Tuesday, April 22

ദീപം കൈയ്യില്‍ സന്ധ്യാദീപം...




ദാസേട്ടന്റെ വ്യത്യസ്തമാര്‍ന്ന ശബ്ദവൈവിധ്യത്തില്‍ പുറത്തിറങ്ങിയ പുറത്തിറങ്ങാത്ത ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി…

ചിത്രം : നീലക്കടമ്പ്
രചന : കെ.ജയകുമാര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്, ചിത്ര

ദീപം …ദീപം…. ദീ‍പം….ദീപം…ദീപം….ദീപം….(2)
ദീപം കയ്യില്‍ സന്ധ്യാദീപം….
ദീപം കണ്ണില്‍ താരാദീപം...
ആകാശപ്പൂമുഖത്താരോകൊളുത്തിയൊരായിരം കണ്ണുള്ള ദീപം ദീപം…(2)

പുഷ്പരഥമേറിവന്നമുഗ്ദനായികേ….
പുഷ്യരാഗകല്പടവില്‍ രാഗിണിയായ് നീവരില്ലേ (2)
മിഴികളിലൊരുകനവിന്റെ ലഹരിയുമായീ...
ചൊടികളിലൊരു ചിരിയൂറും സ്മരണയുമായീ...
പൂത്തുലഞ്ഞുകാറ്റിലാടും കണിക്കൊന്നപോലെ നിന്നൂ... (ദീപം കയ്യില്‍…)

അന്തിവെയില് പൊന്നണിഞ്ഞശില്പകന്യകേ...
അഞ്ചനക്കല്‍ മണ്ഡപത്തില്‍ രഞ്ജിനിയായ് നീ വരില്ലേ.. (2)
ചഞ്ചലപദചഞ്ചലപദ ശിഞ്ചിതമോടെ…
ചന്ദനവനവീഥികളില്‍ ചന്ദ്രികപോലെ...
എന്റെ ഗാനവീഥികളില്‍ ഇന്ദ്രനീല നര്‍ത്തകിപോല്‍… (ദീപം കയ്യില്‍…)

5 comments:

ഹരിശ്രീ said...

ദീപം …ദീപം…. ദീ‍പം….ദീപം…ദീപം….ദീപം….
ദീപം കയ്യില്‍ സന്ധ്യാദീപം….
ദീപം കണ്ണില്‍ താരാദീപം...
ആകാശപ്പൂമുഖത്താരോകൊളുത്തി-
യൊരായിരം കണ്ണുള്ള ദീപം ദീപം...

ഭൂമിപുത്രി said...

ശ്രീഹരി,ഞാനീബ്ലോഗ് നേരത്തെകണ്ടിരുന്നുവെന്നു
തോന്നുന്നു.
എല്ലാം നല്ല പാട്ടുകള്‍!
ഹരിശ്രീ 80കള്‍ മുതലുള്ള പാട്ടുകളിലാണല്ലേ concentrate ചെയ്യുന്നത്.
ഞാന്‍ അതിനുമുന്‍പുള്ള കാലം തിരഞ്ഞെടുത്തിരിയ്ക്കുന്നു
(കാണാത്തവറ് ഇവിടെയൊന്നു നോക്കുമല്ലോ)

Unknown said...

ദീപം …ദീപം…. ദീ‍പം….ദീപം…ദീപം….ദീപം….
ദീപം കയ്യില്‍ സന്ധ്യാദീപം….
ദീപം കണ്ണില്‍ താരാദീപം...
മനസില്‍ നന്മയുടെ ദീപനാളം പോലെ
ഒരു മധുരഗാനം അഭിന്ദനങ്ങള്‍

കാലന്‍ കുട said...

Nalla ganam...

Congratulations....

:)

ഹരിശ്രീ said...

ഭൂമിപുത്രി,

നന്ദി, ഇവിടെ സന്ദര്‍ശിച്ചതിന്....

ശരിതന്നെ ഞാന്‍ 80 കളിലെ പാട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്...

:)

ബാജിഭായ്,

ഇതുവഴിവന്നതിന് നന്ദി... :)


അനൂപ് ഭായ്,

നന്ദി... :)

മനൂ,

സ്വാഗതം... നന്ദി :)