Tuesday, March 17

പരിഭവമോടെ നിറമിഴിയോടെ


ചിത്രം : മൂന്നാം ലോക പട്ടാളം \ ദി പോര്‍ട്ടര്‍
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാധരന്‍
ആലാപനം : കെ.ജെ.യേശുദാസ്

പരിഭവമോടെ നിറമിഴിയോടെ
പകലും പൊലിയുന്നൂ….ഇരുളായ് അലിയുന്നൂ
നിറവാര്‍മ്മുകിലായ് ഉരുകും മനസ്സില്‍
പൊഴിയാമഴപെയ്തൊഴിയുന്നൂ…..(പരിഭവമോടെ…)

കാതരമേതോ കുയിലിന്‍ പാട്ടുംപാഴ് ശ്രുതിയാവുന്നൂ…
നെഞ്ചില്‍ നിലാവായ് നിറയും നോവിന്‍ പാടുകള്‍ ചൂടുന്നൂ…
ഒരു കുളിര്‍ വാക്കില്‍ ഇളനീര്‍ മധുരം
പകരാന്‍ വരുമോ വീണ്ടും…..(ഒരു കുളിര്‍) …..(പരിഭവമോടെ…)

ഓര്‍മ്മകള്‍ നീറും മനസ്സില്‍ മൌനം സാന്ത്വനമാകുന്നൂ…
നീറി നുറുങ്ങും നെറുകില്‍ സ്നേഹം ചന്ദനമാകുന്നൂ
അണിവിരലാല്‍ നീ തഴുകും നേരം
ഹൃദയം പൂവാകുന്നൂ…(അണിവിരലാല്‍ ) .(പരിഭവമോടെ…)
.
ഈ ഗാനം ഇതുവരെ കേള്‍ക്കാ‍ത്തവര്‍ക്ക് ഇവിടെ ഗാനം ആസ്വദിക്കാം.

14 comments:

ഹരിശ്രീ said...

മൂന്നാം ലോകപട്ടാളം എന്ന പേരില്‍ ഞങ്ങളുടെ നാട്ടില്‍ ചിത്രീകരിച്ച ഈ ചിത്രം “ദി പോര്‍ട്ടര്‍” എന്നപേരില്‍ ആണ് റിലീസ് ചെയ്തത്. അബി,കലാഭവന്‍ മണി, മാതു എന്നിവര്‍ ആയിരുന്നു പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പരാജയം ആയിരുന്നെങ്കിലും അതിലെ ഈ ഗാനം വളരെ മനോഹരം ആയിരുന്നു...


പരിഭവമോടെ നിറമിഴിയോടെ
പകലും പൊലിയുന്നൂ…ഇരുളായ് അലിയുന്നൂ
നിറവാര്‍മ്മുകിലായ് ഉരുകും മനസ്സില്‍
പൊഴിയാമഴപെയ്തൊഴിയുന്നൂ…..(പരിഭവമോടെ

ജിജ സുബ്രഹ്മണ്യൻ said...

ഈ പാട്ട് ഞാൻ കേട്ടിട്ടില്ല ശ്രീ.പാട്ട് ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇവിടെ കൊടുത്താൽ നന്നായിരുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ഹരിശ്രീക്ക് പാട്ടുപുസ്തകത്തിൽ ഒരു മെമ്പർഷിപ്പ് എടുത്തു കൂടെ ??
http://malayalamsongslyrics.com/ml/
ഇവിടെ ഒന്നു ചേരൂന്നേ.

smitha adharsh said...

പാട്ട് അധികം പരിചയം ഇല്ല ഹരിശ്രീ ചേട്ടാ...
ഞാന്‍ കാണാതെ പോയ പോസ്റ്റുകള്‍ എല്ലാം നോക്കി കേട്ടോ.
"സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം" ....എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്..
നന്ദി,അതൊരു പോസ്റ്റ് ആക്കിയതിന്..

നിരക്ഷരൻ said...

ഞാനും കേട്ടിട്ടില്ല ഈ പാട്ട്. ലിങ്ക് കിട്ടിയാല്‍ കൊള്ളാമായിരുന്നു ഹരിശ്രീ.

ഹരിശ്രീ said...

കാന്താരിക്കുട്ടിചേച്ചി,

നന്ദി ഇവിടെ സന്ദര്‍ശിച്ചതിന്...
പിന്നെ പാട്ടുപുസ്തകത്തില്‍ ഞാന്‍ ആദ്യം മുതലേ മെമ്പര്‍ ആണ് കേട്ടോ. അതില്‍ പക്ഷേ ഹരിശ്രീ എന്നല്ല എന്റെ യഥാര്‍ത്ഥ പേരില്‍ അതായത് ശ്രീജിത്ത് ചെറുവാളൂര്‍ പേരില്‍ ആണ് മെമ്പര്‍ഷിപ്പ് അതില്‍ ആദ്യം നൂറ് പാട്ടുകള്‍ തികച്ചതും ഞാന്‍ ആയിരുന്നു.
:)


സ്മിതട്ടീച്ചര്‍,

നന്ദി. ഇവിടെ വീണ്ടും സന്ദര്‍ശിച്ചതിന്...



മനോജ് ഭായ്,

സന്ദര്‍ശനത്തിന് നന്ദി...

:)

ഈ ഗാനം കേള്‍ക്കാനൂം ഡൌണ്‍ലോഡ് ചെയ്യാനും താഴെ കൊടുക്കുന്ന ലിങ്ക് പരിശോധിക്കുക.

http://www.4shared.com/download/14394457/89e3e84a/PARIBHAVAMODE__...

സസ്നേഹം

ഹരിശ്രീ

:)

ജിജ സുബ്രഹ്മണ്യൻ said...

നന്ദി ഹരിശ്രീ.ശ്രീജിത്ത് ചെറുവാളൂരിനെ ഞാൻ കണ്ടിട്ടുണ്ട്.എനിക്കു മനസ്സിലായില്ലരുന്നു.സോറീ ട്ടോ

Unknown said...

Thank you sree,

Thank you for the link

ശ്രീ said...

ഇതേതായാലും നന്നായി.

പിള്ളേച്ചന്‍ said...

നല്ല പാട്ട് ഹരി
സസ്നേഹം
അനൂപ് കോതനല്ലൂർ

മയില്‍പ്പീലി said...

നല്ല ഗാനം

ഹരിശ്രീ said...

കാന്താരിക്കുട്ടി ചേച്ചി,

സന്തോഷം.

ast,
നന്ദി

ശോഭി,
:)

പിള്ളേച്ചന്‍,

നന്ദി.

മയില്‍പ്പീലി,

നന്ദി

:)

ബൈജു (Baiju) said...

ee patt ithuvare kettillayirunnu..nandi...

ഹരിശ്രീ said...

ബൈജു ഭായ്,

നന്ദി. ഇവിടെ സന്ദര്‍ശിച്ചതിന്...

:)