Thursday, September 1

ദേവദുന്ദുഭീ സാന്ദ്രലയം

ചിത്രം : എന്നെന്നും കണ്ണേട്ടന്റെ

ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി

സംഗീതം : ജെറി അമല്‍ ദേവ്

ആലാപനം: കെ.ജെ.യേശുദാസ്


ഉം...ലയം സാന്ദ്രലയം..

ദേവദുന്ദുഭി സാന്ദ്രലയം...

ദിവ്യ വിഭാത സോപാന രാഗലയം

ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍

കാവ്യമരാള ഗമനലയം... (ദേവ ദുന്ദുഭീ....)

 

നീരവഭാവം മരതകമണിയും

സൗപര്‍ണ്ണികാ തീരഭൂവില്‍... (2)

പൂവിടും നവമല്ലികാ ലതകളില്‍-

സര്‍ഗ്ഗോന്മാദക ശ്രുതിവിലയം...(ദേവ ദുന്ദുഭീ...)


പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും

നീഹാര ബിന്ദുവായ് നാദം....

ശ്രീലവസന്ത സ്വരഗതി മീട്ടും

കച്ഛപി വീണയായ്‌ കാലം...

അഴകിന്‍ ഈറന്‍ നീലാഞ്ജനം ചുറ്റി-

ഹരിചന്ദന ശുഭഗന്ധമുണര്‍ത്തിഅപ്സര കന്യതന്‍ (2)

താളവിന്യാസ ത്രികാല ജതിയായ്‌ ത്രിസന്ധ്യകള്‍

ആ..ആ..ആ.. (ദേവ ദുന്ദുഭീ...)

No comments: