Monday, May 11

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍



ചിത്രം : തമ്മില്‍ തമ്മില്‍
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്, ലതിക



ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍...
‍മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളി കൂട്ടുമ്പോള്‍....
‍ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍... ( 2 ) (ഇത്തിരി നാണം...)


മഗരി മഗരി സഗസ സരിമ രിമപ മപധ
ധാസധാസദസരി മഗരി മഗധാ സധാസ
ദസരി മഗരി മഗധാസധാസദസരി മഗരിമഗധ....


ഓടം തുഴയും മാന്‍‌മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളില്‍ മോഹം ഉതിരും നേരം (ഓടം തുഴയും..)
മിഥുനങ്ങളേ പുലരട്ടേ നിങ്ങടെ നാള്‍കള്‍...
പുതുമൊട്ടിന്‍ കിങ്ങിണിയോടെ -
ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു...
ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍... (ഇത്തിരി നാണം...)



തേനില്‍ കുഴയും നൂറിഴകളെ നാദം പുണരും കാലം...
നാദം മുകരും ഉള്ളിണകളില്‍ ദാഹം വളരും കാലം (തേനില്‍ കുഴയും...)
മിഥുനങ്ങളേ നിറയട്ടെ മധുരിമയാലേ-
നിങ്ങടെ ബന്ധം മാതൃകയാകാന്‍ മംഗളമരുളുന്നു...
ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍ (ഇത്തിരി നാണം...)


ഈ ഗാനം ഇവിടെ കേള്‍ക്കാം.

10 comments:

ഹരിശ്രീ said...

മമ്മൂട്ടി, റഹ്മാന്‍, ശോഭന, ലാലു അലക്സ് എന്നിവര്‍ അഭിനയിച്ച “തമ്മില്‍ തമ്മില്‍“ എന്ന ചിത്രത്തിലെ ഒരു മനോഹരമായ ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി...

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍...
‍മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളി കൂട്ടുമ്പോള്‍...
‍ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍...

ശ്രീ said...

"‍ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍..."

:)

ബൈജു (Baiju) said...

വളരെ നല്ലൊരുഗാനം...ശങ്കരാടിയും അടൂര്‍ ഭവാനിയും ചേര്‍ന്നുള്ള സീനുകളും ഈ ഗാനചിത്രീകരണത്തെ രസകരമാക്കി....

നന്ദി....

ജിജ സുബ്രഹ്മണ്യൻ said...

ജീവിതമെന്നും മധുവിധുവാകാന്‍ ഭാവുകമേകുന്നു...
ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍...

Typist | എഴുത്തുകാരി said...

ഉഗ്രന്‍ പാട്ടല്ലേ ഇതു്. കേള്‍ക്കാനുള്ള സൌകര്യം ചെയ്തതിനു് ഒരു പ്രാവശ്യം കൂടി നന്ദി.

അരുണ്‍ കരിമുട്ടം said...

ഇത്തിരി നാണം പെണ്ണിന്‍ കവിളിനു കുങ്കുമമേകുമ്പോള്‍...
‍മംഗളഗന്ധം ആണിന്‍ കരളിനെ ഇക്കിളി കൂട്ടുമ്പോള്‍...
‍ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍...

"ആശംസ പുഷ്പങ്ങള്‍ നിങ്ങള്‍ക്കായ് നല്‍കുന്നു ഞാന്‍..."
:))))

ഹന്‍ല്ലലത്ത് Hanllalath said...

ഞാനിതു റേഡിയോയില്‍ ഒക്കെ കേട്ടിരുന്നു..
ഒരുപാടിഷ്ടമുള്ളതാ...
ഇനി ഇവിടുന്നു കേട്ടോളാം.. :)

Anonymous said...

ഇത് പോലെ പല നല്ല പഴയ ഗാനങ്ങളും നിങ്ങളുടെ ബ്ലോഗില്‍ പ്രതീഷിക്കുന്നു.

smitha adharsh said...

നല്ല പാട്ട്...
എനിക്കും ഒരുപാട് ഇഷ്ടമുള്ള പാട്ട്..

ഹരിശ്രീ said...

ശോഭി,

ബൈജു,

കാന്താരിക്കുട്ടി ചേച്ചി,

എഴുത്തുകാരി,

അരുണ്‍ഭായ്,

HANLLALATH,

ഷീലാ ജോണ്‍,

സ്മിത ടീച്ചര്‍,


ഈ ഗാനം ആസ്വദിക്കാനെത്തിയ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

:)