Wednesday, April 30

ആലിപ്പഴം...ഇന്നൊന്നൊന്നായെന്‍ മുറ്റത്തെങ്ങും...



ചിത്രം : നാളെ ഞങ്ങളുടെ വിവാഹം
സംഗീതം :
ഗാനരചന :
ആലാപനം : കെ.എസ്.ചിത്ര.

ആലിപ്പഴം ഇന്നൊന്നായെന്‍ മുറ്റത്തെങ്ങും
മേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലോ..
ഞാനും എന്നാശകളും വാരി വാരി എടുത്തല്ലോ…(ആലിപ്പഴം…)

ഓര്‍ക്കാതെയിന്നൊരുങ്ങി ഞാന്‍
ഉറങ്ങാതോര്‍ത്തിരുന്നു ഞാന്‍
എന്നില്‍ കരുണകള്‍ തൂകുവാന്‍
കൊതിച്ചു ചിരിച്ചു വന്നു ദേവാനി
മണ്ണൂം വിണ്ണും എന്നിലിന്ന് മുന്നിലിന്ന്
മലരുകള്‍ ചൊരിഞ്ഞൂ ആനന്ദം….ഏകുവാന്‍ (2)
ഞാനും എന്‍ മോഹങ്ങളും ആടിപ്പാടി നടന്നല്ലോ… ( ആലിപ്പഴം…)

മിഴിനീരുതൂകി നിന്ന ഞാന്‍
നിറമാലചാര്‍ത്തിടുന്നിതാ…
കണ്ണില്‍ തിരകളില്‍ ജീവനില്‍
തെളിഞ്ഞു വിളങ്ങി നിന്നു സ്നേഹാംശം
ഇന്നും എന്നും മിന്നും പൊന്നായ്
കണ്ണില്‍ കണ്ണായ് പുലരികള്‍ വിരിഞ്ഞൂ ആമോദം…കാണുവാന്‍(2)
ഞാനും എന്‍ രാഗങ്ങളും ആടിപാടി നടന്നല്ലോ…(ആലിപ്പഴം…)

Tuesday, April 22

ദീപം കൈയ്യില്‍ സന്ധ്യാദീപം...




ദാസേട്ടന്റെ വ്യത്യസ്തമാര്‍ന്ന ശബ്ദവൈവിധ്യത്തില്‍ പുറത്തിറങ്ങിയ പുറത്തിറങ്ങാത്ത ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി…

ചിത്രം : നീലക്കടമ്പ്
രചന : കെ.ജയകുമാര്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്, ചിത്ര

ദീപം …ദീപം…. ദീ‍പം….ദീപം…ദീപം….ദീപം….(2)
ദീപം കയ്യില്‍ സന്ധ്യാദീപം….
ദീപം കണ്ണില്‍ താരാദീപം...
ആകാശപ്പൂമുഖത്താരോകൊളുത്തിയൊരായിരം കണ്ണുള്ള ദീപം ദീപം…(2)

പുഷ്പരഥമേറിവന്നമുഗ്ദനായികേ….
പുഷ്യരാഗകല്പടവില്‍ രാഗിണിയായ് നീവരില്ലേ (2)
മിഴികളിലൊരുകനവിന്റെ ലഹരിയുമായീ...
ചൊടികളിലൊരു ചിരിയൂറും സ്മരണയുമായീ...
പൂത്തുലഞ്ഞുകാറ്റിലാടും കണിക്കൊന്നപോലെ നിന്നൂ... (ദീപം കയ്യില്‍…)

അന്തിവെയില് പൊന്നണിഞ്ഞശില്പകന്യകേ...
അഞ്ചനക്കല്‍ മണ്ഡപത്തില്‍ രഞ്ജിനിയായ് നീ വരില്ലേ.. (2)
ചഞ്ചലപദചഞ്ചലപദ ശിഞ്ചിതമോടെ…
ചന്ദനവനവീഥികളില്‍ ചന്ദ്രികപോലെ...
എന്റെ ഗാനവീഥികളില്‍ ഇന്ദ്രനീല നര്‍ത്തകിപോല്‍… (ദീപം കയ്യില്‍…)

Wednesday, April 16

കാളിന്ദി തീരം തന്നില്‍.....





ചിത്രം : ഏപ്രില്‍ 18
ഗാനരചന : ബിച്ചു തിരുമല
സംഗീതം : എ.ടി.ഉമ്മര്‍
ആലാപനം : കെ.ജെ.യേശുദാസ്, ജാനകീ ദേവി

കാളിന്ദി തീരം തന്നില്‍...
നീ വാ..വാ.....
കായാമ്പൂ വര്‍ണ്ണാ കണ്ണാ…. (കാളിന്ദി തീരം തന്നില്‍ )

രാധയായ് ഒരു ജന്മം മീരയായ് മറുജന്മം
എന്നും നിന്‍ തിരുമാറില്‍
ഗോപീചന്ദനമായീടാന്‍
എന്നെ ഞാന്‍ നിവേദിക്കുന്നൂ ..
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നില്‍ )

ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെന്‍ ജീവാന്മാവിതാകേഴുന്നൂ
മായാമാധവാ നീ വാ.. വാ
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നില്‍ )

Sunday, April 13

ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ



ആല്‍ബം : തുളസീതീര്‍ത്ഥം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി
സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
ആലാപനം : കെ.ജെ. യേശുദാസ്

ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം (2)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം ……(2) (ഒരു നേരമെങ്കിലും…)


ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും (ഹരിനാമ)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
തിരുമുടി കണ്മുന്നില്‍ മിന്നിമായും…..(2) (ഒരു നേരമെങ്കിലും…)


അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (അകതാരില്‍)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം …(2) (ഒരു നേരമെങ്കിലും…)

Wednesday, April 9

പുളിയിലക്കരയോലം പുടവചുറ്റി




ചിത്രം : ജാതകം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ആര്‍. സോമശേഖരന്‍
ആലാപനം : കെ.ജെ.യേശുദാസ്


പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)

Thursday, April 3

മായാമഞ്ചലില്‍ ഇതുവഴിയേ പോകും തിങ്കളേ...



ചിത്രം : ഒറ്റയാള്‍ പട്ടാളം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ശരത്
ആലാപനം : ജി.വേണുഗോപാല്‍


മായാമഞ്ചലില്‍ ഇതുവഴിയേ പോകും തിങ്കളേ…
കാണാതംബുരു തഴുകുമൊരു തൂവല്‍ തെന്നലേ…
ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ…. (മായാമഞ്ചലില്‍)

ഏഴുതിരിവിളക്കിന്റെ മുന്നില്‍ ചിരിതൂകി
മലര്‍ത്താലം കൊണ്ടുവന്നതാര് (2)
കനകമഞ്ചാടി പോലെ...ആ…ആ..ആ
കനകമഞ്ചാടി പോലെ അഴകുതൂകുമീ നേരം…
ഏതൊരോര്‍മ്മയില്‍ നിന്നു നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ മനോഹരീ… (മായാമഞ്ചലില്‍)

പൂനിലാവ് പെയ്യുമീറന്‍ രാവില്‍
കതിരാമ്പല്‍ കുളിര്‍പൊയ്കനീന്തിവന്നതാര്.‍..(2)
പവിഴമന്ദാരമാല പ്രകൃതിനല്‍കുമീ നേരം(2)
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ…
കിനാവിലെ സുമംഗലീ…. (മായാമഞ്ചലില്‍)