Sunday, February 17

തൊഴുതുമടങ്ങും സന്ധ്യയുമേതോ...


ചിത്രം : അക്ഷരങ്ങള്‍
ഗാനരചന : ഓ.എന്‍. വി.കുറുപ്പ്
സംഗീതം : ശ്യാം
ആലാപനം : ഉണ്ണിമേനോന്‍


തൊഴുതുമടങ്ങും സന്ധ്യയുമേതോ
വീഥിയില്‍ മറയുന്നുവോ…
ഈറന്‍ മുടിയില്‍ നിന്നിറ്റിറ്റു വീഴും നീര്‍മണി തീര്‍ത്ഥമായ്
കറുകപ്പൂവിനും തീര്‍ത്ഥമായി...(തൊഴുതുമടങ്ങും സന്ധ്യയുമേതോ…)

പഴയ കോവിലിന്‍‍ സോപാനത്തില്‍
പതിഞ്ഞൊരീണം കേള്‍ക്കുന്നു ആ..ആ ആ…ആ‍ാ‍ാ..(പഴയകോവിലിന്‍)
അതിലൊരു കല്ലോലിനീയൊഴുകുന്നു..കടമ്പു പൂക്കുന്നു..
അനന്തമായ്...കാത്തു നില്‍ക്കുമേതോ മിഴികള്‍ തുളുമ്പുന്നു.. (തൊഴുതുമടങ്ങും …)

ഇവിടെ ദേവകള്‍ ഭൂ‍മിയെ വാഴ്ത്തി
കവിതകള്‍ മൂളിപ്പോകുന്നു...ഉം ഉം ഉം...(ഇവിടെ ദേവകള്‍)
അതിലൊരു കന്യാഹൃദയം പോലെ..താമര പൂക്കുന്നൂ
ദളങ്ങളില്‍ ...എതോ നൊമ്പര തുഷാര കണികകള്‍ ഉലയുന്നു…(തൊഴുതുമടങ്ങും …)

11 comments:

ഹരിശ്രീ said...

ഒ. എന്‍. വി . കുറുപ്പിന്റെ സുന്ദരമായ വരികള്‍, ശ്യാമിന്റെ സംഗീതത്തില്‍ ഉണ്ണിമേനോന്‍ ആലപിച്ച മനോഹരമായ ഒരു ഗാനം....

Gopan | ഗോപന്‍ said...

നല്ല ഗാനം.

മാധവം said...

തികച്ചും അര്‍ഥവത്തായ ശ്രമം
ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ
“ഇരുളിന്‍ മഹാ നിദ്രയില്‍ എന്നു തുടങ്ങുന്ന കവിത പങ്കു വയ്ക്കാമോ?അതുപോലെ നഖക്ഷതങ്ങളിലെ
ഹൃദയത്തിന്‍ കനി എന്നു തുടങ്ങുന്ന കവിതയും ഇടണേ...എല്ലാ ഭാവുകങ്ങളും

ഏ.ആര്‍. നജീം said...

നല്ലൊരു മെലൊഡി ഗാനം...:)

ഇവിടെ പങ്കുവച്ചതിന് പ്രത്യേക നന്ദി...

ശ്രീ said...

മനോഹര ഗാനം.
:)

ഹരിശ്രീ said...

ഗോപന്‍ ജീ,

നന്ദി :)

ദേവതീര്‍ത്ഥ,

സ്വാഗതം.തീര്‍ച്ചയായും ശ്രമിക്കാം. നന്ദി :)

നജീമിക്കാ,

നന്ദി :)

ശോഭി,

:)

Rejesh Keloth said...

ഇതിന്റെ ഓഡിയോ കൂടെ ഉണ്ടായിരുന്നെങ്കില്‍ കിടിലോല്‍ക്കിടിലമായേനെ... :-)
നല്ല ഉദ്യമം...

നാടന്‍ said...

ദാസേട്ടന്‍ പാടിയിന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു ഗാനം.

ഹരിശ്രീ said...

സതീര്‍ത്ഥ്യാ,

നന്ദി...

നാടന്‍,

നന്ദി....

സമുര്‍,

സ്വാഗതം...

ഗീത said...

ഇഷ്ടമുള്ള പഴയഗാനം. ഇതിന്റെയൊക്കെ വരികള്‍ ഇപ്പോള്‍ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു......
ഹരിശ്രീ, നന്ദി.

ഹരിശ്രീ said...

ഗീതേച്ചി,

ഇവിടെ വന്നതിന് ഒരു പാട് നന്ദി...