Thursday, May 8

ആരാരോ ആരിരാരോ അച്ഛന്റെ മോന് ആരാരോ...





എന്റെ കുട്ടിക്കാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ഗാനം. നന്നേ ചെറുപ്രായത്തില്‍ ഈ ഗാനം അച്ഛനോ അമ്മയോ പാടിയാല്‍ മാത്രമേ അന്ന് ഉറങ്ങുമായിരുന്നുള്ളൂ…. അവിചാരിതമായി ഈ ഗാനത്തിന്റെ വരികള്‍ കേട്ടപ്പോള്‍ ഞാന്‍ അറിയാതെ ആ പഴയ ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ….. നിങ്ങളും ഈ വരികള്‍ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ....


ചിത്രം : ആരാധന
ഗാനരചന : ബിച്ചു തിരുമല
സംഗീതം : കെ.ജെ. ജോയ്
ആലാപനം : കെ,ജെ.യേശുദാസ്, എസ്.ജാനകി.

ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ
അമ്മയ്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ….(2)
അമ്മയ്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ… (ആരാരോ ആരിരാരോ…)

മഞ്ഞിറങ്ങും മാമലയില്‍ …മയിലുറങ്ങീ മാനുറങ്ങീ…
കന്നിവയല്പ്പൂവുറങ്ങീ കണ്മണിയേ നീയുറങ്ങൂ (2)
അന്തിച്ചെമ്മാനത്ത് തേരോട്ടം
തിങ്കള്‍ക്കുഞ്ഞിന്റെ തേരോട്ടം (ആരാരോ ആരിരാരോ…)

പോന്‍കുരുന്നേ നിന്‍ കവിളില്‍ പൊന്നിലഞ്ഞിപ്പൂവിരിയും
കൊച്ചിളങ്കാറ്റുമ്മവയ്കും തെച്ചിമണം പിച്ചവെയ്കും (2)
തത്തമ്മപൈങ്കിളി പാലൂട്ടും
താഴമ്പൂപൂത്തുമ്പിത്താരാട്ടും….. (ആരാരോ ആരിരാരോ…)
ഈ ഗാനം കേള്‍ക്കാത്തവര്‍ക്ക് ഇവിടെ കേള്‍ക്കാം

14 comments:

ഹരിശ്രീ said...

ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ
അമ്മയ്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ….(2)
അമ്മയ്കു നീ തേനല്ലേ ആയിരവല്ലിപ്പൂവല്ലേ…

Unknown said...

കുട്ടിക്കാലത്ത് എന്നെ ഉറക്കിയിരുന്നത് ഈ ഗാനം
പാടിയാ അത്ര മനോഹരമാണ് ഇതിലെ വരികള്‍

കുഞ്ഞന്‍ said...

ഇതു പാടാത്ത ഏതെങ്കിലും മലയാളികളുണ്ടാവുമൊ..ഇല്ലെന്നു പറയാമല്ലെ.

എന്റയമ്മക്ക് പാട്ടു പാടാനറിയാത്തതിനാല്‍ എനിക്കുറങ്ങാന്‍ പറ്റീട്ടുണ്ടാവുമൊ..:)

മയില്‍പ്പീലി said...

എന്റെയും കുട്ടിക്കാലത്തെ ഇഷ്ടഗാനമായിരുന്നു ഇത്.

നന്ദി.

:)

മലയാളനാട് said...

നല്ല ഗാനം

വീണ്ടും ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.

കാലന്‍ കുട said...

നല്ല ഗാനം !!!!!

ജിജ സുബ്രഹ്മണ്യൻ said...

ഇപ്പോഴും എന്റെ മോള്‍ക്കു ഞാന്‍ പാടിക്കൊടുക്കാരുള്ള പാട്ടാണിത്..എന്തു രസമാ അതിപ്പൊഴും
ഹൃദയത്തിന്‍ ചന്ദന ചിതയില്‍ സ്വര്‍ണ ചിറകുള്ള ശലഭങ്ങള്‍ വീണെരിഞ്ഞു
അവയെന്റെ സ്വപ്നങ്ങളായിരുന്നൂ അരുമയാം മോഹങ്ങളായിരുന്നൂ
ഈ പാട്ട് അറിയുമോ ?? ചിത്രം ഏതെന്ന് എനിക്കോര്‍മയില്ല..യേശുദാസ് പാടിയതാന്ന് മാത്രമറിയാം..അറിയുമെങ്കില്‍ ഒന്നു പ്രസിദ്ധീകരിക്കുമോ ? ഞാന്‍ ഒത്തിരി അന്‍വേഷിച്ചു .പക്ഷേ കിട്ടിയില്ല...

പാമരന്‍ said...

thanks!

പൊറാടത്ത് said...

വളരെ നന്ദി..

ഹരിശ്രീ said...

അനൂപ് ഭായ്,

നന്ദി....

:)

കുഞ്ഞന്‍ ചേട്ടാ,

അതേ... ഒരു കാലഘട്ടത്തിലെ താരാട്ടുപാട്ടായിരുന്നു ഇത്...

:)

മയില്‍പ്പീലി,

നന്ദി.

:)

മലയാളനാട്,

നന്ദി .
:)

മനൂ,

നന്ദി.

:)

കാന്താരിക്കുട്ടി,

സ്വാഗതം... നന്ദി...

ആവശ്യപ്പെട്ട ഗാനം തീര്‍ച്ചയായും അന്വേഷിക്കാം. ലഭിച്ചാല്‍ ഉടനെ പോസ്റ്റാം...

പാമരന്‍,

നന്ദി മാഷേ....

പൊറാത്ത് മാഷേ,

സ്വാഗതം...

നന്ദി....

:)

ഭൂമിപുത്രി said...

KJJ സംഗീതം നമ്മള്‍ മറന്നുതുടങ്ങി,അല്ലേ?

ഭൂമിപുത്രി said...

കാന്താരിക്കുട്ടി പറഞ്ഞ ആ പാട്ട് ‘ഭദ്രച്ചിറ്റ’എന്ന സിനിമയിലെയാണ്‍.കൂള്‍റ്റോഡിലൊമറ്റൊ തപ്പി നോക്കു

ഹരിശ്രീ said...

ഭൂമിപുത്രി,

കെ.ജെ.ജോയ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ മനോഹരങ്ങളാണ്...

നന്ദി ...

ആ ഗാനം ലഭിക്കുമോ എന്ന് നോക്കട്ടെ...

:)

ശ്രീ said...

എനിയ്ക്കും വല്യ ഇഷ്ടമായിരുന്നു ഈ ഗാനം.
:)

[പാവം കുഞ്ഞന്‍ ചേട്ടന്‍ ;) ]