Thursday, February 12
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ചിത്രം : കാണാന്‍ കൊതിച്ച്
ഗാനരചന : പി.ഭാസ്കരന്
സംഗീതം : വിദ്യാധരന്
ആലാപനം : കെ.ജെ. യേശുദാസ് / കെ.എസ്.ചിത്ര
എന്തോ ചില കാരണങ്ങളാല്‍ ഈ ചലചിത്രം പുറത്തിറങ്ങിയില്ല എങ്കിലും ഇതിലെ ഗാനങ്ങള്‍ അനശ്വരമായി.....
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)
കല്പനതന് കളിത്തോപ്പില്‍ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവയ്കാം .., ( കല്പനതന്…)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)
സങ്കല്പകേദാരഭൂവില്‍ വിളയുന്ന
പൊന്‍ കതിരൊക്കെയും പങ്കുവയ്കാം..(സങ്കല്പകേദാര..)
കര്‍മ്മപ്രപഞ്ചത്തിന്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)
Subscribe to:
Post Comments (Atom)
5 comments:
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം …
ദുഖഭാരങ്ങളും പങ്കുവയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതന്‍ തേരില്‍ നിരാശതന്‍
കണ്ണീരും ആത്മദാഹങ്ങളും പങ്കുവയ്കാം..(സ്വപ്നങ്ങളൊക്കെയും…)
പണ്ടു തൊട്ടേ വളരെ ഇഷ്ടമുള്ള ഒരു ഗാനം!
like this very much
;-)
Upasana
nalla paatt...nandi
SOBHI,
UPASANA,
BAIJU,
THANKS.....
:)
Post a Comment