Monday, July 14

എന്‍ മാനസം എന്നും നിന്റെ ആലയം



ചിത്രം : ജീവിതം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ.യേശുദാസ്, വാണിജയറാം

എന്‍ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാന്‍ കൂടെ വരുന്നൂ

എന്നുയിരേ ഉയിരിന്‍ ഉറവേ
പൊന്‍ കുളിരേ കുളിരിന്‍ കുടമേ
എന്തെല്ലാം ചൊല്ലാനായ് വെമ്പുന്നെന്‍ ഹൃദയം
നീയെന്നും എന്റെ സ്വപ്നം (2) (എന്‍ മാനസം..)

എന്‍ നിലവേ നിലാവിന്‍ പ്രഭവേ
നിന്‍ ചിരിയില്‍ അലിയും സമയം
എന്നുള്ളില്‍ നീയേകും അജന്താ മധുരം
നീയെന്നും എന്റെ ജീവന്‍ (2)
...
ഈ ഗാനം ഇവിടെ കേള്‍ക്കാം (song no: 18)

8 comments:

ഹരിശ്രീ said...

മധു, കെ.ആര്‍.വിജയ. എന്നിവര്‍ പ്രധാന റോളില്‍ അഭിനയിച്ച ജീവിതം എന്ന ചിത്രത്തിലെ ഒരു ഗാനം...നിങ്ങള്‍ക്കായി...

എന്‍ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീപദം
തേടി വരുന്നൂ ഞാന്‍ കൂടെ വരുന്നൂ...

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും ഏറേ ഇഷ്ടമുള്ള പാട്ടാ ഇത്

Unknown said...

കൊള്ളാം ഹരി

smitha adharsh said...

നല്ല വരികള്‍ ..ഈ പാട്ടു,എന്‍റെ ഈ പൊട്ടക്കാതിനു കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.

മയില്‍പ്പീലി said...

നല്ല വരികള്‍

ഹരിശ്രീ said...

ഈ ഗാനം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...

പിന്നെ സ്മിത ടീച്ചറേ, ഗാനത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. ഇതുവരെ കേട്ടിട്ടില്ലെങ്കില്‍ ലിങ്ക് നോക്കുക...

:)

Unknown said...

My fvrt ever

Unknown said...

I can sing for you :-)