Monday, March 10

നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ..

ഭരതന്‍ സംവിധാനം ചെയ്ത കാതോടു കാതോരം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി...


ചിത്രം : കാതോടു കാതോരം
രചന : ഒ.എന്‍.വി.കുറുപ്പ്
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ.യേശുദാസ്, ലതിക

നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ..
നീ എന്‍ സത്യസംഗീതമേ…
നിന്റെ സങ്കീര്‍ത്തനം..സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്തമണ് വീണ ഞാന്‍… (നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ)

പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം (2)
ഗോപുരം നീളെ ആയിരം ദീപം
ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
മധുരമൊഴികള്‍ കിളികളതിനെ വാഴ്ത്തും
മെല്ലെ ഞാനും കൂടെ പാടുന്നു….. (നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ)

താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്കിവര്‍ പൂക്കളായെങ്കിലോ (2)
പൂവുകളാകാം ആയിരം ജന്മം
നെറുകിലിനിയ തുകിന കണികചാ‍ര്‍ത്തി
തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ… (നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ)

ഫോട്ടോ : യേശുദാസ്, പ്രഭയേശുദാസ്

8 comments:

നാടന്‍ said...

ഈ ഗാനത്തിന്റെ തുടക്കത്തില്‍ വയലിനും, പിയാനോയും ഒത്തുചേര്‍ന്ന ആ മാന്ത്രിക നിമിഷം അതി മനോഹരമാണ്‌. ഔസേപ്പച്ചന്റെ മാജിക്കല്‍ ഓര്‍ക്കസ്റ്റ്രേഷന്‍. പിന്നെ ദാസേട്ടന്റെ ആലാപനം !!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അരേവ്വാ പഴപാട്ടുകളൊക്കെ ഏകാന്തവേളകളില്‍ കേള്‍ക്കുമ്പോള്‍ എന്തു സുഖമാ മാഷെ അല്ലെ..

Sherlock said...

one of my favourite song..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എനിക്കിഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്

Gopan | ഗോപന്‍ said...

വളരെ നല്ല ഗാനം..മാഷേ.
ഒരുതവണ കൂടി കേട്ടു നിങ്ങളുടെ പേരില്‍.. :)

ശ്രീ said...

നല്ലൊരു ഗാനം!

GLPS VAKAYAD said...

താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്കിവര്‍ പൂക്കളായെങ്കിലോ ......
ഒരെ വേവ് ലെങ്തില്‍ നീയും ഞാനും ചിന്തിക്കുന്നു
ഒരുപാടിഷ്ടം

ഹരിശ്രീ said...

നാടന്‍ ഭായ്,

വളരെ ശരിയാണ് . ഔസേപ്പച്ചന്റെ മാസ്മരികമായ സംഗീതം ഈഗാ‍നത്തിന്റെ ഒരു പ്രത്യേകതയാണ്. നന്ദി ഇവിടെ സന്ദര്‍ശിച്ചതിന്...

:)

സജീ,

നന്ദി മാഷേ...

ജിഹേഷ് ഭായ്,

നന്ദി...

പ്രിയാ,
നന്ദി,,

ഗോപന്‍ ജീ,

നന്ദി.

:)
ശോഭി,

:)

ദേവതീര്‍ത്ഥാ,

നന്ദി... സന്തോഷം....

:)