Saturday, January 10

ഹൃദയം ഒരു വീണയായ്

ചിത്രം           : തമ്മില്‍ തമ്മില്‍
ഗാനരചന   : പൂവച്ചല്‍ ഖാദര്‍
സംഗീതം      : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്

 
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സൗഹൃദ വീധിയിൽ അലയും വേളയിൽ (ഹൃദയം ഒരു വീണയായ് )

 
സാഫല്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ ജന്മം (2)
വർ‌ണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും നാം
തമ്മിൽ തമ്മിൽ  (ഹൃദയം ഒരു വീണയായ് )
 
ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
കാലം പേറുന്നോരോ മോഹം (2)
അവയുടെ കയ്യിലെ പരിമളം അണിയും നാം
തമ്മിൽ തമ്മിൽ(ഹൃദയം ഒരു വീണയായ്....)

Sunday, May 25

പൊന്‍ വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ




ചിത്രം        : താളവട്ടം
ഗാനരചന   : പൂവച്ചല്‍ ഖാദര്‍
സംഗീതം    : രഘുകുമാര്‍
ആലാപനം : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര


പൊന്‍‌വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍‌കും നിന്‍ നാദം നല്‍‌കൂ...
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളീ... (പൊന്‍‌വീണേ...)

വെണ്‍‌മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും (2)
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍... (പൊന്‍‌വീണേ...)

Friday, January 10

യാത്രയായ് സൂര്യാങ്കുരം....





ചിത്രം : നിറം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : കെ.ജെ.യേശുദാസ്


ആകാശമേഘം മറഞ്ഞേ പോയ് അനുരാഗതീരം കരഞ്ഞേ പോയ്
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം...

.
യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്‌നേഹം തേടി നോവുമായ് ആരോ പാടീ ...(2)

.
ആ ആ‍ ആ ആ ആ ആ....
ആ ആ‍ ആ ആ ആ ആ....

.
മായുന്നു വെണ്ണിലാവും നിന്‍ പാട്ടും-
പൂഴിമണ്ണില്‍ ‍വീഴും നിന്‍ കാലടിപ്പാടും തോഴീ...
പെയ്യാതെ വിങ്ങി നില്‍പ്പൂ നിന്‍ മേഘം-
കാത്തു നില്‍പ്പൂ ദൂരെ ശ്യാമയാം ഭൂമി വീണ്ടും...
ഒരോര്‍മ്മയായ് മാഞ്ഞു പോവതെങ്ങുനിന്‍ രൂപം(2)
(യാത്രയായ് സൂര്യാങ്കുരം))

.
ആരോടും മിണ്ടിടാതെ നീ പോകെ-
ഭാവുകങ്ങള് ‍നേര്‍ന്നീടാം നൊമ്പരത്തോടെയെന്നും...
എന്നെന്നും ഏറ്റു വാങ്ങാം ഈ മൌനം-
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍മുത്തുംപൊന്നേ...,...........................
കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം(2)
(യാത്രയായ് സൂര്യാങ്കുരം )

Friday, August 23

കാലത്തിന്റെ കടംകഥയിലെ പാണന്‍ ചോദിച്ചൂ...



ചെറിയ ഇടവേളയ്കു ശേഷം ....

ഗൃഹാതുരത്വം‍ ഉണര്‍ത്തുന്ന ഒരു ഓണപ്പാട്ട് ഇവിടെ നിങ്ങള്‍ക്കായി....

ആല്‍ബം   : ശ്രുതിലയതരംഗിണി
ഗാനരചന  : P.C.അരവിന്ദന്‍
സംഗീതം    :കണ്ണൂര്‍ രാജന്‍
ആലാപനം: കെ.ജെ. യേശുദാസ്

കാലത്തിന്റെ കടംങ്കഥയിലെ പാണന്‍ ചോദിച്ചൂ
വെറ്റില കെട്ടിലും ചൂടു പാളയും നാടന്‍ പാട്ടുമായ്
അത്തം ചിത്തിര ചോതിപ്പാടം കൊയ്തുവരുന്നവരേ…
പൂവിളിയുണ്ടോ…പൂക്കള്‍മുണ്ടോ… അത്തപ്പൂക്കളമുണ്ടോ
ഇന്നത്തപ്പൂക്കളമുണ്ടോ… (കാലത്തിന്റെ ..)

വെള്ളിപ്പറയില്‍ നൂറ് നൂറ് മേനി അളന്നോരേ…
പള്ളിയറയില്‍ ഉച്ചയ്ക്കുറങ്ങും തമ്പ്രാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചിങ്ങപ്പൂവിന്‍ കണ്ണീരോ…
കണ്ണാരം പൊത്തിക്കളിക്കാതെ കാവിലൊളിച്ചുകളിക്കാതെ..
എങ്ങോ പോകുന്ന കണ്ണാം തുമ്പികളെന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ…. (കാലത്തിന്റെ ..)

