ചലചിത്രപിന്നണി ഗാനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ. ജി. വേണുഗോപാലിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ....
ചിത്രം : പൂക്കാലം വരവായി
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ഔസേപ്പച്ചന്
ആലാപനം : ജി.വേണുഗോപാല്‍ / കെ.എസ്.ചിത്ര
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും...
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നൂ( ഏതോ വാർമുകിലിൻ )
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ .. ( ഏതോ വാർമുകിലിൻ )
നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..( ഏതോ വാർമുകിലിൻ )
ഈ ഗാനം ഇവിടെ കേള്‍ക്കാം.
14 comments:
ജയറാം നായകനായി അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തില്‍ വേണുഗോപാല്‍ പാടിയ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായീ...
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ
ഓമലേ ... ജീവനിൽ അമൃതേകാനായ് വീണ്ടും...
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ..
ഹരിശ്രീ, നല്ല പാട്ട്. അല്ലെങ്കില്‍ വേണുഗോപാലിന്റെ ഏതു പാട്ടാ നല്ലതല്ലാത്തതു്!
പാട്ടു കേക്കാനുള്ള സംവിധാനംകൂടി ചെയ്തതിനൊരു special thanks.
ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ട്...
നന്ദി.
പ്രിയ പറഞ്ഞ പോലെ പറയുന്നു
ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ട്...
നന്ദി.
ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്റ് ബോക്സില്‍ കണ്ടു മുട്ടാം
ശ്രീ ഔസേപ്പച്ചന്റ്റെ മികച്ചൊരു ഗാനം..നല്ല വരികളും ആലാപനവും ഈ ഗാനത്തെ നിത്യഹരിതമാക്കുന്നു....
നന്ദി.....
നന്ദി..
ഹരിശ്രീ ജീ..,വേണുഗോപാല്‍ പാടിയതിലൊരുപാടിഷ്ടപ്പെട്ട പാട്ട്...വരികള്‍ പോസ്റ്റിയതില്‍ നന്ദീട്ടോ..എഴുത്തുകാരി ചേച്ചി പറഞ്ഞ പോലെ അദ്ദേഹത്തിന്റെ എതു പാട്ടിനും അതിന്റേതായൊരു പ്രത്യേക ഭംഗി കാണാതിരിക്കില്ല..:)
My melody King!The first Chioce!
എത്ര കേട്ടാലും മതി വരാത്ത പാട്ട്..
ഇത്,ഞാന്‍ എന്റെ വാവയേയും പഠിപ്പിച്ചു ട്ടോ..
നന്ദി,ഈ പാട്ടിന്..
“തെളിയും എന്‍ ജന്മപുണ്യം പോൽ .. “
ഈ വരികളാണെനിക്കേറ്റവുമിഷ്ടം...
നല്ല ഗാനം!
ശ്രീജിത്ത്,
വളരെ ഇഷ്ടമായീ...
നല്ലഗാനം..
സസ്നേഹം,
ചേച്ചി
എഴുത്തുകാരി,
പ്രിയാ,
പാവപ്പെട്ടവന്,
മരമാക്രി,
ബൈജു ഭായ്,
Hanllalath,
Rare Rose,
വാഴക്കോടന്‍ മാഷേ,
സ്മിത ടീച്ചര്‍,
കുമാരന് ജീ,
ശോഭി,
ശ്രീദേവി ചേച്ചീ,
ഈ ഗാനം ആസ്വദിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
:)
Post a Comment