Thursday, February 28

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം







ചിത്രം : സന്ദര്‍ഭം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : കെ.ജെ.യേശുദാസ്




പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
മദിച്ചു വാണിരുന്നൂ….(2)
ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…

കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ …
കണ്ടെത്തീ സിംഹം ഒരു മാന്‍ പേടയെ…(2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )

അന്നൊരു ചെയ്യാ‍തെറ്റിന്‍ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…(2)
ഒന്നുമൊന്നും മിണ്ടാതെ…വേര്‍പിരിഞ്ഞുപേടമാന്‍…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )

15 comments:

ഹരിശ്രീ said...
This comment has been removed by the author.
കുഞ്ഞന്‍ said...

ഹരിശ്രീ..

സിനിമയുടെ പേരു സ്നേഹമുള്ള സിംഹം എന്നു തന്നെയാണൊ?

ശ്രീ said...
This comment has been removed by the author.
മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ എനിക്ക് ഇഷ്ടമായ ഗാനങ്ങളില്‍ ഒന്നാണ് ഇത്.

സംഗീതപ്രേമി said...

ഹരിശ്രീ ഇതു സന്ദര്‍ഭം എന്ന പടത്തിലെ പാട്ടാണല്ലോ. അതു പോലെ ഇതിന്ടെ ഗാനരചന പൂവച്ചല്‍ ഖാദറും സംഗീതം ജോണ്‍സണുമാണു.

ശ്രീ said...

ശരിയാ... ഗൂഗിളില്‍ തപ്പി നൊക്കി. ദാ ഇവിടെ ഉണ്ട്

സു | Su said...

ഹരിശ്രീ :) ഈ പാട്ടെനിക്ക് ഒരുപാടിഷ്ടമാണ്.

ഹരിശ്രീ said...

കുഞ്ഞന്‍ ചേട്ടാ,

നാട്ടില്‍ നിന്നും എന്ന് വന്നു. പിന്നെ സിനിമയുടെ പേര് തെറ്റായാണ് എഴുതിയത്...

Kazahn,

നന്ദി...

സജീ,

നന്ദി മാഷേ...

സംഗീതപ്രേമി,

സ്വാഗതം , തെറ്റായാണ് ഞാന്‍ സിനിമയുടെ പേര് എഴുതിയത്... നന്ദി ഇവിടെ വന്നതിന്...

ശോഭി,

നന്ദി...

സൂവേച്ചി,

സന്തോഷം, വളരെ നാളുകള്‍ക്ക് ശേഷം ഇവിടെ വന്നതിന്...നന്ദി...

മാണിക്യം said...

ശ്രീയേശുദാസ് പാടിയാ ഈ ഗാനം എനിക്ക്
ഏറേ ഇഷ്ടമാണു

ഹരിശ്രീ said...

മാണിക്യം,

നന്ദി.... :)

തോന്ന്യാസി said...

ഈ ഗാനം സിനിമയില്‍ ഫീമെയ്‌ല്‍ വോയ്‌സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഹരിശ്രീ said...

തോന്ന്യാസി മാഷേ,

നന്ദി....:)

Anonymous said...
This comment has been removed by a blog administrator.
മാധവം said...

വന്നു കണ്ടു ഇഷ്ടമായി....

ഹരിശ്രീ said...

ദേവ തീര്‍ത്ഥ,

നന്ദി :)