Sunday, January 6

ചന്ദനമണിവാതില് പാതിചാരി...



ചിത്രം : മരിക്കുന്നില്ല ഞാന്‍
ഗാനരചന : ഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : ജി. വേണുഗോപാല്‍



ചന്ദനമണിവാതില്‍ പാതിചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃങ്കാര ചന്ദ്രികേ നീരാടി നീ നില്‍കേ
എന്തായിരുന്നൂ മനസ്സില്‍…..( ചന്ദനമണിവാതില്‍)

എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വര്‍ണ്ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ ..(ചന്ദനമണിവാതില്‍)

നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ..(2)
മായാമലരുകള്‍ തൊട്ടാല്‍ മലരുന്ന
മാദകമൌനങ്ങള്‍ നമ്മളല്ലേ....( ചന്ദനമണിവാതില്‍)

10 comments:

ഹരിശ്രീ said...

ചന്ദനമണിവാതില്‍ പാതിചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശ്രിങ്കാര ചന്ദ്രികേ നീരാടി നീ നില്‍കേ
എന്തായിരുന്നൂ മനസ്സില്‍

വേണുഗോപാലിന്റെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി...

ഉപാസന || Upasana said...

One of my favorite Song.
Thanks...
:)
upaasana

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അരേവാ......
എനിക്കും ഇഷ്ടാണേ ഈ പാട്ട്..
ഇത് ഇവിടെ പോസ്റ്റിയതിന് ഹരിശ്രീ നന്ദി.!!

പാമരന്‍ said...

വളരെ നന്ദി, ഹരിശ്രീ..

ചില വാക്കുകള്‍ മാരിപ്പൊയിട്ടുണ്ടെന്നു തോന്നുന്നു:

അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വര്‍ണ്ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ


മായാമലരുകള്‍ തൊട്ടാല്‍ മലരുന്ന
മാദകമൌനങ്ങള്‍ നമ്മളല്ലേ..

ശ്രീ said...

വേണുഗോ‍പാലിന്റെ മറ്റൊരു മനൊഹര ഗാനം!

:)

മയില്‍പ്പീലി said...

ചന്ദനമണിവാതില്‍ പാതിചാരി...

എന്ന ഈ ഗാനം എന്റേയും ഇഷ്ടഗാനങ്ങളിലൊന്നാണ്...

ഹരിശ്രീ said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി...

ഹരിശ്രീ said...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി...

ഗീത said...

ഹരിശ്രീ, ഈ പാട്ടു പോസ്റ്റിയതിന് വളരെ നന്ദി.
ശ്രിങ്കാര എന്നതിനു പകരം ശൃംഗാര എന്നാണ്
(മംഗ്ലിഷില്‍,Sr^mgaara എന്നെഴുതണം)

അതുപോലെ സുഖന്ധി അല്ല സുഗന്ധി (sugandhi)എന്നാണ്.
ഈ പാട്ടെനിക്ക്‌ വളരെയിഷ്ടമാണ്.

ഹരിശ്രീ said...

ഗീതേച്ചി,

സന്തോഷം,

തെറ്റുകള്‍ തിരുത്താം...