Saturday, February 2

നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…

കമലഹാസനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച പ്രേമാഭിഷേകം എന്ന ചിത്രത്തിലെ മനോഹരമായ ഗാനം...



ചിത്രം : പ്രേമാഭിഷേകം
ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ഗംഗൈ അമരന്‍
ആലാപനം : കെ.ജെ. യേശുദാസ്





നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാന്‍ രചിച്ച കവിതകള്‍‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍...ദേവീ… (നീലവാനചോലയില്‍…)

കാളിദാസന്‍ പാടിയ മേഘദൂതമേ…
ദേവിദാസനാകുമെന്‍ രാഗഗീതമേ…
ചൊടികളില്‍ തേന്‍ കണം ഏന്തിടും പെണ്‍കിളി(2)
നീയില്ലെങ്കില്‍ ഞാനേകനായ് എന്റേയീമൌനം മാത്രം…(നീലവാനചോലയില്‍…)

ഞാനും നീയും നാളെയാ മാലചാര്‍ത്തിടാം…
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളില്‍ കോപമോ…വിരഹമോ…ദാഹമോ..(2)
ശ്രീദേവിയേ..എന്‍ ജീവനേ…എങ്ങോ നീ അവിടേ ഞാനും.…(നീലവാനചോലയില്‍…)

17 comments:

ഹരിശ്രീ said...
This comment has been removed by the author.
ഹരിശ്രീ said...

കമലഹാസനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച പ്രേമാഭിഷേകം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം...

നീലവാനച്ചോലയില്‍...

Gopan | ഗോപന്‍ said...

പല തവണ കേട്ടിട്ടുള്ള ഈ ഗാനം പോസ്ടിയത്തിനു നന്ദി.ഇതു കണ്ടതിനു ശേഷം എംപിത്രീ തപ്പുവാന്‍ ഒരു ശ്രമം നടത്തി വിജയിച്ചു..അതുകൊണ്ട് ചോദിക്കുന്നില്ല.. :-) നല്ല പോസ്റ്റ്

അപ്പു ആദ്യാക്ഷരി said...

ശ്രീജിത്ത്, ഗാനം പോസ്റ്റു ചെയ്തതിനു നന്ദി. ചേട്ടനോ അനിയനോ ഇതൊന്നു പാടിപോസ്റ്റിയിരുന്നെങ്കില്‍ എത്രനന്നായിരുന്നു....:(

ഉപാസന || Upasana said...

വാഹ് വാഹ്
:)‌
ഉപാസന

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത് പോസ്റ്റിയതിനു നന്ദി

siva // ശിവ said...

ഒരിക്കല്‍ കേട്ടു മറന്നുപോയ ഗാനം....ഓര്‍മ്മിപ്പിച്ചതിനു നന്ദി...

മഴതുള്ളികിലുക്കം said...

ഹരിശ്രീ...

എത്ര മനോഹരം
എത്ര ആസ്വാദ്യം

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

ഗോപന്‍ ജീ, :)

അപ്പുവേട്ടാ , :)

ഉപാസന, :)

പ്രിയാ , :)

ശിവകുമാര്‍ ഭായ്, :)

പ്രയാസി ഭായ്, :)

മഴത്തുള്ളിക്കിലുക്കം, മന്‍സൂര്‍ ഭായ് , :)

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി

മഞ്ജു കല്യാണി said...

:)

ഹരിശ്രീ said...

മഞ്ജു,

ഇവിടെ വന്നതിന് നന്ദി... :)

അപര്‍ണ്ണ said...

വല്യ ഇഷ്ടമുള്ള പാട്ടാ ഇത്‌. വരികള്‍ കണ്ടപ്പോ സന്തോഷായി. :)

ഹരിശ്രീ said...

അപര്‍ണ്ണ,

ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി...

ശ്രീ said...

നല്ലൊരു ഗാനം

ഹരിശ്രീ said...

ശോഭി,

സന്തോഷം...

N.J Joju said...

രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം: ഗംഗൈ അമരന്‍
(1982)

ഹരിശ്രീ said...

Joju Bhai,


ഇവിടെ വന്നതിന് നന്ദി... :)