Tuesday, March 3

എന്തിനെന്നെ വിളിച്ചു നീ വീണ്ടും



ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ വരികള്‍ക്ക് ആത്മാവറിഞ്ഞ് കണ്ണൂര്‍ രാജന്‍ ഈണം പകര്‍ന്ന് ദാസേട്ടന്‍ പാടിയ അതിമനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി....

ചിത്രം : അഭിനന്ദനം
സംഗീതം : കണ്ണൂര്‍ രാജന്‍
ഗാനരചന : ശ്രീകുമാരന്‍ തമ്പി
ആലാപനം : കെ.ജെ. യേശുദാസ്

എന്തിനെന്നെ വിളിച്ചു നീ വീണ്ടും
എന്റെ സ്വപ്ന സുഗന്ധമേ….(2)
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…

ഈ വസന്തഹൃദന്തവേദിയില്‍ ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നുപോയൊരെന്‍ വേണുവും വീണുറങ്ങവേ
രാഗവേദനവീങ്ങുമെന്‍ കൊച്ചു പ്രാണതന്തുപിടയവേ….
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…


ഏഴുമാമല ഏഴുസാഗരസീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ വന്നതെന്നലിലൂടവേ
പാതിനിദ്രയില്‍ പാതിരാക്കിളി പാടിയപാട്ടിലൂടവേ…
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…

ആര്‍ദ്രമാകും രതിസ്വരം നല്‍കും ആദ്യരോമാഞ്ചകുദ്മളം
ആളിയാ‍ളിപ്പടര്‍ന്നുജീവനില്‍ ആ നവപ്രഭ കന്തളം
ആവിളികേട്ടുണര്‍ന്നുപോയിഞാന്‍ ആകെയെന്നെ മറന്നുഞാന്‍
എന്തിനെന്നെ വിളിച്ചു നീ വീണ്ടും…

8 comments:

ഹരിശ്രീ said...

ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ വരികള്‍ക്ക് ആത്മാവറിഞ്ഞ് കണ്ണൂര്‍ രാജന്‍ ഈണം പകര്‍ന്ന് ദാസേട്ടന്‍ പാടിയ അതിമനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി....

ശ്രീ said...

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ എന്നും മനോ‍ഹരമാണ്.

നല്ല ഗാനം. :)

ജിജ സുബ്രഹ്മണ്യൻ said...

എനിക്കും ഏറെ ഇഷ്ടമുള്ള ഒരു ഗാനം

Typist | എഴുത്തുകാരി said...

അതേ ഹരിശ്രീ, തമ്പിയുടെ മനോഹര‍മായ വരികളും, ദാസേട്ടന്റെ അതിമനോഹരമായ ശബ്ദവും. വരികള്‍ കാണുമ്പോള്‍ അതൊന്നു പാടി കേള്‍ക്കാന്‍ തോന്നുന്നു.

മലയാളനാട് said...

Very good selection.

Good song.

Thanks.

മയില്‍പ്പീലി said...

മനോഹരമായ ഗാനം
നന്ദി,
:)

സ്വന്തം said...

ഏറെ ഇഷ്ടമുള്ള ഒരു ഗാനം
:)

ഹരിശ്രീ said...

ശോഭി,

കാന്താരിക്കുട്ടി ചേച്ചി,

എഴുത്തുകാരി,

മലയാളനാട്,

മയില്‍പ്പീലി,

സ്വന്തം,


അഭിപ്രായങ്ങള്‍ക്ക് നന്ദി.

:)