ചിത്രം :ചൂള
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : രവീന്ദ്രന്‍ആലാപനം : കെ.ജെ.യേശുദാസ്
താരകേ...മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...ഏതോ കിനാവിന്റെ ഏകാന്ത തീരത്തില്
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....
അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ...മോഹങ്ങളിന്നും നിന്നെ പുല്‍കുമോ...
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...(താരകേ)
നോവുന്ന സ്വപ്നങ്ങള്‍ തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...(താരകേ)
No comments:
Post a Comment