കന്നിവയലില്‍ വാരി വാരി മുത്ത് വിതച്ചോരേ…
തങ്കകിനാക്കളും കൊണ്ടു നടക്കും മേലാക്കന്മാരേ…
നിങ്ങടെ നാട്ടിലെ ചെല്ലകുരുവികളെങ്ങോ പോയ്
വെള്ളാരക്കല്ലുകള്‍ അടത്താതെ പൊന്മല നാടിനെ പുല്‍കാതെ
എങ്ങോ പായുന്ന നല്ലോലക്കിളി എന്തേ തേങ്ങുന്നൂ
എന്തേ തേങ്ങുന്നൂ……….. (കാലത്തിന്റെ ..)

Thursday, January 10

ഇണക്കം പിണക്കം





ചിത്രം : തെറ്റ്
ഗാനരചന : വയലാര്‍ രാമവര്‍മ്മ
സംഗീതം : ജി. ദേവരാജന്‍
ആലാപനം : കെ.ജെ. യേശുദാസ്


ഇണക്കം പിണക്കം ഇത്
മനുഷ്യകഥയുടെ ചുരുക്കം…
ഒരുക്കം മുടക്കം ഇത്
പ്രണയ കഥയുടെ തുടക്കം… (ഇണക്കം…പിണക്കം….)


ഋതുക്കള്‍ വരും മടങ്ങും
മുത്തു വിതക്കും അത് തിരിച്ചെടുക്കും
വിരിയും പുഷ്പം കൊഴിയും
അതിന്‍ സുഗന്ധം കൊണ്ടു നിറയും
ആ സുഖന്ധം നിലനില്‍കും
ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം…പിണക്കം…)


ചിരിയ്കും വിധി ചിരിക്കും
ദൈവം ഉറക്കം നടിച്ചിരിയ്കും
ജനിക്കും സ്വപ്നം മരിക്കും
അതിന്‍ മധുരം കൊണ്ടു നിറയും
ആ മധുരം നിലനില്‍ക്കും
ആയിരം യുഗങ്ങളതാസ്വദിക്കും…. (ഇണക്കം…പിണക്കം…)

ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ



ചിത്രം : സുഖമോ ദേവി
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്

 
ആ...ആ...ആ...ആ...ആ...
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേന്‍ മധുമൊഴിയേ
അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
കനകലിപികളിലെഴുതിയ കവിതതന്‍ അഴകെഴും(ശ്രീലതികകള്‍)


ഏഴുസാഗരവുമേറ്റുപാടുമൊരു രാഗമായുണരു നീ
പോരിതെന്‍ തരള നാദമായ്മധുരഭാവമായ്
ഹൃദയഗീതമായ് വരിക....(ഏഴുസാഗര...)
സരിമപനി സരിമപനി സരിരിമപനിസരി....ആ....(ശ്രീലതികകള്‍)


ഏഴുപൊന്‍‌തിരികള്‍ പൂത്തുനില്‍ക്കുമൊരു ദീപമായുണരു നീ...
പോരിതെന്‍‍ കരളില്‍ ആകവേ
മലയസാനുവില്‍ നിറനിലാവുപോല്‍ വരിക....(ഏഴുപൊന്‍‌തിരികള്‍ ...)
പമരി.. പമരി പമരി സനിപമ പമരി സനിപമപമരി സനിപ.. സ...
ആ....ആ.....(ശ്രീലതികകള്‍)




ഈ ഗാനം ഇവിടെ കേള്‍ക്കാം

Friday, November 11

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം

ആല്‍ബം           : നിനക്കായ്
ഗാനരചന         : ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം           : ബാലഭാസ്കര്‍
ആലാപനം       : പി.ജയചന്ദ്രന്‍
 
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം (2)
രാഗമായ് അതു താളമായ് നീയെനി-
ക്കാത്മാവിന്‍ ദാഹമായ്
ശൂന്യമാം എന്‍ ഏകാന്തതയില്‍
പൂവിട്ടൊരനുരാഗമായ്......
നീ ഒരു സ്നേഹവികാരമായി... (ഒന്നിനുമല്ലാതെ...)

മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂരത്തിരികള്‍ (2)(ഒന്നിനുമല്ലാതെ...)

വെളിച്ചം വീണ്ടും വാതില്‍ തുറന്നു
വസന്തം വന്നു വിടർന്നൂ (വെളിച്ചം...)
എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി
എനിക്കു പ്രിയമാം നിന്‍ ഗാനം (2)(ഒന്നിനുമല്ലാതെ...)