Wednesday, December 1

ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി

 
ചിത്രം : കാതോട് കാതോരം
ഗാനരചന : ഓ.എന്‍‍.വി.കുറുപ്പ്
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ.യേശുദാസ്, ലതിക & കോറസ്.

ദേവദൂതര്‍ പാടി... സ്‌നേഹദൂതര്‍ പാടി....
ഈ ഒലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്‍ ‍(ദേവദൂതര്‍ )
ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...
വന്നു നിന്റെ വീണയില്‍ നിന്‍ പാണികളില്‍ തൊട്ടു
ആടുമേയ്‌ക്കാന്‍ കൂടെ വരാം പൈക്കളുമായ് പാടി വരാം
കാതിലാരോ ചൊല്ലി... ‍(ദേവദൂതര്‍ )

ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നു
അഴകാര്‍ന്നോരാടകള്‍ നെയ്‌തു തന്നു
ആമാടപെട്ടി തുറന്നൂ തന്നൂ... ആകാശം പൂത്തു
ഭൂമിയില്‍ കല്യാണം... സ്വര്‍ഗ്ഗത്തോ കല്യാണം... ‍(ദേവദൂതര്‍ )

പൊന്നുംനൂലില്‍ പൂത്താലിയും കോര്‍ത്തു തന്നു
കന്നിപ്പട്ടില്‍ മണിത്തൊങ്ങലും ചാര്‍ത്തിത്തന്നു
കല്യാണപ്പൂപ്പന്തല്‍‍ സ്വര്‍ഗ്ഗത്തേതോ പൂമുറ്റത്തോ
കാറ്റില്‍ കുരുത്തോല കലപില പാടും താഴത്തോ
ഭൂമിയില്‍ കല്യാണം സ്വര്‍ഗ്ഗത്തോ കല്യാണം( ‍(ദേവദൂതര്‍ )



ഈ ഗാനം ഇവിടെ കേള്‍ക്കാം



Friday, November 26

താരകേ മിഴിയിതളില്‍ കണ്ണീരുമായി


ചിത്രം           :ചൂള
ഗാനരചന   : സത്യന്‍ അന്തിക്കാട്
സംഗീതം      : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്

 
താരകേ...മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ ഏകാന്ത തീരത്തില്
‍പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....

 
അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ...
മോഹങ്ങളിന്നും നിന്നെ പുല്‍കുമോ...
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...(താരകേ)


നോവുന്ന സ്വപ്നങ്ങള്‍ തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...(താരകേ)

Friday, July 2

പ്രണയവസന്തം തളിരണിയുമ്പോള്‍



അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ എം.ജി. രാധാകൃഷ്ണന് ആദരാഞ്ജലികള്‍...


ചിത്രം : ഞാന്‍ ഏകനാണ്
ഗാനരചന : സത്യന്‍ അന്തിക്കാട്
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
ആലാപനം : കെ.ജെ.യേശുദാസ്. കെ.എസ്.ചിത്ര



പ്രണയവസന്തം തളിരണിയുമ്പോള്‍
പ്രിയസഖിയെന്തേ മൗനം....
നീ അഴകിന്‍ കതിരായണയുമ്പോള്‍
‍സിരകളിലേതോ പുതിയ വികാരം
അലിയുകയാണെന്‍ വിഷാദം...(നീ...)


ദേവീ നിന്‍ ജീവനില്‍ മോഹം ശ്രുതി മീട്ടുമ്പോള്‍
‍ദേവാ നിന്‍ ജീവനില്‍ മോഹം ശ്രുതി മീട്ടുമ്പോള്‍

സുന്ദരം... സുരഭിലം... സുഖലാളനം....
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം...(പ്രണയവസന്തം)
നാണം ചൂടും കണ്ണില്‍ ദാഹം ഒളിമിന്നുമ്പോള്‍
‍ഒരു കുടം കുളിരുമായ് വരവേല്‍ക്കുമോ...
എന്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ...(പ്രണയവസന്തം...)

Tuesday, June 15

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു





ചിത്രം : രണ്ടാം ഭാവം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്
‍ആലാപനം : സുജാത / ജയചന്ദ്രന്‍


മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍ മഞ്ഞു കാലത്തെ സ്നേഹതീരം... (പുലര്‍...)( മറന്നിട്ടുമെന്തിനോ...)


അറിയാതെ ഞാനെന്റെ പ്രണയത്തെ
വീണ്ടുമെന്‍ നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടൊതുങ്ങി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു... (മറന്നിട്ടുമെന്തിനോ...)

.
അറിയാതെ നീയെന്റെ മനസ്സിലെ
കാണാത്ത കവിതകള്‍ മൂളി പഠിച്ചിരുന്നു
മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയെ
മാറോടമാര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു..(മറന്നിട്ടുമെന്തിനോ... )

Friday, April 23

ഋതുഭേദ കല്പന [നടന്‍ ശ്രീനാഥിന് ആദരാഞ്ജലികള്‍]

ചിത്രം: മംഗളം നേരുന്നു
ഗാനരചന : എം.ഡി.രാജേന്ദ്രന്‍
സംഗീതം : ഇളയരാജ
ആലാപനം : കെ.ജെ.യേശുദാസ്, കല്യാണി മേനോന്‍



ഋതുഭേദ കല്പന ചാരുത നല്‍കിയ പ്രിയ പാരിതോഷികം പോലെ…
ഒരു രോമ ഹര്‍ഷത്തിന്‍ ധന്യതപുല്‍കിയ പരിരംബണകുളിര്‍ പോലെ..
പ്രഥമാനുരാഗത്തിന്‍ പൊന്‍മണി ചില്ലയില്‍
കവിതേ പൂവായ് നീവിരിഞ്ഞൂ... [ഋതുഭേദ കല്പന…]

സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായ് നിന്നെത്തിരഞ്ഞൂ…(2)
മധുമന്ദസ്മിതത്തിന്‍ മായയിലെന്നെ അറിയാതെ നിന്നില്‍ പകര്‍ന്നൂ…
സുരലോക ഗംഗയില്‍…സനിസഗഗ പമപഗഗ…ഗമപനീപനിപനി പമഗസ…
നീന്തിത്തുടിച്ചൂ‍…സഗമ ഗമധ മധനി പനി സനിധപഗസനിധ…
സുരലോക ഗംഗയില്‍ നീന്തിത്തുടിച്ചൂ…ഒരു രാജഹംസമായ് മാറി…
ഗഗനപഥങ്ങളില്‍ പാറി പറന്നുനീ മുഴുതിങ്കള്‍ പക്ഷിയായ് മാറി... [ഋതുഭേദ കല്പന…]

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിടപറയുന്നൊരാനാളില്‍…(2)
നിറയുന്നകണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റുവീഴുന്ന നാളില്‍…
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി…(2) [ഋതുഭേദ കല്പന…]

Thursday, April 1

ശ്രീരാഗമോ തേടുന്നു നീ


ചിത്രം : പവിത്രം
ഗാനരചന : ഓ.എന്‍.വി.കുറുപ്പ്
സംഗീതം : ശരത്
ആലാപനം : കെ.ജെ.യേശുദാസ്


ശ്രീരാഗമോ തേടുന്നു നീ ഈ വീണതന്‍ പൊന്‍ തന്ത്രിയില്‍
സ്നേഹാര്‍ദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളില്‍
നിന്‍ മൌനമോ പൂമാനമായ്
നിന്‍ രാഗമോ ഭൂപാളമായ്
എന്‍ മുന്നില്‍ നീ പുലര്‍കന്യയായ്…. (ശ്രീരാഗമോ…)

ധനിധപ മപധനിധപ മഗരിഗ മപധനിസ
മഗരി ഗമപമധ സരിഗമപ നിസഗരിപമപധ പക്കാല…
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
സരിഗമ രിഗമപ
ഗമപധ മപധനി
ഗരി നിധ സനി നിധ ധപ
ഗരി നിധ സനി നിധ
സരിഗമപ ധനിധപധ
ധരിഗരിനീ നിധമഗരി
രിഗപമധ സരിഗമപ നിസഗരിപമപധ പക്കാല…


പ്ലാവില പൂന്തളികയില്‍ പാല്പായസ ചോറുണ്ണുവാന്‍
പിന്നെയും പൂ‍മ്പൈതലായ് കൊതിതുള്ളി നില്‍കുവതെന്തിനോ
ചെങ്കദളി കൂമ്പില്‍ ചെറു തുമ്പിയായ് തേനുണ്ണുവാന്‍
കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാന്‍
ഇനിയുമീ തൊടികളില്‍ കളിയാടാന്‍ മോഹം…. (ശ്രീരാഗമോ…)


ആ… ആ‍ാ...ആ‍ാ...ആ‍ാ‍ാ.…
ആ‍ാ‍ാ...ആ‍ാ‍ാ‍ാ‍ാ‍ാ‍ാ...

കോവിലില്‍ പുലര്‍വേളയില്‍ ജയദേവ ഗീതാലാപനം...
കേവലാനന്ദാമൃത തിരയാഴിയില്‍ നീരാടി നാം...
പൂത്തിലഞ്ഞി ചോട്ടില്‍ മലര്‍ മുത്തു കോര്‍ക്കാന്‍ പോകാം...
ആന കേറാ മേട്ടില്‍ ഇനി ആയിരത്തിരി കൊളുത്താം...
ഇനിയുമീ കഥകളില്‍ ഇളവേല്‍കാന്‍ മോഹം….(ശ്രീരാഗമോ…)


ഗാനം ഇവിടെ കേള്‍ക്കാം.

Wednesday, March 24

കഥയുറങ്ങുന്നൊരു വീട് [എന്നെന്നും]

ആല്‍ബം : എന്നെന്നും
രചന : ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം : വിജയ് കരുൺ
പാടിയത് : പി ജയചന്ദ്രൻ



കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട് (2) [കഥയുറങ്ങുന്നൊരു...]


സ്നേഹസുഗന്ധം പരന്ന വീട് എന്നും
ശാന്തിഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണിയവളുടെ പ്രിയവീട് (2)
കണ്മണിയാളുടെ ഇഷ്ടവീട് [കഥയുറങ്ങുന്നൊരു...]

കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
കണ്മണിയവളുടെ സ്വപ്നവീട് (2)
കണ്മണിയാളുടെ ഇഷ്ട വീട് [കഥയുറങ്ങുന്നൊരു...]

പാട്ട് ഇവിടെ നിന്നും കേള്‍ക്കാം

Thursday, February 11

സൂര്യകിരീടം വീണുടഞ്ഞു (ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍)

ചിത്രം: ദേവാസുരം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
ആലാപനം:എം ജി ശ്രീകുമാർ


സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ (2)

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം...
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ
ഇഹപരശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ...


ഇന്നലെ (10-02-10) അന്തരിച്ച പ്രശസ്ത കവിയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍!!!

Saturday, January 9

പ്രമദവനം വീണ്ടും




ചിത്രം : ഹിസ് ഹൈനസ് അബ്ദുള്ള
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : രവീന്ദ്രന്‍
ആലാ‍പനം:കെ.ജെ.യേശുദാസ്


ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ...(പ്രമദവനം ....)

ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....(പ്രമദവനം...)

ഏതേതോ കഥയിൽ.. യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)

യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ-
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....(പ്രമദവനം...)

ഈ ഗാനം ഇവിടെ കേള്‍ക്കാം