Thursday, March 27

പൂവേണം പൂപ്പടവേണം പൂവിളിവേണം...





ചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
ഗാനരചന : ഒ.എന്‍.വി.
സംഗീതം : ജോണ്‍സന്‍
ആലാപനം : കെ.ജെ.യേശുദാസ് , ലതിക

പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാര്‍ത്തിയകന്നിപൂമകള്‍ വേണം (2)
കുന്നത്തെകാവില്‍ നിന്നും തേവരിതാഴെഎഴുന്നള്ളുന്നേ..
പൂലോലം മഞ്ചല്‍മൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…( പൂവേണം)


നാഴിപ്പൂവെള്ളും പുന്നെല്ലും ...ചോഴിക്കും മക്കള്‍ക്കും തായോ (2)
നാവോറ് പാടണകന്നി മണ്‍കുടവും വീണയുമായി (2)
നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതില്‍ മുതിര വിതച്ചേ…
അതിലൊരു പകുതിയും ഒരുകിളിതിന്നേ.. …( പൂവേണം)


വാളും ചിലമ്പും കലമ്പീ…വാതില്‍ പടിക്കല്‍ വന്നാര്‍ത്തൂ..(2)
ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
ഒരുപിടിയവിലില്‍ നിറപൊരിമലരിന്
വെയിലിന്‍ മുഴുവന്‍ നേര്‍ക്കനലായാല്‍ ...

ആയില്യകാവില്‍ വേലേം പൂരവുമുണ്ടേ…
നീയെന്റെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാര്‍ത്താ‍മെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍ കുടമല്ലേ..
എന്റെ പൊന്‍ കുടമല്ലേ… (പൂവേണം)

9 comments:

ഹരിശ്രീ said...

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ “പൂവേണം പൂപ്പടവേണം “ എന്ന റെയര്‍ റോസ് ആവശ്യപ്പെട്ട ഗാനത്തിന്റെ വരികള്‍ ഇവിടെ നിങ്ങള്‍ക്കായി....

നാടന്‍ said...

നല്ല ഗാനമാണ്‌. പിന്നെ ഈ ഗാനത്തിന്റെ ചിത്രീകരണവും മനോഹരം തന്നെ.

ശ്രീ said...

ശരിയാണ്. നല്ലൊരു ഗാനം.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഗാനം

Rare Rose said...

ഹരിശ്രീ...ഒത്തിരി സന്തോഷായീട്ടാ.. .എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണിതു.....ഇത്ര വേഗം പോസ്റ്റുമെന്നു കരുതിയില്ലാട്ടോ....ഇപ്പോളാണു കണ്ടതു..കണ്ട വഴി ഓടി വന്നു.....ഇനിയിതു പാടി നടക്കാല്ലോ....:-)

കുട്ടു | Kuttu said...

“കുന്നത്തെ കാവില്‍ നിന്നും തേവര് താഴെ എഴുന്നള്ളുന്നേ..”

“ഓലോലം മഞ്ചല്‍ മൂളീ“


“ഒരു നിലമുഴുതതില്‍ മുതിര വിതച്ചേ...
അതിലൊരു പകുതിയും ഒരു കിളി തിന്നേ പോയ്...“


“ഒരു പിടിയവിലിന്, വെറുമുരി മലരിന്
വെയിലിതുമുഴുവനുമേല്‍ക്കണതാരോ...“

“ഇല്ലെന്നോ മിന്നും, പൊന്നും കൈവള കാതില ചാര്‍ത്താ‍നെന്നോ?”

ഒരുപാട് നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന ഗാനം...
ജോണ്‍സന്റെ മനോഹര ഈണം...

സര്‍ഗ്ഗ said...

എനിക്കു “ഒരു മിന്നാമിനുങ്ങിന്റെ നുരുങ്ങു വെട്ടം“ എന്ന സിനിമ ഭയങ്കര ഇഷ്ടമാണു...വല്ലാത്ത സങ്കടം തൊന്നും അതു കാണുബോള്‍....ഈ പാട്ടും എനിക്കു ഒത്തിരി ഇഷ്റ്റാ‍....ഈ പാട്ടു ഞങ്ങള്‍ക്കായി സമര്‍പ്പിച്ചതില്‍ സന്തോഷം..:-)

Gopan | ഗോപന്‍ said...

നല്ല ഗാനം ഹരിശ്രീ..

ഹരിശ്രീ said...

നാടന്‍ ഭായ്,

അതേ, മനോഹരമായ ചിത്രീകരണമാണ് ഈ ഗാനരംഗത്തില്‍... നന്ദി മാഷെ...

ശോഭി,
:)

പ്രിയ,

നന്ദി :)

റോസ്,

വളരെ സന്തോഷം... :)

കുട്ടൂ,

നന്ദി , ഇവിടെ വന്നതിനും, അഭിപ്രായങ്ങള്‍ക്കും...

സര്‍ഗ്ഗ,

നന്ദി :)

ഗോപന്‍ ജീ,

നന്ദി, :)