Sunday, February 10

ഋതുഭേദ കല്പന ചാരുത നല്കിയ പ്രിയ പാരിതോഷികം പോലെ…


എംഡി രാജേന്ദ്രന്റെ രചനയില്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ ദാസേട്ടനും കല്യാണിമേനോനും ആലപിച്ച എക്കാലത്തേയും മികച്ച യുഗ്മഗാനങ്ങളില്‍ ഒന്ന് ഇവിടെ നിങ്ങള്‍ക്കായി....


ചിത്രം : മംഗളം നേരുന്നു.(1984)
ഗാനരചന : എം.ഡി.രാജേന്ദ്രന്‍
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്, കല്യാണി മേനോന്‍


ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ (ഋതുഭേദ കല്പന…)

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ…(2)
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി.. (ഋതുഭേദ കല്പന…)




വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍…(2)
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി…(2) (ഋതുഭേദ കല്പന…)

13 comments:

ഹരിശ്രീ said...

എം.ഡി. രാജേന്ദ്രന്റെ മനോഹരമായ ഒരു യുഗ്മഗാനം...ഇതാ നിങ്ങള്‍ക്കായി...

Pongummoodan said...

thanks.....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ദാസേട്ടന്റെ ഒരു സ്പെശ്വല്‍ ആരാധകനാണല്ലെ ഹിഹി...

Gopan | ഗോപന്‍ said...

ഹരിശ്രീ,
വളരെ നല്ല ഗാനം, പോസ്ടിയത്തിനു നന്ദി.
ഇതിന്‍റെ എംപിത്രീ ഉണ്ടോ കയ്യില്‍..?

നിരക്ഷരൻ said...

കൊള്ളാല്ലോ ഗാനഗന്ധര്‍വ്വന്റെ ആ പടം.

ഭൂമിപുത്രി said...

എന്റെ പ്രിയഗാനങ്ങളീലൊന്നു

ശ്രീ said...

ആലാപനം വാണി ജയറാം അല്ലേ ?

siva // ശിവ said...

നന്ദി...

ഹരിശ്രീ said...

പോങ്ങുമൂടന്‍ മാഷേ,

നന്ദി...

സജീ,

ദാസേട്ടന്റെ സ്പെഷ്യല്‍ ആരാധകന്‍ തന്നെ...സംശയിക്കേണ്ട. എല്ലാ ഗായകരെയും, ഗായികമാരെയും ഇഷ്ടാട്ടാട്ടോ...

ഗോപന്‍ ജീ,

നന്ദി... എന്റെ ശേഖരത്തില്‍ ഉണ്ട്.. പക്ഷേ അവ നാട്ടിലാണ്...

മനോജ് ഭായ്,

നന്ദി..

ഭൂമിപുത്രി : നന്ദി...

ശോഭി: കല്യാണി മേനോന്‍ തന്നെയാണെന്നാണ് അറിവ്..

ഹരിശ്രീ said...

ശിവകുമാര്‍ ഭായ്

നന്ദി....

മയില്‍പ്പീലി said...

വളരെ നല്ല ഒരു യുഗ്മഗാനം

ഹരിശ്രീ said...

മയില്‍പ്പീലി,

doushura,

നന്ദി...

Unknown said...

ഈ പാട്ട് ഏത് രാഗമാണു് അതി മനോഹരമായിരിക്കുന്നു