Thursday, February 7

നീലഗിരിയുടെ സഖികളേ....



ചിത്രം : പണിതീരാത്ത വീട്
ഗാനരചന : വയലാര്‍
സംഗീതം : എം.എസ്. വിശ്വനാഥന്‍
ആലാപനം : പി.ജയചന്ദ്രന്‍


സുപ്രഭാതം സുപ്രഭതം….സുപ്രഭാതം…

സുപ്രഭാതം സുപ്രഭതം….സുപ്രഭാതം…
നീലഗിരിയുടെ സഖികളേ…ജ്വാലാമുഖികളേ…(2)
ജ്യോതിര്‍മയിയാം ഉഷസ്സിന് വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭതം….സുപ്രഭാതം… (നീലഗിരിയുടെ…)

അഞ്ചനകല്ലുകള്‍ മിനുക്കിയടക്കീ അഖിലാണ്ഡമണ്ഡലശില്പി (2)
പണിഞ്ഞിട്ടും …പണിഞ്ഞിട്ടും പണിതീരാത്തപ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പടിപ്പുരമുറ്റത്ത് ഞാനെന്റെ മുറികൂടിപണിയിച്ചോട്ടെ..
ആഹാഹാ...ഓഹോഹോ... ആഹാഹാഹാ‍ാ.…. (നീലഗിരിയുടെ…)

ആയിരം താമരത്തളിരുകള്‍ വിടര്‍ത്തീ അരയന്നങ്ങളെ വളര്‍ത്തീ…(2)
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമേ…
നിന്റെ നീലവാര്‍മുടിച്ചുരുളിന്റെ അറ്റത്ത് ഞാനെന്റെ പൂകൂടിചൂടിച്ചോട്ടെ…
ആഹാഹാ..,ഓഹോഹോ.. ആഹാഹാഹാ‍ാ.…. (നീലഗിരിയുടെ…)

8 comments:

ഹരിശ്രീ said...

പി. ജയചന്ദ്രന്‍ ആലപിച്ച മനോഹരമായ ഒരു ഗാനം ...സുപ്രഭാതം...സുപ്രഭാതം...സുപ്രഭാതം...നീലഗിരിയുടെ സഖികളേ...

പ്രയാസി said...

നന്ദി ഹരി..:)

ശ്രീ said...

:)

നിരക്ഷരൻ said...

സുപ്രഭാതം...
നീലഗിരിയുടെ സഖികളേ…ജ്വാലാമുഖികളേ

എനിക്കിഷ്ടമുള്ള ഒരു പാട് ഗാനങ്ങളില്‍ ഒന്ന് മാത്രം.

വേണു venu said...

എനിക്കും വളരെ ഇഷ്ടമായ ഗാനം തന്നെ. :)

Gopan | ഗോപന്‍ said...

വളരെ മനോഹരമായ പഴയ ഗാനം പോസ്ടിയത്തിനു നന്ദി..
എം പി ത്രീ തപ്പിയിട്ടു കിട്ടി ഈ തവണയും.. :-)

ഹരിശ്രീ said...

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി


:)

സ്വന്തം said...

നല്ല ഗാനം