ചിത്രം : രണ്ടാം ഭാവം
ഗാനരചന : ഗിരീഷ് പുത്തഞ്ചേരിസംഗീതം: വിദ്യാസാഗര്
ആലാപനം : സുജാത / ജയചന്ദ്രന്‍
മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍ മഞ്ഞു കാലത്തെ സ്നേഹതീരം... (പുലര്‍...)( മറന്നിട്ടുമെന്തിനോ...)
അറിയാതെ ഞാനെന്റെ പ്രണയത്തെ
വീണ്ടുമെന്‍ നെഞ്ചോടൊതുക്കി കിടന്നിരുന്നുകാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടൊതുങ്ങി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു... (മറന്നിട്ടുമെന്തിനോ...)
.
അറിയാതെ നീയെന്റെ മനസ്സിലെ
കാണാത്ത കവിതകള്‍ മൂളി പഠിച്ചിരുന്നുമുറുകാന് തുടങ്ങുമെന്‍ വിറയാര്‍ന്ന വീണയെ
മാറോടമാര്‍ത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു..(മറന്നിട്ടുമെന്തിനോ... )
No comments:
Post a Comment