Friday, November 11

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം

ആല്‍ബം           : നിനക്കായ്
ഗാനരചന         : ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം           : ബാലഭാസ്കര്‍
ആലാപനം       : പി.ജയചന്ദ്രന്‍
 
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം (2)
രാഗമായ് അതു താളമായ് നീയെനി-
ക്കാത്മാവിന്‍ ദാഹമായ്
ശൂന്യമാം എന്‍ ഏകാന്തതയില്‍
പൂവിട്ടൊരനുരാഗമായ്......
നീ ഒരു സ്നേഹവികാരമായി... (ഒന്നിനുമല്ലാതെ...)

മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി
മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...)
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കര്‍പ്പൂരത്തിരികള്‍ (2)(ഒന്നിനുമല്ലാതെ...)

വെളിച്ചം വീണ്ടും വാതില്‍ തുറന്നു
വസന്തം വന്നു വിടർന്നൂ (വെളിച്ചം...)
എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി
എനിക്കു പ്രിയമാം നിന്‍ ഗാനം (2)(ഒന്നിനുമല്ലാതെ...)

Tuesday, November 1

ജാതിഭേദം മതദ്വേഷം




ചിത്രം : കാല്പാടുകൾ 

ര്‍
സംഗീതം : എം.ബി.ശ്രീനിവാസൻ

ആലാപനം : കെ.ജെ.യേശുദാസ്

രചന : ശ്രീനാരായണഗുരു




ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേനവാഴുന്ന  മാതൃകാ സ്ഥാനമാണിത്
മാതൃകാമാ






ചലചിത്രപിന്നണിഗാനരംഗത്ത് അൻപത് സുവർണ്ണവർഷങ്ങൾ പിന്നിടുന്ന മലയാളത്തിന്റെ ഗാനഗന്ധര്വ്വന്‍ പത്മഭൂഷണ്‍ കെ.ജെ. യേശുദാസിന് ആശംസകള്‍ നേർന്നുകൊണ്ട്....

Thursday, September 1

ദേവദുന്ദുഭീ സാന്ദ്രലയം

ചിത്രം : എന്നെന്നും കണ്ണേട്ടന്റെ

ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി

സംഗീതം : ജെറി അമല്‍ ദേവ്

ആലാപനം: കെ.ജെ.യേശുദാസ്


ഉം...ലയം സാന്ദ്രലയം..

ദേവദുന്ദുഭി സാന്ദ്രലയം...

ദിവ്യ വിഭാത സോപാന രാഗലയം

ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍

കാവ്യമരാള ഗമനലയം... (ദേവ ദുന്ദുഭീ....)

 

നീരവഭാവം മരതകമണിയും

സൗപര്‍ണ്ണികാ തീരഭൂവില്‍... (2)

പൂവിടും നവമല്ലികാ ലതകളില്‍-

സര്‍ഗ്ഗോന്മാദക ശ്രുതിവിലയം...(ദേവ ദുന്ദുഭീ...)


പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും

നീഹാര ബിന്ദുവായ് നാദം....

ശ്രീലവസന്ത സ്വരഗതി മീട്ടും

കച്ഛപി വീണയായ്‌ കാലം...

അഴകിന്‍ ഈറന്‍ നീലാഞ്ജനം ചുറ്റി-

ഹരിചന്ദന ശുഭഗന്ധമുണര്‍ത്തിഅപ്സര കന്യതന്‍ (2)

താളവിന്യാസ ത്രികാല ജതിയായ്‌ ത്രിസന്ധ്യകള്‍

ആ..ആ..ആ.. (ദേവ ദുന്ദുഭീ...)

Thursday, August 18

ചന്ദനരേണുവണിഞ്ഞൊരു പൂവിതള്‍



ചിത്രം : തൂവല്‍ സ്പര്‍ശം
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ.യേശുദാസ്

.
ചന്ദനരേണുവണിഞ്ഞൊരു പൂവിതള-
ഞ്ജനമെഴുതി മിഴിഞ്ഞൊരു മധുരിമ-
യലയിളകി ഓമനതന്‍ പുഞ്ചിരിയായ് ...
മാനത്തെ പാല്‍ക്കടവിന്‍ പവിഴക്കല്‌പടവില്‍...
വാടാപ്പൂ വിതറും കണ്മണിയേ‍(മാനത്തെ...)

