Tuesday, January 29

നീലാമ്പരപ്പൂക്കള്‍ തോരണം ചാര്‍ത്തുന്ന....


ആല്‍ബം : ഹൃദയാഞ്ജലി
ഗാനരചന : ബിച്ചുതിരുമല
സംഗീതം : കണ്ണൂര്‍ രാജന്‍
ആലാപനം : കെ.ജെ.യേശുദാസ്

ദാസേട്ടന്‍ പാടിയ മനോഹരമായ ഒരു ലളിതഗാനം.


നീലാമ്പരപ്പൂക്കള്‍ തോരണം ചാര്‍ത്തുന്ന
നീലത്തഴല്‍ച്ചുരുള്‍ വേണീ
നിന്റെ പ്രണയ സാമ്രാജ്യത്തില്‍ തടങ്കല്‍ പാളയത്തില്‍
തുറങ്കില്‍ക്കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിന്റെ സ്വന്തമാക്കൂ (നീലാമ്പരപ്പൂക്കല്‍)

ശീതരസാഞ്ചനം ചാലിച്ചെഴുതി
നീലനിമീലികള്‍ …നീലനിമീലികള്‍ (2)
മാടിവിളിക്കും നിന്റെ ശയ്യാഗ്രഹങ്ങളിലെ
ശൃങ്കാരസംഗമങ്ങള്‍ അടിമയാക്കീ എന്നെ അടിമയാക്കീ… (നീലാമ്പരപ്പൂക്കല്‍)

ആദ്യസമാഗമം വാരിത്തഴുകിയ
ആലത്തികാങ്കുരങ്ങള്‍ ആലത്തികാങ്കുരങ്ങള്‍ (2)
ആറിത്തണുക്കും മുന്‍പേ ഊറിച്ചിരിയ്കും നിന്റെ
മഞ്ചീരശിങ്കിതങ്ങള്‍ തടവിലാക്കീ എന്നെ തടവിലാക്കീ.. (നീലാമ്പരപ്പൂക്കല്‍)

16 comments:

ഹരിശ്രീ said...

നീലാമ്പരപ്പൂക്കല്‍ തോരണം ചാര്‍ത്തുന്ന
നീലത്തഴല്‍ച്ചുരുള്‍ വേണീ
നിന്റെ പ്രണയ സാമ്രാജ്യത്തില്‍ തടങ്കല്‍ പാളയത്തില്‍
തുളുമ്പിക്കിടക്കുമെന്നെ സ്വതന്ത്രനാക്കൂ നിന്റെ സ്വന്തമാക്കൂ ...

ബിച്ചുതിര്യ്മലയുടെ രചനയില്‍ ദാസേട്ടന്‍ പാടിയ മനോഹരമായ ഒരു ലളിതഗാനം.

പ്രയാസി said...

:)

സ്വന്തം said...

നല്ല ഗാനം
:)

ശ്രീ said...

:)

siva // ശിവ said...

..നന്ദി...

ചീര I Cheera said...

ഇത് പാടിയിട്ടുണ്ടോ, അതോ അക്ഷരങ്ങള്‍ മാത്രമാണോ?
പിന്നെ നീലാമ്പരപ്പൂക്കള്‍ അല്ലേ?

ഹരിശ്രീ said...

പ്രയാസ്സി ഭായ്,

നന്ദി :)

സ്വന്തം : നന്ദി :)

ശോഭി : :)

ശിവകുമാര്‍ : സ്വാഗതം , നന്ദി.

പീ ആര്‍ ചേച്ചീ : ഈ ഗാനം പാടിയിട്ടുണ്ട്. അക്ഷരങ്ങള്‍ മാത്രമല്ലാട്ടോ...

ഹരിശ്രീ said...

ഈ ലിങ്ക് നോക്കൂ ആ ഗാനം കേള്‍ക്കാം
http://www.malhits.com/malayalam/mail.php?action=song&id=716

മയില്‍പ്പീലി said...

ഹായ്,

മനോഹരം ഈ ഗാനം...

തുടര്‍ന്നും ലളിതഗാനങ്ങള്‍ പ്രതീക്ഷിക്കാമല്ലോ അല്ലേ മാഷേ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഗാനം....

Gopan | ഗോപന്‍ said...

ഹരിശ്രീ..
ഈ ഗാനത്തിനും ലിങ്കിനും നന്ദി..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹരിശ്രീയെയ്...
ഇതുപോലെയുള്ള ലളിതഗാനങ്ങള്‍ കയ്യില്‍ ഉണ്ടെങ്കില്‍ ഒന്നു അയച്ചുതരൂ സോദരാ......

മന്‍സുര്‍ said...

ഹരിശ്രീ...

മനോഹരം...

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മയില്‍പ്പീലി,

പ്രിയാ,

മുരളിയേട്ടാ,

ഗോപന്‍ ഭായ്,

സജീ,

മന്‍സൂര്‍ ഇക്കാ,

നിങ്ങള്‍ തരുന്ന പ്രോത്സാഹനങ്ങള്‍ക്ക് നന്ദി. മയില്‍പ്പീലി തുടര്‍ന്നും നല്ല ലളിതഗാനങ്ങള്‍ പ്രതീക്ഷിക്കാം. സജീ, കുറച്ചു ലളിതഗാനങ്ങള്‍ എന്റെ കൈവശം ഉണ്ട്. പക്ഷേ എല്ലാം നാട്ടിലാണെന്ന് മാത്രം.എങ്കിലും എങ്ങനെയെങ്കിലും അയച്ചുതരാന്‍ ശ്രമിക്കാം.

ഗീത said...

നല്ല ഗാനം .പക്ഷേ ഹരിശ്രീ, ഒരുപാട് അക്ഷരത്തെറ്റുകള്‍ വന്നിരിക്കുന്നു. തിരുത്തുമെന്ന പ്രതീക്ഷയോടേ.....

ഹരിശ്രീ said...

ഗീതേച്ചി,

പാട്ടിന്റെ വരികള്‍ കേട്ട് എഴുതിയതാണ്. അക്ഷരതെറ്റുകള്‍ ക്ഷമിക്കുക... ഇനി കൂടുതല്‍ ശ്രദ്ധിക്കാം...