ആല്‍ബം : ശ്രാവണം \ പൊന്നോണം vol 1
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്
ആലാപനം : കെ,ജെ.യേശുദാസ്
ദാസേട്ടന് ആലപിച്ച മനോഹരമായ ഒരു ലളിതഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി....
മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം മാഴ്കരുതെന്റോമനേ…. (മുടിപ്പൂക്കള്‍…)
കങ്കണമുടഞ്ഞാലെന്റോമനേ…
നിന്റെ കൊഞ്ചലിന് വളകിലുക്കം പോരുമേ…
കുണുങ്ങുന്നകൊലുസെന്തിന്നോമനേ…
നിന്റെ പരിഭവപ്പിണക്കങ്ങള്‍ പോരുമേ….(മുടിപ്പൂക്കള്‍…)
കനകത്തിന് ഭാരമെന്തിന്നോമനേ…
എന്‍ പ്രണയം നിന്നാഭരണമല്ലയോ…
നിലയ്കാത്തധനമെന്തിന്നോമനേ..
നിന് മടിയിലെന്‍ കണ്മണികളില്ലയോ…(മുടിപ്പൂക്കള്‍…)
ഈ ഗാനം കേള്‍ക്കേണ്ടവര്‍ക്ക് ഇവിടെ കേള്‍ക്കാം.
21 comments:
മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ…
നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ…
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം വാടരുതെന്റോമനേ….
രചയിതാവിനെക്കൂടി കണ്ട് പിടിച്ചെഴുതു ഹരി
ഹരി കൊള്ളാം
ശ്രീകുമാരന്‍ തമ്പി എഴുതിയതാണ്. പൊന്നോണപ്പൂക്കള്‍ ആണെന്ന് തോന്നുന്നു. ഇതിലും ഗംഭീരമാണിതിലെ മറ്റു ഗാനങ്ങളുടെ വരികള്‍.
good one.. thanks!
ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ ഒരു ലളീതഗാനം. ദാസേട്ടന്റെ മനോഹരമായ ആലാപനം.
വീണ്ടും ഈ ഗാനം ഓര്‍മ്മിപ്പിച്ചതിന് നന്ദി.
:)
Harisree,
good .
good selection. thanks
ഈ ഗാനം മുന്‍പ് കേട്ടിട്ടില്ലയെങ്കിലും വരികള്‍ വളരെ മനോഹരമായി തോന്നി....:)
സത്യം പറഞ്ഞാല്‍ ആഴ്ചയില്‍ ഒരു രണ്ട് മൂന്ന് തവണയെങ്കിലും ഈ ഗാനം കേള്‍ക്കാറുണ്ട്. അത്രക്ക് ഇഷ്ടമാണ്.
എന്റെ ഭാര്യ യുടെ വാക്കുകള്‍ കടമെടുത്താല്‍ "ഭാര്യമാരെ സോപ്പിടാന്‍ പറ്റിയ പാട്ട്".
പിന്നെ ഈ പാട്ടിനെക്കുറിച്ച് ഒരു കഥ വേറെയുണ്ട്, അതുടനെ ഒരു പോസ്റ്റാക്കിയിടാം.
ഹരിശ്രീ എങ്ങനെയാണു വരികള്‍ എഴുതാറ് ? പാട്ടുകേട്ട് വരികള്‍ എഴുതുകയാണെങ്കില്‍ ഒരു നല്ല തെറ്റ് വന്നു ചേര്‍ന്നിട്ടുണ്ട്..!
മുഖമൊട്ടുതളര്‍ന്നാലെന്റോമനേ
നിന്റെ മനം മാത്രം വാടരുതെന്റോമനേ….എന്നത്
നിന്റെ മനം മാത്രം മാഴ്കരുതെന്നോമനേ എന്ന് ദയവായി തിരുത്താനപേക്ഷ :)(കുറേനാള്‍ മാഴ്കരുത് എന്ന വാക്കിന്റെ അര്‍ത്ഥം തേടി നടന്നനുഭവം വച്ച് പറഞ്ഞതാ :)
അതു പോലെ തന്നെ കണ്കണമാണോ ? അത് കങ്കണം അല്ലേ ?
