ചിത്രം : തൂവല്‍ സ്പര്‍ശം
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ഔസേപ്പച്ചന്
ആലാപനം : കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര.
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്…..
മെല്ലെ ചാഞ്ഞുറങ്ങാന് ചാഞ്ചാട്…
ഇത്തിരിക്കുഞ്ഞിന് കണ്ണുറങ്ങ്…
മെല്ലെ ചിത്തിരക്കുഞ്ഞിന്‍ കരളുറങ്ങ്…
കണ്ണില്പ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന് കുരുന്നേ…
കുന്നോളം മുത്തം തന്നാലും വാതോരും വന്നുവിളിച്ചാലും…
കൈവിടാതെ വളര്‍ത്തും നിന്നെ കാഞ്ചനക്കൂട്ടിലുറക്കും…. (കണ്ണില്‍പ്പീലി…)
കാല് വളരുമ്പോള്‍ കുഞ്ഞിക്കൈവളരുമ്പോള് (2)
പൊന്നു തരാം മുത്തണിയാന്‍…
പൊന്നുതരാം പുതുമുത്തണിയാന്‍ വാല്‍ക്കണ്ണാടിയുമായ്..
അമ്മയുണര്‍ന്നല്ലോ…ഉള്ളിലൊരമ്മയുണര്‍ന്നല്ലോ… (കണ്ണില്‍പ്പീലി…)
വഴിയറിയാതെ നോവിന് പൊരുളറിയാതെ…(2)
മണ്ണിലെങ്ങോ…കണ് തുറന്നൂ…
മണ്ണിലെങ്ങോ..താരം കണ്‍തുറന്നൂ കാണാമറയേ…
രാവതറിഞ്ഞീല്ലാ…നന്മണിപ്പൂവുമറിഞ്ഞീല്ലാ… (കണ്ണില്‍പ്പീലി…)
11 comments:
കണ്ണില്പ്പീലിത്തൂവലൊതുക്കും കിങ്ങിണിത്തേന് കുരുന്നേ…
കുന്നോളം മുത്തം തന്നാലും വാതോരും വന്നുവിളിച്ചാലും…
കൈവിടാതെ വളര്‍ത്തും നിന്നെ കാഞ്ചനക്കൂട്ടിലുറക്കും….
എനിക്കും ഏറെ ഇഷ്ടപെട്ടതാണ് ഈ പാട്ട്.ഒരു കാലത്തു എപ്പോളും മൂളി നടന്നിരുന്ന ഈ പാട്ട് ഒരിക്കല്‍ കൂടി ഓര്മ്മിപ്പിച്ചതി നു നന്ദി
ഒരുപാടിഷ്ടപ്പെട്ട സിനിമയും പാട്ടും...നന്ദി..ഈ പോസ്റ്നു..
:)
മറന്നുപോയ പാട്ടുകളിലൊന്ന് !!
ഔസേപ്പച്ചന്റെ വയലിന് മാജിക് നിറഞ്ഞു നില്ക്കുന്ന ഒരു ഗാനം.
ഈ നല്ല ഗാനം ഓര്‍മ്മിപ്പിച്ചതിനു നന്ദി :)
ഹരി.
മനസ്സില്‍ വീണ്ടും വീണ്ടും നിറയുന്നു ആ ചിത്രത്തിലെ സീനുകള്‍ കമല്‍ സംവിധാനം
ചെയ്ത് മുകേഷ്,ജയറാം സായ്കുമാര് അഭിനയിച്ച
ആ പാട്ടു സീന്‍
ഈ നല്ല ഗാനം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി ഹരിശ്രീ
നല്ല പാട്ടുകള്‍. നന്ദി.
ഈ സൈറ്റുകള്‍ കൂടെ ശ്രദ്ധിക്കുക
http://www.malayalasangeetham.info/secure/MalayalaSangeetham/php/masterIndex.php
http://www.malayalamsongslyrics.com/index.php
http://www.malayalamcinema.com/Lyrics/Lyricsfrm.htm
കാന്താരിക്കുട്ടി ചേച്ചീ,
നന്ദി.
സ്മിത,
നന്ദി.
ആഗ്നേയ,
നന്ദി.
ശ്രീലാല്‍,
നന്ദി.
നാടന്‍ ഭായ്,
നന്ദി.
ബൈജു,
നന്ദി.
അനൂപ് ഭായ്,
നന്ദി.
ഗോപന് ജീ,
നന്ദി.
ബിജു,
സ്വാഗതം, നന്ദി...
:)
Post a Comment