Saturday, March 15

വാതില്‍പ്പഴുതീലൂടെന്‍മുന്നില്‍ കുങ്കുമം...





ചിത്രം : ഇടനാഴിയില്‍ ഒരു കാലൊച്ച.
ആലാപനം : യേശുദാസ് \ ചിത്ര.
സംഗീതം : വി. ദക്ഷിണാമൂര്‍ത്തി.

ഗാനരചന : ഓ.എന്‍.വി.കുറുപ്പ്




വാതില്‍ പഴുതിലൂടെന്മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യപോകെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കള-
മധുരമാം കാലൊച്ചകേട്ടൂ…മധുരമാം കാലൊച്ചകേട്ടൂ…(വാതില്‍ പഴുതീലൂടെന്‍ )


ഹൃദയത്തില്‍ ….തന്ത്രിയില്‍ ആരോവിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ജലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ചപോലെ
തരളവിലോലം നിന് കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചുപോയി…അറിയാതെ കോരിത്തരിച്ചുപോയീ..
(വാതില്‍ പഴുതീലൂടെന്‍ )



ഹിമബിന്ദുമുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരികെ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നൂ .. മറ്റൊരു സന്ധ്യയായ് നീ വന്നൂ
(വാതില്‍ പഴുതീലൂടെന്‍ )

11 comments:

ഹരിശ്രീ said...

ഒ.എന്‍.വി.കുറുപ്പിന്റെ സുന്ദരമായ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തിസ്വാമികളുടെ സംഗീതസംവിധാനത്തില്‍ യേശുദാസും, ചിത്രയ്ം ആലപിച്ച ഒരു ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി...

തോന്ന്യാസി said...

മാഷേ ഒരുപാട് നന്ദി.......

കേള്‍ക്കുന്തോറും നമ്മെ മറ്റൊരു ലോകത്തേക്കെത്തിക്കുന്ന ഈ വരികള്‍ ഞങ്ങള്‍ക്കായി ഇവിടെ കുറിച്ചതിന്

Preetha George Manimuriyil said...

ഒ.എന്‍.വി.കുറുപ്പ് മികച്ച ഗാനരചയിതാവ്.

Gopan | ഗോപന്‍ said...

നല്ല ഗാനം ഹരിശ്രീ..
പോസ്ടിനു നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്റെ ഇഷ്ടലിസ്റ്റിലെ ഗാനം...

നന്ദി ട്ടാ

ശ്രീ said...

എത്ര കേട്ടാലുമ്ം മതി വരാത്തൊരു ഗാനം...
:)

നാടന്‍ said...

ഈ പാട്ട്‌ കേട്ടാല്‍ തോന്നും വളരെ എളുപ്പം പാടാം എന്ന്. എന്നാല്‍ പാടുമ്പോള്‍ അറിയാം അതിന്റെ വിഷമം. കുറേ 'സംഗതി'കള്‍ ഉള്ള പാട്ടാണ്‌. അതൊക്കെ ഒഴിവാക്കി പാടിയാല്‍ കേള്‍ക്കുന്നവര്‍ക്ക്‌ ഒരു സുഖം തോന്നില്ല.
ഉദാ:- മധുരമാം കാലൊച്ച യിലെ കാലൊച്ച, അതിലോലമെന്‍ ഇടനാഴിയില്‍ നിന്നിലെ ഇടനാഴി.

മാധവം said...

ഹിമബിന്ദുമുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരികെ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
ഹരിശ്രീ നന്ദി ഒരായിരം നന്ദി

ഹരിശ്രീ said...

തോന്ന്യാസി,

അതേ മാഷേ, കേള്‍ക്കും തോറും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന നമ്മെ മറ്റൊരു ലോകത്തെത്തിക്കുന്ന ഗാനം ...

പ്രീത,

സ്വാഗതം.....


ഗോപന്‍ ജീ,

നന്ദി മാഷേ...

പ്രിയാ,

നന്ദി...

ശോഭി,
:)

നാടന്‍ ഭായ്,

വളരെ ശരി.... നന്ദി...

ദേവതീര്‍ത്ഥാ,


നന്ദിട്ടോ....

:)

അഭയാര്‍ത്ഥി said...

Is it ONV or chullikkad?????

ഹരിശ്രീ said...

????

:)