Saturday, August 16

ചന്ദനചര്‍ച്ചി‍ത നീലകളേബരം



ആല്‍ബം : മയില്‍പ്പീലി
ഗാനരചന : എസ്.രമേശന്‍ നായര്‍
സംഗീതം : ജയവിജയ (ജയന്‍)
ആലാപനം : കെ.ജെ.യേശുദാസ്

സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവസിഭ്യാം…………
നിര്‍മ്മുക്തം നിത്യമുക്തം നികമശതസഹസ്രേണ നിര്‍ഭാസ്യമാനം…….
അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാധാത്മകം ബ്രഹ്മതത്വം…
തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം (ചന്ദനചര്‍ച്ചിത..)
കായാമ്പൂവിലും എന്റെ മനസ്സിലും
കതിര്‍മഴപെയ്യുന്നമേഘം
ഇത് ഗുരുവായൂരിലെ മേഘം…(ചന്ദനചര്‍ച്ചിത..)

ആ തിരുമാറിലെ വനമാലപ്പൂക്കളില്‍
ആദ്യവസന്തം ഞാന്‍…( ആതിരുമാറിലെ…)
ആപദപങ്കജമാദ്യം വിടര്‍ത്തിയ
സൂര്യപ്രകാശം ഞാന്‍
നിന്റെ ഗീതവും വേദവും ഈ ഞാന്‍ …(ചന്ദനചര്‍ച്ചിത..)

കൌസ്തുഭവമെന്നും കാളിന്ദിയെന്നും
കാര്‍മുകിലെന്നും കേട്ടു ഞാന്‍ ( കൌസ്തുഭ…)
ഉറക്കെച്ചിരിയ്കുവാന്‍ മറന്നോരെന്നെയും
ഉദയാസ്തമയങ്ങളാക്കീ നീ
തിരുനടകാക്കാന്‍ നിര്‍ത്തീ നീ….(ചന്ദനചര്‍ച്ചിത..)

12 comments:

ഹരിശ്രീ said...

തരംഗിണിയുടെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ഭക്തിഗാനകാസറ്റുകളില്‍ ഒന്നായ മയില്‍പ്പീലി എന്ന ആല്‍ബത്തിലെ ഒരു ഭക്തിഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി.....

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം

മലയാളനാട് said...

ചന്ദനചര്‍ച്ചിത നീലകളേബരം
എന്റെ മനോഹരമേഘം!!!!

നന്ദി....

സൂര്യപുത്രന്‍ said...

ദാസേട്ടന്‍ പാടിയ നല്ലൊരു ഭക്തിഗാനം!!!!!

!!!!

എതിരന്‍ കതിരവന്‍ said...

‘നിഗമശതസസ്രേണ’ എന്നാണ്.

പിന്നെ ‘തിരുനട കാക്കാന്‍ നിര്‍ത്തീ നിന്‍
തിരുനട കാക്കാന്‍ നിര്‍ത്തീ’ എന്നല്ലെ? “നീ” എന്ന് രണ്ടിടത്തുണ്ടോ?

ഈ പാട്ടിലെ ഓടക്കുഴല്‍ പ്രയോഗങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അതിഗംഭീരം!

ഞാന്‍ ജയനോട് നേരില്‍ ചോദിച്ചിട്ടുണ്ട് ഇങ്ങനെ വേറൊന്നു കൊണ്ടു വരാമോ എന്നു. മയില്‍പ്പീലിയുടെ രണ്ടാം ഭാഗമിറക്കുന്നുണ്ടെന്നും ശ്രദ്ധിച്ചോളാനും പറഞ്ഞു. പക്ഷെ രണ്ടാം ഭാഗം ഒട്ടും ഏശിയില്ല.

എതിരന്‍ കതിരവന്‍ said...

പിന്നെയും തെറ്റി. ‘സഹസ്രേണ’ എന്നാണ്.

ജിജ സുബ്രഹ്മണ്യൻ said...

മയില്‍പ്പീലിയിലെ എല്ലാ പാട്ടും എനിക്കു ഇഷ്ടമാണ്..രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ എന്ന പാട്ട് ഇപ്പോളും ഞാന്‍ മൂളി നടക്കാറുണ്ട്..ഈ വരികള്‍ ഇവിടെ പോസ്റ്റിയത് നന്നായി..

ഹരിശ്രീ said...

മലയാളനാട്,

നന്ദി.

:)

സൂര്യപുത്രാ,

നന്ദി.

:)

എതിരന്‍ ജീ,

നന്ദി ഇവിടെ വന്നതിന്. തെറ്റ് ചൂണ്ടികാണിച്ച് തിരുത്തുന്നതിന് സഹായിച്ചതിനും നന്ദി....

:)

കാന്താരിക്കുട്ടി ചേച്ചീ,

നന്ദി.

ഈ ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും ഭക്തിനിര്‍ഭരവും മനോഹരവുമാണ്.

:)

മയില്‍പ്പീലി said...

Very good,

Thanks,

:)

ഹരിശ്രീ said...

മയില്‍പ്പീലി,

നന്ദി.

:)

smitha adharsh said...

നല്ല ഗാനം ഹരിശ്രീ ചേട്ടാ..കാ‍ന്താരി ചേച്ചി പറഞ്ഞതു പോലെ,"രാധതന്‍ പ്രേമത്തോടാണോ" എന്ന ഗാനമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം..

ശ്രീ said...

മയില്‍പ്പീലിയെ പറ്റി എന്തു പറയാന്‍...
:)

ഹരിശ്രീ said...

സ്മിതടീച്ചറേ,


മയില്‍പ്പീലിയിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു. അത്രയ്ക് മികച്ച ഒരു ഭക്തിഗാന ആല്‍ബം അതിനുശേഷം ഇറങ്ങിയിട്ടില്ല എന്നത് തന്നെ അതിന്റെ സവിശേഷത...

നന്ദി കമന്റിന്...

ശോഭി,

:)