Thursday, May 22

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിന്‍ സൌന്ദര്യമോ





ചിത്രം : അധികാരം
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : എ.ടി.ഉമ്മര്‍
ആലാപനം : കെ.ജെ.യേശുദാസ്, പി.സുശീല

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിന്‍ സൌന്ദര്യമോ ??? (2)
ഇന്നെന്‍ മണീവീണാ തന്ത്രിയില്‍ വിടരുന്നു ലാലാലാ..ലാലലലാലാലാലാലാ‍ാ
ഒരു മൃദുഗാനത്തിന്‍ നാദങ്ങളായി മധുരമൊരാവേശം കരളില്‍ പൂക്കുമ്പോള്‍
മൌനം വിമൂകം പാടുന്നുവോ ???? (താളം തുള്ളും….)


ആരും കാണാതെ ഓമല്‍ സഖിനിന്നെ പുണരാന്‍ വെമ്പുന്നു തീരം (2)
കവിതേ തിരുവുടല്‍ മലരില്‍ നിറം ചാര്‍ത്തും ലാലാലാ..ലാലലലാലാലാലാലാ‍ാ
ഇളം കാറ്റില്‍ മനംകുളിര്‍ തൂകവേ പ്രിയനൊരു പൂ തരുമോ ??? (താളം തുള്ളും….)


വാനം കാണാതെ ഭൂമിയില്‍ ഇണതേടി ഉണരാന്‍ വന്നൊരു താരം (2)
മൃദുലേ…മധുവിധുതിരയില്‍ കതിര്‍ ചൂടും ലാലാലാ..ലാലലലാലാലാലാലാ‍ാ
പകല്‍ സ്വപ്നശാലാപൊയ്ക നീന്തുവാന്‍ പ്രിയസഖീ നീ വരുമോ ??? (താളം തുള്ളും….)

7 comments:

ഹരിശ്രീ said...

സത്യന്‍ അന്തിക്കാട് എഴുതിയ മറ്റൊരു മനോഹരമായ ഗാനം ഇവിടെ നിങ്ങള്‍കായി...

താളം തുള്ളും താരുണ്യമോ അനുരാഗദേവീ നിന്‍ സൌന്ദര്യമോ ??? (2)
ഇന്നെന്‍ മണീവീണാ തന്ത്രിയില്‍ വിടരുന്നു ലാലാലാ..ലാലലലാലാലാലാലാ‍ാ

കാലന്‍ കുട said...

സുന്ദരമായ ഗാനം.

:)

Unknown said...

മനോഹരമായിരിക്കുന്നു

മയില്‍പ്പീലി said...

മനോഹരമായ ഈ ഗാനത്തിന്റെ രചന സത്യന്‍ അന്തിക്കാട് ആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.

നന്ദി.

Anonymous said...

Super song

thanks.

ഹരിശ്രീ said...

മനു ഭായ് ,

അനൂപ് ഭായ്,

മയില്‍പ്പീലി,

മനോഹരന്‍ ഭായ്,

തുടര്‍ച്ചയായുള്ള പ്രോത്സാഹനങ്ങള്‍ക്ക് നന്ദി....

:)

അമലോല്‍ഭവ് said...

സുന്ദരമായ ഒരു ഗാനം
:)