Wednesday, May 20

സാ‍ഗരങ്ങളേ പാടി ഉണര്‍ത്തിയ

ചിത്രം : പഞ്ചാഗ്നി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്

സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടിപ്പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ...
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍ ഒന്നിളവേല്ക്കൂ‍...ഒന്നിളവേല്ക്കൂ...
ആ ആ ആ ആ (സാഗരങ്ങളേ…)

പിന്നിലാവിന്റെ പിച്ചകപ്പൂക്കള്‍ ചിമ്മിയ ശയ്യാതലത്തില്‍ (2)
കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോള്
‍വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതൊ കരങ്ങള്‍ആ ആ ആആ...(സാഗരങ്ങളേ…)

കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നൂ തെന്നല്‍ മദിച്ചു പാടുന്നൂ (2)
ഈ നദി തന്‍ മാറിലാരുടെ കൈവിരല്‍പ്പാടുകള്‍ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകതാരയില്‍ആ ആ ആആ...(സാഗരങ്ങളേ…)


ഈ ഗാനം ഇവിടെ കേള്‍ക്കാം.

12 comments:

ഹരിശ്രീ said...

മോഹന്‍ലാല്‍, ഗീത എന്നിവര്‍ അഭിനയിച്ച ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിലെ ഓ.എന്‍.വി.കുറുപ്പിന്റെ വരികള്‍ക്ക് ബോംബെ രവി ഈണം പകര്‍ന്ന് ദാസേട്ടന്‍ ആലപിച്ച ഒരു അനശ്വരഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി...

സാഗരങ്ങളേ... പാടി ഉണര്‍ത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പാടിപ്പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ...

- സാഗര്‍ : Sagar - said...

ഇങ്ങേര്‍ ഇങ്ങനെ പാടിക്കൊണ്ടിരുന്നാ ഞാന്‍ എങ്ങനെ ഒറങ്ങും ??

smitha adharsh said...

ഈ പാട്ട് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?
ഞാന്‍ ഒന്നിലോ,രണ്ടിലോ മറ്റോ പഠിക്കുമ്പോള്‍ കണ്ടതായിരുന്നു..
കഥയൊന്നും മനസ്സിലായില്ലെങ്കിലും,ഈ പാട്ട് നന്നായി ഇഷ്ടായിരുന്നു..
നല്ല പാട്ടാണ് ഹരിശ്രീ ചേട്ടാ..

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി..

Anonymous said...

കഴിഞ്ഞ കുറച്ചു തിവസങ്ങളായി മനസില്‍ ഉരുവിട്ടിരുന്ന പാട്ട് തന്നെ പോസ്റ്റില്‍ കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സുന്ദരമായ ഗാനം തന്നെ !

ശ്രീ said...

നല്ല ഗാനം

Typist | എഴുത്തുകാരി said...

നല്ല പാട്ടു്.

ബൈജു (Baiju) said...

നല്ലഗാനം....ഓയെന്‍വി-രവി ബോംബെ ടീമിന്‍റ്റെ ഗാനങ്ങളെല്ലാം മികച്ചവയായിരുന്നു.....നന്ദി...

ഹരിശ്രീ said...

സാഗര്‍ ജീ,

അത് ശരിയാണല്ലോ നിങ്ങളുടെ പേര് സാഗര്‍ എന്നാണല്ലോ അല്ലേ ???
:)
സ്മിത ടീച്ചര്‍,

കമന്റിനും സന്ദര്‍ശനത്തിനും നന്ദി.

:)

ഹല്ലല്ലാത്ത്,

നന്ദി..

:)

ഷീലാ ജോണ്‍,

നന്ദി...

:)

പ്രിയാ,

നന്ദി.

:)

ശോഭി,

:)

എഴുത്തുകാരി,

നന്ദി.

:)
ബൈജു ഭായ്,

നന്ദി.,

:)

വിജയലക്ഷ്മി said...

mone : enikku othhiri ishtamulla ghaanamaanithu...kelkkumthorum...

ഹരിശ്രീ said...

വിജയലക്ഷ്മി ചേച്ചി,

ഇവിടെ സന്ദര്‍ശിച്ചതിനും, കമന്റിനും ഒരു പാട് നന്ദി.

:)