 
തുളുമ്പും തേന്‍‌കണമോ നുരയും ചുണ്ടിലും
മൃദുലം ചെന്താമര കൈത്താരിലും (തുളുമ്പും)
ഇളമീ‍ക്കനവുകളില്‍ നിറയെ പാല്‍മണമോ
വെണ്‍‌തൂവല്‍ക്കുളിരേകും തളിരോ പനിമതിയോ(ചന്ദന...)

.
വസന്തം നല്‍കിയതോ കുഞ്ഞിക്കാല്‍ത്തളകള്
‍അറിയാപ്പിറന്നാള്‍ കൈനീട്ടമോ (വസന്തം)
നിനവിന്‍ തുമ്പിലയില്‍ നറുനെയ്‌പ്പായസമോ
വരവേല്‍ക്കും ശാരികതന്‍ മധുരം കളമൊഴിയോ(മാനത്തെ...)

Wednesday, August 17

ചന്ദനവളയിട്ട കൈകൊണ്ടു നീ


ആല്‍ബം : തിരുവോണക്കൈനീട്ടം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്‍
ആലാപനം : വിജയ് യേശുദാസ് / സുജാത


ചന്ദനവളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍..(2)
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി...(
2) (ചന്ദനവളയിട്ട)


കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍‌ക്കവേ
പ്രാവുപോലിടനെഞ്ചകം കുളിരോടെ കുറുകുന്നുവോ(2)

ഇനിയെന്നുമരികില്‍ തുണയായിരിയ്ക്കാന്‍
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ....(ചന്ദനവളയിട്ട )

മെല്ലെയെന്‍ കിളിവാതിലില്‍ കാറ്റിന്റെ വിരല്‍ കൊള്ളവേ
ആദ്യമായ് എന്‍ കരളിലേ പൊന്‍‌മൈന ജതിമൂളവേ (2)

അന്നെന്റെയുള്ളില്‍ അരുതാത്തൊരേതോ-
അനുഭൂതിയിതള്‍ നീര്‍ത്തി വിടരുന്നുവോ.....(ചന്ദനവളയിട്ട )

Wednesday, July 27

പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ




ചിത്രം : നോട്ടം
ഗാനരചന : പൊന്‍ കുന്നം ദാമോദരന്‍
സംഗീതം : എം. ജയചന്ദ്രന്‍
ആലാപനം : കെ.ജെ. യേശുദാസ്, സുജാത

പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളേ...
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ... (പച്ചപ്പനം തത്തേ...)

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്
നീയൊന്നു പാടഴകേ...കൊയ്യുന്ന
കൊയ്ത്തരിവാളിന്നു ഖിഖ്‌ഖിലി
പെയ്യുന്ന പാട്ടു പാട്... (പച്ചപ്പനം തത്തേ...)


നീലച്ചമാനം വിതാനിച്ചു മിന്നിയാ-
നിന്നിളം ചുണ്ടാലേ...
പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു
നീപൊങ്ങിപ്പറന്നാലോ... (പച്ചപ്പനം തത്തേ...)

അക്കാണും മാമല വെട്ടി വയലാക്കി
ആരിയന്‍‌വിത്തെറിഞ്ഞേ...
അക്കാരിയം നിന്റെയോമനപ്പാട്ടിന്റെ
ഈണമാണെന്‍ കിളിയേ... (പച്ചപ്പനം തത്തേ...)

Saturday, May 7

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു


ചിത്രം             : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
ഗാനരചന      : ഷിബു ചക്രവര്‍ത്തി
സംഗീതം        : ഔസേപ്പച്ചന്‍
ആലാപനം    : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര

ഓര്‍‍മ്മകളോടി കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍... (ഓര്‍മ്മകള്‍...)

നിന്നെയണിയിക്കാന്‍ താമരനൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു ( ഓര്‍മ്മകളോടി...)

മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞു പോയ്
പാവം പൂങ്കുയില്‍ മാത്രമായി...
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ഈണം മറന്നു പോയി
അവന്‍ പാടാന്‍ മറന്നു പോയി (ഓര്‍മ്മകളോടി..)

Wednesday, April 13

വിഷുപക്ഷിചിലച്ചൂ….


