Saturday, July 19

കണ്ടാല്‍ ചിരിക്കാത്തക്കാക്കകറുമ്പീ ...





ചിത്രം : ഒരു മുത്തശ്ശിക്കഥ
ഗാനരചന : ഷിബുചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : സുജാത , എം.ജി.ശ്രീകുമാര്‍

ആ…..ആ‍ാ‍ാ‍ാ,,,,,,,,,,,,,,,,,
കണ്ടാല്‍ ചിരിക്കാത്തക്കാക്കകറുമമ്പിയെ...
കണ്ടാലറിയാമോ കാട്ടുപൂവേ കരള്‍
കണ്ടോന്നറിയാമോ കാട്ടുപൂവേ…(കണ്ടാല്‍ ചിരിക്കാത്ത…)

മുങ്ങാംകുഴിയിട്ട്…മുങ്ങിക്കുളിക്കുമ്പോള്‍
മുക്കുവച്ചെക്കന്‍ മുത്തുകിട്ടീ…
മിന്നി..മിന്നിത്തിളങ്ങുന്നമുത്തുകിട്ടീ…(മുങ്ങാംകുഴിയിട്ട്…)
മുത്തെടുത്തുമ്മവയ്കേ.. മുക്കുവപ്പെണ്‍കൊടിയായ് (2)
മുത്തമൊന്നേറ്റവള്‍ പൊട്ടിച്ചിരിച്ചില്ലേ….. (കണ്ടാല്‍ ചിരിക്കാത്ത…)

അന്തിക്ക് ചെമ്മാനം ചോന്നുതുടുക്കുമ്പോള്‍
എന്തൊരു ചേലാണ്‍ കണ്ടുനില്‍കാന്‍
കടല്‍ സുന്ദരിയാകുന്നകണ്ടുനില്‍കാന്‍… (അന്തിക്ക്)
പൊന്‍ കൊലുസിട്ടതല്ലേ.. ചാരത്തു വന്നിരിയ്ക്കൂ…(2)
ചാരത്തിരുന്നെങ്ങാന്‍ കെട്ടിപ്പിടിച്ചാലോ… (കണ്ടാല്‍ ചിരിക്കാത്ത…)

11 comments:

ഹരിശ്രീ said...

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വരികള്‍... നിങ്ങള്‍ക്കായി...

കണ്ടാല്‍ ചിരിക്കാത്തക്കാക്കകറുമ്പീ
കണ്ടാലറിയാമോ കാട്ടുപൂവേ കരള്‍
കണ്ടോന്നറിയാമോ കാട്ടുപൂവേ

കുഞ്ഞന്‍ said...

ഈ പാട്ടില്‍ നിരോഷയല്ലെ അഭിനയിച്ചത് (രാധികയുടെ അനിയത്തി)?

ഹരിശ്രീ..വരികള്‍ എഴുതുന്നതിനോടൊപ്പം ആ പാട്ട് കേള്‍പ്പിക്കാനുള്ള സൂത്രവിദ്യ കൂടി ചെയ്താല്‍ എന്നെപ്പോലുള്ളവര്‍ക്ക് ആസ്വാദ്യമായേനെ..!

ജിജ സുബ്രഹ്മണ്യൻ said...

കഴിഞ്ഞ ആഴ്ച്ച ഈ സിനിമ കണ്ടിരുന്നു.നിരോഷയും വിനീതും നടിച്ച പടം..ഈ പാട്ട് എനിക്കും ഏറെ ഇഷ്ടമാണു

മയില്‍പ്പീലി said...

നല്ല ഗാനം

ഹരീഷ് തൊടുപുഴ said...

പഴയ കാലങ്ങള്‍ ഓര്‍മയിലേയ്ക്കു ഓടി വരുന്നു....

Unknown said...

ഹരിശ്രി എത്ര കേട്ടാലും കൊതി തീരാത്ത ഒരു ഗാനം കൂടി കുഞ്ഞന്‍ മാഷ് പറഞ്ഞ പോലെ ഇത്
കേള്‍ക്കാനുള്ള സൌകര്യം കൂടി ചെയ്യുന്നെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എത്ര കേട്ടാലും മതിയാവില്ല ഈ ഗാനം..
അതിലെ ചെമ്പരുന്തും തിക്കുറുശ്ശിയും കുട്ടനും കൊച്ചുമുതലാളിയുമൊക്കെ ഇന്നും മനസ്സില്‍ ജീവനോടെയുണ്ട്

എതിരന്‍ കതിരവന്‍ said...

‘കാക്കക്കറുമ്പിയെ’ എന്നല്ലെ?
അതുപോലെ ‘മുത്തെടുത്തുമ്മ വയ്ക്കേ’ എന്നും?
മുക്കുവപ്പയ്യന് എന്നും?

അനില്‍@ബ്ലോഗ് // anil said...

ഈ ചങ്ങാതി പറഞതു ശരിയാണല്ലൊ!
ചിലപ്പൊള്‍ അക്ഷരത്തെറ്റാവും.

smitha adharsh said...

നല്ല ഗാനം ഹരിശ്രീ ചേട്ടാ..ഇടയ്ക്ക് ടി.വി.യില്‍ കാണാറുണ്ട്.

ഹരിശ്രീ said...

കുഞ്ഞന്‍ ചേട്ടാ,

പാട്ട് കേള്‍പ്പിക്കാനുള്ള സൂത്രവിദ്യ അറിയില്ലാട്ടോ...
അതിനും ശ്രമിക്കാം...

കാന്താരിക്കുട്ടി ചേച്ചി,

നന്ദി.

മയില്‍പ്പീലി,

നന്ദി..

ഹരീഷ് ഭായ്,

നന്ദി...

അനൂപ് ഭായ്,

നന്ദി... ശ്രമിക്കാം...

:)

സജീ,

നന്ദി..

:)

എതിരവന്‍ കതിരവന്‍ മാഷേ,

തെറ്റുകള്‍ ചൂണ്ടികള്‍ ചൂണ്ടിക്കാണിച്ചതിനും തിരുത്തുകള്‍ വരുത്തുന്നതിന് സഹായിച്ചതിനും നന്ദി...

:)
അനില്‍ ഭായ്,

നന്ദി....

:)

സ്മിതടീച്ചറേ,

നന്ദി...

:)