ചിത്രം : കാതോട് കാതോരം
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ഔസേപ്പച്ചന്
ആലാപനം : കെ.ജെ.യേശുദാസ്, ലതിക & കോറസ്.
ദേവദൂതര്‍ പാടി... സ്നേഹദൂതര്‍ പാടി....
ഈ ഒലീവിന് പൂക്കള്‍ ചൂടിയാടും നിലാവില് (ദേവദൂതര്‍ )
ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയില്‍ നിന് പാണികളില്‍ തൊട്ടു
ആടുമേയ്ക്കാന്‍ കൂടെ വരാം പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി... (ദേവദൂതര്‍ )
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നു
അഴകാര്‍ന്നോരാടകള്‍ നെയ്തു തന്നു
ആമാടപെട്ടി തുറന്നൂ തന്നൂ... ആകാശം പൂത്തു
ഭൂമിയില്‍ കല്യാണം... സ്വര്‍ഗ്ഗത്തോ കല്യാണം... (ദേവദൂതര്‍ )
പൊന്നുംനൂലില്‍ പൂത്താലിയും കോര്‍ത്തു തന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപില പാടും താഴത്തോ
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തോ കല്യാണം( (ദേവദൂതര്‍ )
ഈ ഗാനം ഇവിടെ കേള്‍ക്കാം
8 comments:
പ്രിയപ്പെട്ടവരേ,
മനോഹരമായ ഒരു ഗാനം കൂടി നിങ്ങള്‍ക്കായി...
ദേവദൂതര്‍ പാടി... സ്നേഹദൂതര്‍ പാടി....
ഈ ഒലീവിന് പൂക്കള്‍ ചൂടിയാടും നിലാവില് (ദേവദൂതര്‍ )
കുറേ നാളിനു ശേഷമാണല്ലോ...
പണ്ട് കുട്ടിക്കാലത്ത് ഏറെ ഇഷ്ടമുള്ള ഒരു പാട്ടായിരുന്നു... :)
താങ്ക്സ് ..
നല്ല പാട്ട്. ആ പാട്ടിന്റെ രംഗം പോലും മനസ്സിലുണ്ട്.
ശോഭി,
ഫൈസു മദീന,
എഴുത്തുകാരിചേച്ചി,
നന്ദി....
:)
ഈ കൃസ്തുമസ് ദിനങ്ങളിൽ ഈ ഗാനപുഷ്പം കൂടുതൽ ഭംഗിയാർന്നിരിക്കുന്നു.
സ്വാഗതം,
നന്ദി ,
കലാവല്ലഭവന്‍
:)
eniyum ethu pole ezhuthanam ketto
Post a Comment