Tuesday, January 1
കണ്ണാംതളിയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കും....
ചിത്രം : അനുബന്ധം
രചന : ബിച്ചുതിരുമല
സംഗീതം : ശ്യാം
ആലാപനം : കെ.ജെ.യേശുദാസ്
കണ്ണാംതളിയും കാട്ടുകുറിഞ്ഞിയും കണ്ണാടി നോക്കും ചോലയില്‍…(2)
മുങ്ങി വാ…പൊങ്ങി വാ… മുന്നാഴിത്തൂമുത്തും കോരിവാ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ… നീലപ്പൊന്മാന് കുഞ്ഞുങ്ങളേ… ( കണ്ണാംതളിയും ..)
നല്ലിളം തൂവലാല്‍ ഈ നടവഴിയില്‍
കാര്മിഴികമ്പളം നീര്ത്തിയനിങ്ങള്
മാനോടും വഴിയേ മനമോടും വഴിയേ ആരേ…ആരേ…കാത്തിരിപ്പൂ (2)
ഈകാവില്‍ വരുമോ ഇളം തൂവല്‍ തരുമോ ഈ മാറില്‍ ചേക്കേറുമോ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ… നീലപ്പൊന്മാന് കുഞ്ഞുങ്ങളേ… ( കണ്ണാംതളിയും ..)
ചിങ്ങവും കന്നിയും ചിത്തിര മഴയും…
ചോതിയും ചൊവ്വയും പോയൊരുവനിയില് (2)
തേനോടും മൊഴുയാല് തിരതേടും മിഴിയാല്‍ വീണ്ടും സ്വപ്നം നെയ്യുകില്ലേ.. (2)
സ്വപ്നത്തിന് ചിറകില്‍ സ്വയം തേടിയലയും
സ്വര്‍ഗ്ഗീയ മൌനങ്ങളേ ചോലപ്പൊന്മാന് കുഞ്ഞുങ്ങളേ…( കണ്ണാംതളിയും ..)
Subscribe to:
Post Comments (Atom)
7 comments:
ഐ.വി. ശശിയുടെ അനുബന്ധം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ വരികള്‍ നിങ്ങള്‍ക്കായി ഈ പുതുവര്ഷപ്പുലരിയില് നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു....
പുതുവത്സരാശംസകള്‍!
ആഹാ..അതു ശരി..മാഷേ, നമുക്കിതൊരുകുടക്കീഴിലാക്കിക്കൂടേ ? താല്പര്യമുണ്ടെങ്കില് അറിയിക്കൂസ്..!
പുതുവര്‍ഷത്തിന്റെ എല്ലാവിധാശംസകളും..!
ഹരിശ്രീ...
പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കുബോല്
മനസ്സില്‍ താലോലിക്കാന്‍ മറ്റൊരു സൂപ്പര്‍ ഹിറ്റ്...
പുതുവര്‍ഷപുലരിയില്‍ ഇന്നലെകളിലെ അവിസ്മരണീയ ഗാനങ്ങള്‍ ഇനിയും ഈ ബ്ലോഗ്ഗിനെ സമ്പന്നമാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ
പുതുവല്സരാശംസകള്
നന്മകള് നേരുന്നു
Well done bhai
:)
upaasana
അലിഭായ്,
നന്ദി.
കിരണ്‍സേ,
ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി. അത് പരിഗണിക്കാം.
മന്‍സൂര്‍ഭായ്,
ഒരു പാട് നന്ദി.
ഉപാസന : നന്ദി.
ബിച്ചുതിരുമലയുടെ ഗാനങ്ങള്‍ക്ക് ശ്യാമിന്റെ സംഗീതത്തില്‍ പിറന്ന ഒരു സൂപ്പര്‍ ഹിറ്റ് ഗാനമായിരുന്നു ഇത്.
ആശംസകള്‍...
Post a Comment