Tuesday, March 4

വീണേ വീണേ ... വീണകുഞ്ഞേ...


ചിത്രം : ആലോലം

ഗാനരചന : കാവാലം നാരായണപണിക്കര്‍

സംഗീതം : ഇളയരാജ

ആലാപനം : എസ്.ജാനകി.



വീണേ വീണേ

വീണേ…വീണേ …വീണക്കുഞ്ഞേ…
എന്‍ നെഞ്ചിലെ താളത്തിന്‍ കണ്ണേനീ..(2)
കൊഞ്ചെടി കൊഞ്ചെടി വായ്ത്താരീ
വീണേ…വീണേ …വീണക്കുഞ്ഞേ…(വീണേ)


ഇങ്ക് വേണ്ടേ…ഇങ്കിങ്ക് വേണ്ടേ…ഉമ്മവേണ്ടേ…പൊന്നുമ്മവേണ്ടേ…
തങ്കക്കുടത്തിന്റെ നാമം ദോഷം തീര്‍ക്കാന്‍

അമ്മപാടാം നാവൂറ് പാട്ട് തോളുമ്മേലേറ്റി തൊട്ടിലാട്ടി
തോനെ തോനെ ആരാരോ പാടാം…
നീയുറങ്ങിയാലോ മിണ്ടാതെ…അനങ്ങാതെ…മിണ്ടാതെ… അനങ്ങാതെ..
നിന്നെയും നോക്കിയിരിയ്കുന്നൂ…നിന്നെയും നോക്കിയിരിയ്കുന്നൂ.. (വീണേ)

കിങ്ങിണിയും പൊന്നരഞ്ഞാണം നിന്നുടലില്‍ നല്ലലങ്കാരം..
പിച്ചനടന്നൂ നീ കൈകൊണ്ടെത്തുന്നതെല്ലാം
തട്ടിവീഴ്ത്തും താഴത്ത് കുട്ടീ…
വാക്കിലത്തെത്തും ചാരത്തെത്തീകണ്മിഴികൂര്‍പ്പിച്ചുനില്‍കേ
കരഞ്ഞുപോയാല്‍ പൂവേ നീ തളരാതെ…പൂവേ നീ തളരാതെ
നിന്നെ ഞാന്‍ വാരിരിപ്പുണരുന്നൂ…നിന്നെ ഞാന്‍ വാരിപ്പുണരുന്നൂ… (വീണേ)
...
ഈ ഗാനം ഇതുവരെ കേള്‍ക്കാത്തവര്‍ക്ക് ഇവിടെ

8 comments:

ഹരിശ്രീ said...

വീണേ... വീണേ...വീണകുഞ്ഞേ...

എസ് ജാനകി ആലപിച്ച മനോഹരമായ ഒരു ഗാനം നിങ്ങള്‍ക്കായി

ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന ഒരു ചലചിത്രഗാനം കൂടിയാണീത്...

ശ്രീ said...

ഞാനിങ്ങനെ ഒരു ഗാനം കേട്ടിട്ടേയില്ല എന്നു തോന്നുന്നു.

Sharu (Ansha Muneer) said...

ഞാനും ആദ്യമായാണ് കേല്‍ക്കുന്നത്...എങ്കിലും ഈ പോസ്റ്റ് ഒരു ഗാനത്തെ എനിക്കു പരിചയപ്പെടുത്തി...നന്ദി

കാപ്പിലാന്‍ said...

good

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Gopan | ഗോപന്‍ said...

ഹരിശ്രീ, നല്ല ഈ ഗാനം പോസ്ടിയത്തിനു നന്ദി.
ശ്രീ കാവാലം നാരായണ പണിക്കരെഴുതി ഇളയരാജ സംഗീതം നല്കിയതാണീ ഗാനം,
ചിത്രം ആലോലം. (1982)

GLPS VAKAYAD said...

എങനെ നീയെന്റെ മനസ്സറിയുന്നു...
ഇനിയുമിനിയും എന്നു ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും

ഹരിശ്രീ said...

ശോഭീ,

ഷാരൂ,

വളരെ മനോഹരമായ ഒരു ഗാനമാണിത്. ഞാനതിന്റെ ഓഡിയോ ലിങ്ക് കൂടി ഉള്‍പ്പെടുത്തിയീട്ടുണ്ട്. കേട്ടുകാണുമെന്ന് കരുതട്ടെ...

ഷാരൂ: ഇവിടെ വന്നതിന് നന്ദി... :)

കാപ്പിലാന്‍ ഭായ്,
നന്ദി :)

സജീ,

:)
ഗോപന്‍ ജീ,

ഗാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ തന്നതിന് ഒരുപാട് നന്ദിയുണ്ട്...

:)

ദേവതീര്‍ത്ഥ,

നന്ദിട്ടോ :)