1984 ല്‍ പുറത്തിറങ്ങിയ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. വിദ്യാധരന് മാസ്റ്റര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം
ചിത്രം : എന്റെ ഗ്രാമം
ഗാനരചന : ശ്രീമൂലനഗരം വിജയന്
സംഗീതം : വിദ്യാധരന്
ആലാപനം : കെ.ജെ. യേശുദാസ്
കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്
കല്‍ഹാര ഹാരവുമായ് നില്ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)
16 comments:
1984 ല്‍ പുറത്തിറങ്ങിയ എന്റെ ഗ്രാമം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം. വിദ്യാധരന് മാസ്റ്റര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം
കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്
കല്‍ഹാര ഹാരവുമായ് നില്ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)
Good song.
Thank u.
Thank u very much
മനോഹരമായ ഒരു ഗാനം. പലപ്പോഴും വെറുതേയിരിയ്ക്കുമ്പോള്‍ നാം പോലുമറിയാതെ മൂളിപ്പോകാറുണ്ട് ഇതിന്റെ വരികള്‍...
ഒരുപാടിഷ്ടപ്പെട്ട ഒരു ഗാനം...എത്ര കേട്ടാലും മതി വരില്ല...പോസ്റ്റിയതില്‍ ഒരുപാട് സന്തോഷം ഹരിശ്രീ......:)
വരികള്‍ക്കൊത്തു സംഗീതം നല്കുന്നതിലുള്ള വിദ്യാധരന് മാഷിന്റ്റെ കഴിവ് ഒന്നുവേറെതന്നെയാണ്. ഉദാ: പാടുവാനായ് വന്നു നിന്റ്റെ പടിവാതില്ക്കല്.....
പ്രാസമനോഹരമായ ഈ ഗാനം എനിക്കു പ്രിയപ്പെട്ടതുതന്നെ.
ഹരീശ്രീ, നന്ദി. :)
എനിക്കും ഈ ഗാനം വളരെ ഇഷ്ടമാണു...:)..നല്ല വരികള്‍..ഈ നല്ല ഗാനം പോസ്റ്റിയതില്‍ ഒരു പാടു സന്തോഷം ട്ടോ...:)
വളരെ ഇഷ്ടമുള്ള പാട്ട്.. നന്ദി..
ഹരിശ്രീ ചേട്ടാ ഇതുപോലെ എല്ലാവരും ഇഷ്ടപ്പെടുന്ന പാട്ട് ഒരു പോസ്റ്റ് ആയി ഇട്ടതു നന്നായി.
srijith,i am a close friend of -sreemoolanagaram ponnan- son of sremoolanagaram vijayan...i thank u -myself and 4 "ponnan' also....
ആ ഈണത്തില്‍ വായില്‍ തോന്നുന്നത് ഞാന്‍ പാടുമാരുന്നു.
ശരിക്കുള്ള വരി പറഞ്ഞ് തന്നതിനു നന്ദിയുണ്ട്.
ഇനി ധൈര്യമായി പാടാമല്ലോ.
ഇത് എന്റെയും എന്റെ കൂട്ടുകാരന് അരുണിന്റെയും ഇഷ്ടഗാനം....നന്ദി.....
സസ്നേഹം,
ശിവ
നല്ല പാട്ട് ഹരി ഇനിയും നല്ല സെലക്ഷനുകള്‍
തിരഞ്ഞെടൂക്കൂ
മയില്‍പ്പീലി,
നന്ദി.
:)
ശോഭീ,
അതേ...
:)
റോസ്,
നന്ദി , വീണ്ടും ഇവിടെ സന്ദര്‍ശിച്ചതിന്...
ബൈജു ഭായ്,
അതേ... വരികളുടെ അര്‍ത്ഥം ഉള്‍ക്കൊണ്ടാണ് വിദ്യാധരന് മാഷ് സംഗീതം നിര്‍വഹിച്ചിരുന്നത്...
നന്ദി...
:)
സര്‍ഗ്ഗ,
ഇവിടെ വന്നതിനും കമന്റിനും നന്ദി...
:)
പാമരന് ജീ,
നന്ദി....
:)
സ്മിതടീച്ചറെ,
നന്ദി...
:)
നിഗൂഡഭൂമി,
മാഷേ, സ്വാഗതം...
വളരെ സന്തോഷം...
നന്ദി...
:)
അരുണ്‍ ,
നന്ദി.
:)
ശിവ,
നന്ദി..
:)
അനൂപ് ഭായ്,
നന്ദി...
:)
എനിക്കും ഈ ഗാനം വളരെ ഇഷ്ടമാണു.
എത്ര കേട്ടാലും മതി വരില്ല...പോസ്റ്റിയതില്‍ ഒരുപാട് സന്തോഷം
സ്നേഹിതാ,
സ്വാഗതം...
നന്ദി.
:)
ക്ഷമിക്കണം ..ഈ സിനിമ പുറത്തിറങ്ങിയിട്ടില്ല പക്ഷെ ഗാനം ജനപ്രിയമായി ..!
Post a Comment