Saturday, April 11

കണികാണും നേരം കമലാനേത്രന്റെ



ചിത്രം : ഓമനക്കുട്ടന്‍
ഗാനരചന : അജ്ഞാതകര്‍തൃകം
സംഗീതം : ജി.ദേവരാജന്‍
ആലാപനം : പി.ലീല

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ... (കണികാണും നേരം...)
.
നരക വൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കുസൃതിയും
തിരുമെയ് ശോഭയും തഴുകിപ്പോകുന്നേന്‍
അടുത്തുവാ ഉണ്ണീ കണികാണ്മാന്‍... (നരക വൈരിയാം...)
.
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
‍പുലര്‍ക്കാലേ പാടിക്കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണി കാണാന്‍... (മലര്‍മാതിന്‍ കാന്തന്‍...)
.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
വശത്തു വാ ഉണ്ണീ‍ കണി കാണാന്‍...(ശിശുക്കളായുള്ള...)
.
ഗോപസ്ത്രീകള്‍ തന്‍ തുകിലും വാരിക്കൊണ്ട-
രയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍... (ഗോപസ്തീകള്‍ തന്‍...)‍
.
എതിരെ ഗോവിന്ദനരികില്‍ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും താന്‍
മന്ദസ്മിതവും തൂകി വാ കണി കാണാന്‍ (എതിരേ ഗോവിന്ദനരികില്‍...)
.
കണികാണും നേരം കമലാനേത്രന്റെ
നിറമേഴും മഞ്ഞത്തുകില്‍ ചാര്‍ത്തീ...
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ....

8 comments:

ഹരിശ്രീ said...

പ്രിയപ്പെട്ടവരേ,
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ - വിഷു ആശംസകള്‍ നേരുന്നു....

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ...

ശ്രീ said...

ഈ വിഷു നാളുകള്‍ക്കു യോജിച്ച ഗാനം...

:)

വിഷു ആശംസകള്‍

മയില്‍പ്പീലി said...

ഈസ്റ്റര്‍ - വിഷു ആശംസകള്‍

എതിരന്‍ കതിരവന്‍ said...

ഹരിശ്രീ, ഇതു വയലാറിന്റെ അല്ല. ‘നരക വൈരിയാം അരവിന്ദാക്ഷന്റെ..’ എന്നു തുടങ്ങുന്ന പഴയ ഒരു കീർത്തനമാണ്.
ഈ കീർത്തനവും വിഷുവുമായി ബന്ധം വന്നതിന്റെ വിവരങ്ങൽ എന്റെ ഒരു പഴയ പോസ്റ്റിൽ ഉണ്ട്:
http://ethiran.blogspot.com/2007/04/blog-post_25.html

smitha adharsh said...

ഇതൊരു കീര്‍ത്തനം ആണെന്നും ,പിന്നീടെപ്പൊഴോ സിനിമ ഗാനം ആയി ഉപയോഗിച്ച് എന്നും അറിയാം..
നല്ല ഗാനം..വിഷുവിനു അനുയോജ്യമായ ഗാനം..
എതിരവന്‍ കതിരവന്‍ ന്റെ കമന്റിലൂടെ പുതിയൊരു പോസ്റ്റും കണ്ണില്‍ പെട്ട്.മൂന്നു കൊല്ലം മുന്ന് പോസ്ടിയത് ആണെന്കിലും.

സു | Su said...

ഹരിശ്രീയ്ക്കും കുടുംബത്തിനും വിഷു ആശംസകൾ!
:)

ramanika said...

ഹൃദയം നിറഞ്ഞ വിഷുആശംസകള്
pazhaya ganam ormippichthinu nandhi
omanakkuttan cinema kandathum annu kude undayirunna palareyum orthu, palaril chilar inilla.

ഹരിശ്രീ said...

ശോഭി,

:)

മയില്‍പ്പീലി,

നന്ദി.
:)

എതിരന്‍ മാഷേ,

തെറ്റു തിരുത്തിത്തന്നതിനും വീണ്ടും ഇവിടെ സന്ദര്‍ശിച്ചതിനും നന്ദി... :)

സ്മിത ടീച്ചര്‍,

നന്ദി.

സു ചേച്ചി,

നന്ദി.

:)

രമണിക,

നന്ദി.

:)