Saturday, February 23

ഇരുളിന്‍ മഹാനിദ്രയില്‍







ചിത്രം :ദൈവത്തിന്റെ വികൃതികള്‍


രചന, ആലാപനം : വി. മധുസൂദനന്‍ നായര്‍


സംഗീതം: മോഹന്‍ സിതാര






ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...



ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായി മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...



ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരവുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....



അടരുവാന്‍ വയ്യാ...
അടരുവാന് വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലടിയുന്നതേ നിത്യസത്യം...!

26 comments:

ഹരിശ്രീ said...

ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ വി. മധുസൂദനന്‍ നായരുടെ മനോഹരമായ കവിത...ദേവതീര്‍ത്ഥ ആവശ്യപ്പെട്ട ഈ ഗാനം സംഭാവന ചെയ്തത് ബ്ലോഗര്‍ ശ്രീ....

തോന്ന്യാസി said...

ഈ കവിതയുടെ വരികള്‍ അന്വേഷിച്ചു നടക്കുകയായിരുന്നു ഇതു വരെ

വളരെ നന്ദി മാഷേ.........

പാമരന്‍ said...

"അടരുവാന് വയ്യ നിന് ഹൃദയത്തില്
നിന്നെനിക്കേതു സ്വര്ഗം വിളിച്ചാലും.."

ഒരു ഡബിള്‍ നന്ദീണ്ട്‌ മാഷേ...

GLPS VAKAYAD said...

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്ത്തൊരവുവിതന് താരാട്ട് തളരുമ്പോഴും
കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില് ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....
നന്ദി ചൊല്ലുന്നില്ല,ഹരിശീ... ഒരുപാടൊരുപാടൊരുപാട്,.....എന്താ പറയേണ്ടത്
സ്നേഹം മാത്രം

ഇസാദ്‌ said...

മാഷേ,

കനവിലൊരുകല്ല്‌കനിമധുരമാവുമ്പൊഴും .. എന്നല്ലേ ??

ഇതിലെ കനവ് മിസ്സായല്ലോ !! അതോ എന്റെ ഓര്‍മ്മപ്പിശകാണോ ??

deskandbureau said...

ചങ്ങായിമാരെ എന്താ ഈ കാണിച്ചിരിക്കണെ.. ഓ.എന്‍.വി അറിയണ്ട. ഇത് അദ്ദേത്തിന്റെ കവിതയാ! ആലപിച്ചത് മധുസൂദനന്‍ നായര്‍ സംഗീതം നല്‍കിയത് മോഹന്‍ സിത്താ‍ര. എനിക്കും ഏറെയിഷ്ടമുള്ള കവിതയാ....

ഹരിശ്രീ said...

തോന്ന്യാസി,

സ്വാഗതം, നന്ദി,:)

പാമരന്‍ജീ,

സ്വാഗതം, നന്ദി, :)

ദേവതീര്‍ത്ഥ,

സന്തോഷം. :)

ഇസാദ്,

സ്വാഗതം, നന്ദി.
തെറ്റൂണ്ടെങ്കില്‍ തിരുത്തുന്നതായിരിയ്കും സുഹൃത്തേ...

ശ്രീകാന്ത് ഭായ്,

സ്വാഗതം, നന്ദി...

പിന്നെ ഈ കവിത, രചനയും ആലാപനവും മധുസൂദനന്‍ നായര്‍ തന്നെ. താഴെ കൊടുത്തിരിയ്കുന്ന ലിങ്ക് പരിശോധിക്കുമെന്ന് കരുതട്ടെ...

ഹരിശ്രീ

http://samastham.wordpress.com/2007/12/01/madhu/

[ nardnahc hsemus ] said...

ഹരിശ്രീ,
നല്ല് എഫര്‍ട്ട്!!

ചില തിരുത്തുകള്‍:

കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ =

കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
...................
കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
.........................
നിന്നിലലിയുന്നതേ നിത്യസത്യം =

“നിന്നിലടിയുന്നതേ“ നിത്യസത്യം

sv said...

നന്നായി....


ഈ കവിതയുടെ Audio ആര്‍ക്കെങ്കിലും വേണമെങ്കില്‍ എന്റെ കയ്യില്‍ ഉണ്ട്...

നന്മകള്‍ നേരുന്നു

നിരക്ഷരൻ said...

തോന്ന്യാസി പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്.
ഹരിശ്രീക്കും, ശ്രീക്കും വളരെ വളരെ നന്ദി.

നജൂസ്‌ said...

അടരുവാന്‍ വയ്യാ...
അടരുവാന് വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....
നിന്നിലടിയുന്നതേ നിത്യസത്യം...!

ഏറെയിഷ്ടമുള്ള കവിതയാ....

ഹരിശ്രീ said...

