)