ഭൂമിപുത്രീ,
നന്ദി...
ഗാനരചയിതാവിന്റെ പേരും ചേര്‍ത്തിട്ടുണ്ട്...
:)
അനൂപ് ഭായ്,
മുടങ്ങാതെ ഇവിടെ വരുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒരായിരം
നന്ദി....മാഷേ
:)
സാന്‍ ജോ,
നന്ദി മാഷേ...
ശരിതന്നെ. ചെറിയ സംശയം ഉണ്ടായിരുന്നു. പിന്നെ ഇത് പൊന്നോണം എന്ന കാസറ്റിലും പിന്നീട് ശ്രാവണം എന്ന സെലക്റ്റഡ് സോഗ്സിലും ഉണ്ട്...
:)
പാമരന് ഭായ്,
പോത്സാഹനങ്ങള്ക്ക് നന്ദി...
:)
മനൂ,
നന്ദി...
:)
രാജൂ,
നന്ദി.
:)
റോസ്,
നന്ദിയുണ്ട്...
:)
സണ്ണി ഭായ്,
ഇവിടെ വന്നതിനും അഭിപ്രായത്തിനും... നന്ദി...നന്ദി...
കിരണ്‍സേ,
നീണ്ട ഇടവേളയ്കുശേഷം വന്നതിന് ഒരുപാട നന്ദി. കൂടാതെ തെറ്റു തിരുത്താന്‍ സഹായിച്ചതിനു ഒത്തിരി നന്ദി...ഞാന്‍ പാട്ട് കേട്ടുകൊണ്ടാണ് എഴുതാറ്. ചിലപ്പോള്‍ ശബ്ദം കുറച്ച് വച്ചാണ് എഴുതാറ് അപ്പോഴാണ് തെറ്റുകള്‍ വരുന്നത്...തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്... ഒരിക്കല്‍ക്കൂടി നന്ദി...
:)
ഹരിശ്രീ
ഹരീ,
മനോഹരമായ ഈ ലളിതഗാനം പരിചയപ്പെടുത്തിയതിന് നന്ദി.
മാഷേ,
നല്ല സംരംഭം.
നല്ല ശ്രമം.
തിരഞ്ഞെടുത്തഗാനവും നല്ലത്.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കേള്‍ക്കാനായതു പൊലെ
നന്ദി.
വീണ്ടൂം വീണ്ടും കേള്‍ക്കുമ്പോള്‍ ....മധുരം തിരുമധുരം.....
ഫസല്‍ ഭായ്,
നന്ദി. ഇവിടെ വന്നതില്‍....
ദേവതീര്‍ത്ഥ,
ഗാനം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
:)
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു പാട്ടാണിത്.ഇത് എങ്ങനെഒന്നു കേള്‍ക്കാന്‍ പറ്റും ഹരിശ്രീ?
ഗീതേച്ചി,
ഇവിടെ വന്നതില്‍ സന്തോഷം. പിന്നെ ഗാനം കേള്‍ക്കാന്‍ ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്. കൂടാതെ ഈ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്...
കൊള്ളാം. എങ്കിലും സാല്‍ജോ ഭായ് പറഞ്ഞതു പോലെ ഇതിലും മനോഹരമാണ് ഇതിലെ മറ്റു ഗാനങ്ങള്‍ എന്നാണ് എന്റെയും അഭിപ്രായം.
:)
How do I make money from playing games and earning
These are herzamanindir the three หารายได้เสริม most popular septcasino forms of gambling, and are explained in a very concise and concise manner. The most gri-go.com common https://jancasino.com/review/merit-casino/ forms of gambling are:
Post a Comment