ചിത്രം           : ഇലഞ്ഞിപ്പൂക്കള്‍ (1986)
ഗാനരചന     : മധു ആലപ്പുഴ
സംഗീതം       : കണ്ണൂര്‍ രാജന്‍
ആലാപനം    : കെ.ജെ.യേശുദാസ്


.ആ..ആ‍ാ‍ാ ആ ‍ാആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
വിഷുപക്ഷിചിലച്ചു.നാണിച്ചു ചിലച്ചു
വസന്തം ചിരിച്ചൂ‍ൂ... കളിയാക്കിചിരിച്ചൂ
വസുമതീ നീയുവതിയായ രഹസ്യം
എല്ലാരും എല്ലാരും അറിഞ്ഞൂ.(വിഷുപക്ഷി.)

ഉദയസരസ്സില്‍ കുളിച്ചു നീ-
മഞ്ഞിന്നുടയാടകളും ഉടുത്തൂ
അരുവിക്കരയിലെന്നാരോമലേ നിന്റെ-
അരുണപാദങ്ങള്‍ പതിഞ്ഞൂ. ഓ..(അരുവിക്കരയിലെ)
ചിരിതൂകി ചിരിതൂകി നിന്‍ കാലിണയില്‍-
അരുവിചിലമ്പുകള്‍ ചാര്‍ത്തി(വിഷുപക്ഷി.)

ചുരുള്‍മുടികോതിയൊതുക്കി നീ -
കൃഷ്ണതുളസിക്കതിരും ചൂടി
അമ്പലമുറ്റത്തെ ആരയാല്‍ചുവട്ടില്‍-
അഞ്ജലികൂപ്പി നീ നിന്നൂഓ (അമ്പലമുറ്റത്തെ)
മിഴി കൂമ്പി മിഴി കൂമ്പി നിന്‍ അധരത്തില്‍ -
മൊഴിയാടി ഹരിനാമമന്ത്രം(വിഷുപക്ഷി.)

Wednesday, April 6

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടി വരുമോ

ചിത്രം : മിഥുനം
ഗാനരചന : ഓ. എന്‍. വി. കുറുപ്പ്
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
ആലാപനം : കെ.എസ്. ചിത്ര.
 .
ഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
‍കാത്തു നില്‍പ്പൂ ഞാനീ മുത്തിലഞ്ഞി ചോട്ടില്‍
തനിയേഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ.....

അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയൂമഴകായ് വരൂ
മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ
താഴം പൂവിന്നുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ (2)
കദളീ കുളിര്‍മീ തിരയില്‍ ശലഭം ഇതനയെ...(ഞാറ്റുവേലകിളിയേ...).

പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകും അരയന്നമായ്
അതില്‍ നിന്‍ ഗാനം കേല്‍ക്കയോ മധുര മൊഴികള്‍ നുര ചിമ്മിയോ
മഞ്ഞിന്‍ നീര്‍ക്കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ...(2)
വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമനിതിലേ... ( ഞാറ്റുവേലക്കിളിയേ...).


ഈ ഗാനം ഇവിടെ കേള്‍ക്കാം.

Sunday, January 9

നീലക്കടമ്പുകളില്‍







ചിത്രം : നീലക്കടമ്പ്

ഗാനരചന : കെ.ജയകുമാര്‍

സംഗീതം : രവീന്ദ്രന്‍

ആലാപനം : കെ.ജെ.യേശുദാസ്




നീലക്കടമ്പുകളില്‍ നീലക്കണ്‍പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ (നീലക്കടമ്പുകളില്‍....)‍


പുലരൊളിയില്‍ പൊന്‍കതിരൊളിയില്‍

കൂവലയമുകുളം പോലെ..... (പുലരൊളിയില്‍ ....)
കളഭക്കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് ഏകാകിനിയായ് ...

പോരൂ നീ നീ നീ‍ീ‍ീ‍ീ‍ീ.........(നീലക്കടമ്പുകളില്‍ ...)‍

കരിമിഴിയില്‍ പൂങ്കവിളിണയില്‍

രാഗപരാഗവുമായി...(കരിമിഴിയില്‍...)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണ്ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോത്സുകയായ് പനിനീര്‍ക്കണമായ് ...

പോരൂ നീ നീ നീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ......(നീലക്കടമ്പുകളില്‍ ....)