സുമേഷ് ഭായ്,

സ്വാഗതം, നന്ദി. പിന്നെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും അത് തിരുത്തുന്നതിനുവേണ്ട സഹായം നല്‍കിയതിനും പ്രത്യേകം നന്ദി...:)

എസ് വി,

സ്വാഗതം, നന്ദി.


നിരക്ഷരന്‍ ജീ,

സന്തോഷം, നന്ദി... ;)

നജൂസ്,

നന്ദി :)

ശ്രീ said...

വളരെ സുന്ദരമായ വരികളാണ് ഈ കവിതയിലേത്. എനിയ്ക്കും വളരെ ഇഷ്ടമുള്ള ഒരു കവിതയാണ് ഇത്.

ഹരിശ്രീ said...

ശോഭി,

:)

Anonymous said...

കവിക്ക് അഭിനന്ദനം

ഹരിശ്രീ said...

ഇക്കാ,

നന്ദി... :)

എം. ബി. മലയാളി said...
This comment has been removed by the author.
എം. ബി. മലയാളി said...

വെറുതെയൊന്നു മൂളാന്‍ ഈ വരികളും തേടി ഇടക്കിടെ ഞാനിവിടെ വരും..
പരിഭവിക്കരുത്...........

[ശ്രീകാന്തിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിക്കണം അതാണ് ശരി...]

അനാഗതശ്മശ്രു said...

ഈ കവിത ഒ എന്‍ വി ആണു രചിച്ചതു എന്നു ഒരു സൈറ്റില്‍ കണ്ടു..
തീര്ച്ചയില്ല...ഒന്നു സ്ഥിരീകരിക്കണെ..

അനാഗതശ്മശ്രു said...

http://www.forumkerala.com/about4041-0-asc-15.html
this the Link

Rare Rose said...

ഈ പാട്ട് സിനിമയിലും പിന്നെ ഇടക്കു റ്റി.വി യിലും ഒന്നോ രണ്ടോ വട്ടം മാത്രമേ കേട്ടിട്ടുള്ളൂ......ഇന്നാണു വരികള്‍ ശരിക്കു കണ്ടതു........എത്ര തീക്ഷ്ണമായ വരികള്‍...രഘുവരന്റെ നിസ്സഹായനായ അല്‍ഫോന്‍സച്ചനെ ഈ വരികള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നു...വിട പറഞ്ഞു പോയ രഘുവരനെ ഓര്‍മ്മയിലേക്കു കൊണ്ടുവന്നതിനു നന്ദി ....നല്ല പോസ്റ്റ് ഹരിശ്രീ..

Rare Rose said...

ഓ.ടോ :-ഹരിശ്രീ..,ഒരു ചെറിയ അഭ്യര്‍ത്ഥന..പറ്റുവാണേല്‍ മതി..ഇനി പറ്റുകയാണെങ്കില്‍ “ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം “ എന്ന ചലച്ചിത്രത്തിലെ “പൂ വേണം പൂപ്പട വേണം “ എന്ന വരികള്‍ പോസ്റ്റ് ചെയ്യാമോ......

ഹരിശ്രീ said...

നമ്പര്‍ വണ്‍ മലയാളി,

നന്ദി.ഇവിടെ വന്നതിന്...

:)

അനാഗതശ്മശ്രു മാഷേ,

ഇപ്പോള്‍ ഞാനും കണ്‍ഫ്യൂഷനിലായി...

ഇവിടെ സന്ദര്‍ശിച്ചതിന് നന്ദി.
:)

Rare Rose,
രഘുവരന്‍ എന്ന ഒരു മാന്ത്രിക കലാകാരന്റെ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങളുള്ള ഒരു നല്ല ചിത്രമായിരുന്നു അത്...
റോസ്,

ഇവിടെ വന്നതിന് നന്ദി...

( പിന്നെ ആവശ്യപ്പെട്ടഗാനം അധികം വൈകാതെ പ്രതീക്ഷിക്കാം...)

:)

DCA said...

നന്ദി, ഇതു കണ്ടുപിടിക്കുവാന്‍ കുറേകഷ്ടപ്പെട്ടു...

ഹരിശ്രീ said...

ദിഹാം,

നന്ദി.

:)

Unknown said...

വൈകിയാണ് ഇവിടെ എത്തിയത് ..മുഴുവന്‍ പോസ്റ്റുകളും വായിച്ചു നോക്കാന്‍ പറ്റിയില്ല...നന്നായിട്ടുണ്ട്..

പിന്നെ താങ്കളുടെ അനുവാദം കൂടാതെ ഈ പോസ്റ്റ്‌ ഞാന്‍ ഫേസ് ബുക്കില്‍ ഇടുന്നുണ്ട് കേട്ടോ ..