Tuesday, July 1

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍






1984 ല്‍ പുറത്തിറങ്ങിയ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. വിദ്യാധരന്‍ മാസ്റ്റര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം




ചിത്രം : എന്റെ ഗ്രാമം
ഗാനരചന : ശ്രീമൂലനഗരം വിജയന്‍
സംഗീതം : വിദ്യാധരന്‍
ആലാപനം : കെ.ജെ. യേശുദാസ്

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)

16 comments:

ഹരിശ്രീ said...

1984 ല്‍ പുറത്തിറങ്ങിയ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. വിദ്യാധരന്‍ മാസ്റ്റര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)

മയില്‍പ്പീലി said...

Good song.

Thank u.

Thank u very much

ശ്രീ said...

മനോഹരമായ ഒരു ഗാനം. പലപ്പോഴും വെറുതേയിരിയ്ക്കുമ്പോള്‍ നാം പോലുമറിയാതെ മൂളിപ്പോകാറുണ്ട് ഇതിന്റെ വരികള്‍...

Rare Rose said...

ഒരുപാടിഷ്ടപ്പെട്ട ഒരു ഗാനം...എത്ര കേട്ടാലും മതി വരില്ല...പോസ്റ്റിയതില്‍ ഒരുപാട് സന്തോഷം ഹരിശ്രീ......:)

ബൈജു (Baiju) said...

വരികള്‍ക്കൊത്തു സംഗീതം നല്‍കുന്നതിലുള്ള വിദ്യാധരന്‍ മാഷിന്‍റ്റെ കഴിവ് ഒന്നുവേറെതന്നെയാണ്. ഉദാ: പാടുവാനായ് വന്നു നിന്‍റ്റെ പടിവാതില്‍ക്കല്‍.....

പ്രാസമനോഹരമായ ഈ ഗാനം എനിക്കു പ്രിയപ്പെട്ടതുതന്നെ.

ഹരീശ്രീ, നന്ദി. :)

സര്‍ഗ്ഗ said...

എനിക്കും ഈ ഗാനം വളരെ ഇഷ്ടമാണു...:)..നല്ല വരികള്‍..ഈ നല്ല ഗാനം പോസ്റ്റിയതില്‍ ഒരു പാടു സന്തോഷം ട്ടോ...:)

പാമരന്‍ said...

വളരെ ഇഷ്ടമുള്ള പാട്ട്‌.. നന്ദി..

smitha adharsh said...

ഹരിശ്രീ ചേട്ടാ ഇതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന പാട്ട്‌ ഒരു പോസ്റ്റ് ആയി ഇട്ടതു നന്നായി.

ഗോപക്‌ യു ആര്‍ said...

srijith,i am a close friend of -sreemoolanagaram ponnan- son of sremoolanagaram vijayan...i thank u -myself and 4 "ponnan' also....

അരുണ്‍ കരിമുട്ടം said...

ആ ഈണത്തില്‍ വായില്‍ തോന്നുന്നത് ഞാന്‍ പാടുമാരുന്നു.
ശരിക്കുള്ള വരി പറഞ്ഞ് തന്നതിനു നന്ദിയുണ്ട്.
ഇനി ധൈര്യമായി പാടാമല്ലോ.

siva // ശിവ said...

ഇത് എന്റെയും എന്റെ കൂട്ടുകാരന്‍ അരുണിന്റെയും ഇഷ്ടഗാനം....നന്ദി.....

സസ്നേഹം,

ശിവ

Unknown said...

നല്ല പാട്ട് ഹരി ഇനിയും നല്ല സെലക്ഷനുകള്‍
തിരഞ്ഞെടൂക്കൂ

ഹരിശ്രീ said...

മയില്‍പ്പീലി,

നന്ദി.
:)

ശോഭീ,

അതേ...
:)
റോസ്,

നന്ദി , വീണ്ടും ഇവിടെ സന്ദര്‍ശിച്ചതിന്...

ബൈജു ഭായ്,

അതേ... വരികളുടെ അര്‍ത്ഥം ഉള്‍ക്കൊണ്ടാണ് വിദ്യാധരന്‍ മാഷ് സംഗീതം നിര്‍വഹിച്ചിരുന്നത്...

നന്ദി...

:)

സര്‍ഗ്ഗ,

ഇവിടെ വന്നതിനും കമന്റിനും നന്ദി...

:)

പാമരന്‍ ജീ,

നന്ദി....

:)

സ്മിതടീച്ചറെ,

നന്ദി...

:)

നിഗൂഡഭൂമി,

മാഷേ, സ്വാഗതം...
വളരെ സന്തോഷം...
നന്ദി...

:)

അരുണ്‍ ,

നന്ദി.

:)

ശിവ,

നന്ദി..

:)
അനൂപ് ഭായ്,

നന്ദി...

:)

ഒരു സ്നേഹിതന്‍ said...

എനിക്കും ഈ ഗാനം വളരെ ഇഷ്ടമാണു.
എത്ര കേട്ടാലും മതി വരില്ല...പോസ്റ്റിയതില്‍ ഒരുപാട് സന്തോഷം

ഹരിശ്രീ said...

സ്നേഹിതാ,

സ്വാഗതം...

നന്ദി.

:)

Hari Vadassery said...

ക്ഷമിക്കണം ..ഈ സിനിമ പുറത്തിറങ്ങിയിട്ടില്ല പക്ഷെ ഗാനം ജനപ്രിയമായി ..!